റൈസ് ട്രാക്കിൽ നിന്ന് റോഡിൽ എത്തുന്ന മോട്ടോർസൈക്കിളുകളായ സൂപ്പർ സ്പോർട്ട് നിരയാണ് ഒട്ടു മിക്ക്യാ എല്ലാ കമ്പനിക്കളുടെ ഏറ്റവും കരുത്തുറ്റവരായി അവതരിക്കാറ്. എന്നാൽ പൊതുവെ ലോകത്ത് എവിടെയും ഇപ്പോൾ സൂപ്പർ സ്പോർട്ട് മോഡലുകളിൽ നിന്ന് പ്രിയം കുറഞ്ഞു വരുകയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലും കുറച്ചൊന്ന് ഡീം ആണ് ഈ സെഗ്മെന്റ്റ്. ഇപ്പോൾ നിലവിലുള്ള സൂപ്പർ താരങ്ങളിൽ ഏറ്റവും കരുത്തുറ്റ മോഡലുകളെ ഒന്ന് നോക്കിയാല്ലോ

എസ് 1000 ആർ ആർ
ഇന്നലെ എത്തിയ ബീമറിൻറെ എസ് 1000 ആർ ആർ ആണ് അഞ്ചം സ്ഥാനത്ത് എത്തിയിരിക്കുന്നത് . 210 പി എസ് കരുത്ത് പകരുന്ന 999 സിസി, ഇൻലൈൻ 4 സിലിണ്ടർ എൻജിനാണ് ഈ ഭീകരന് ജീവൻ നൽകുന്നത്. 197 കെ ജി ഭാരമുള്ള ഇവന് 20.25 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്.

എം 1000 ആർ ആർ
നാലമതായി എത്തുന്നത് ബി എം ഡബിൾ യൂ വിൽ നിന്ന് തന്നെ. എസ് 1000 ആർ ആറിൻറെ ഇരട്ടിയോളം വിലയുള്ള എം 1000 ആർ ആർ ട്രാക്കിൽ നിന്ന് കുറച്ചധികം കാര്യങ്ങൾ ഇവനിൽ എത്തിയിട്ടുണ്ട്. കാർബൺ ഫൈബറിൽ നിർമ്മിച്ച വിങ്ലെറ്റ്സ്, അലോയ് വീൽ എന്നിവക്കൊപ്പം കുറച്ചു കൂടി കരുത്തും കൂട്ടി എത്തുന്ന ഇവന് കുറവ് ഭാരത്തിലാണ്. 212 പി എസ് കരുത്തുമായി എത്തുന്ന ഇവന് ഈ നിരയിൽ ഏറ്റവും കുറഞ്ഞ ഭാരമാണ് ഓഫർ ചെയ്യുന്നത്. വെറും 191 കെ ജി. വിലയാകട്ടെ ഏറ്റവും കുടുതലും, 42 ലക്ഷം.

പാനിഗാലെ വി4
ഇൻലൈൻ മോഡലുകളുടെ വരവ് കഴിഞ്ഞ് ഇനി എത്തുന്നത് വി 4 മോഡലുകളാണ്. മൂന്നാം സ്ഥാനം ഇറ്റാലിയൻ പെർഫോമൻസ് ബ്രാൻഡായ ഡുക്കാറ്റിയുടെ സൂപ്പർ താരം പാനിഗാലെ വി4 നല്ലതാണ്. 215.5 പി എസ് കരുത്ത് പകരുന്ന വി 4, 1103 സിസി, ലിക്വിഡ് കൂൾഡ് എൻജിനാണ് ഹൃദയം. 198.5 കെ ജി ഭാരമുള്ള ഇവൻറെ വില ആരംഭിക്കുന്നത് 24.49 മുതൽ 31.99 ലക്ഷം രൂപവരെയാണ്.

ആർ എസ് വി 4
രണ്ടാമതായി എത്തുന്നതും ഒരു ഇറ്റാലിയൻ താരം തന്നെ അപ്രിലിയ ആർ എസ് വി 4. ഡുക്കാറ്റിയെക്കാളും ചെറിയ വ്യത്യാസത്തിലാണ് മുന്നിൽ നിൽക്കുന്നത്. 217 പി എസ് കരുത്ത് പകരുന്ന 1100 സിസി, ലിക്വിഡ് കൂൾഡ്, എൻജിനാണ് ഇവന് ജീവൻ നൽകുന്നത്. 202 കെ ജി ഭാരമുള്ള ഇവൻറെ ഇന്ത്യൻ വില 23.7 ലക്ഷം രൂപയാണ്.

സി ബി ആർ 1000 ആർ ആർ – ആർ
ഇപ്പോൾ ഇൻലൈൻ, വി 4 എന്നീവർ രണ്ടു ഗോൾ വീതം അടിച്ചു നിൽകുമ്പോൾ ഇതാ വരുന്നു. ഹോണ്ടയുടെ വക ഇൻലൈൻ 4 ലേക്ക് ഒരു മാരക ഷോട്ട്. കടുക്ക് നാര് ഇടയിലൂടെയാണ് ഹോണ്ടയുടെ സൂപ്പർ താരം ഒന്നാമത് എത്തിയത്. ഇന്ത്യയിൽ ഇപ്പോൾ ലഭിക്കുന്ന ഏറ്റവും കരുത്തുറ്റ മോഡലാണ് സി ബി ആർ 1000 ആർ ആർ – ആർ. ഇൻലൈൻ 4 സിലിണ്ടർ, 999 സിസി, ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് വരുന്നത്. 217.5 പി എസാണ്. ഭാരം 201 കെ ജി യും വിലയാകട്ടെ 24.10 ലക്ഷം രൂപയുമാണ്. എന്നാൽ ഇതു കൊണ്ടും അവസാനിപ്പിക്കില്ല എന്ന് ഹോണ്ട രണ്ടു ദിവസം മുൻപ് അറിയിച്ചിട്ടുമുണ്ട്.
Leave a comment