കവാസാക്കി തങ്ങളുടെ ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ചതിനൊപ്പം. ഹൈബ്രിഡ് ബൈക്കിൻറെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഷൂട്ട്ഔട്ടിൽ പുതിയ ചിത്രങ്ങൾ പുറത്ത് വന്നതിനൊപ്പം. പുതിയ വിവരങ്ങളും കവാസാക്കി പുറത്ത് വിട്ടിട്ടുണ്ട്. ഇലക്ട്രിക്കിൽ ചെറിയ മോഡലുമായാണ് എത്തിയതെങ്കിൽ.
ഹൈലൈറ്റ്സ്
- പേര് പതിവ് പോലെയല്ല
- രണ്ടു എൻജിനുകൾ
- വെല്ലുവിളികൾ ഏറെ
ഹൈബ്രിഡ് നിരയിലേക്ക് കുറച്ചു വലിയ എൻജിനാണ് ഒരുക്കിയിരിക്കുന്നത്. ആദ്യം പേരിൽ നിന്ന് തുടങ്ങിയാൽ നിൻജ 7 എന്നാണ് ഇവനെ വിളിക്കുന്നത്. മറ്റ് പെട്രോൾ മോഡലുകളുടേത് പോലെ, എൻജിൻ കപ്പാസിറ്റി നോക്കിയല്ല ഇവൻറെ ഇട്ടിരിക്കുന്നത്. പകരം കരുത്താണ് ഈ പേരിന് ആധാരം.

രണ്ടു ഹൃദയം
ഹൈബ്രിഡ് ബൈക്ക് എന്ന് പറയുമ്പോൾ. പെട്രോൾ എൻജിനൊപ്പം ഒരു ഇലക്ട്രിക്ക് മോട്ടോർ കൂടി വേണമല്ലോ. പെട്രോൾ എൻജിൻ 451 സിസി, പാരലൽ ട്വിൻ സിലിണ്ടർ ആണ് കരുത്ത് വരുന്നത്, 58 ബി എച്ച് പി. അടുത്ത ഭാഗം കൈയാളുന്നത് ഇലക്ട്രിക്ക് മോട്ടോർ ആണല്ലോ.
9 കിലോ വാട്ട് ( 12 ബി എച്ച് പി ) ശേഷിയുള്ള ഈ ഇലക്ട്രിക്ക് മോട്ടോറിന്. കരുത്ത് പകരുന്നത് 48 വോട്ട്സ് ഇലക്ട്രിക്ക് മോട്ടോറാണ്. അങ്ങനെ രണ്ടുപേരും കൂടി ഉല്പാദിപ്പിക്കുന്നത് 70 ബി എച്ച് പിയോളം കരുത്താണ്. അങ്ങനെയാണ് പേര് നിൻജ 7 വന്നത്, എന്നാണ് അൺഓഫീഷ്യലിയുള്ള ഒരു സംസാരം.

ഇന്ധനക്ഷമത, സ്പെക്, വില, തുടങ്ങിയ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടില്ല. പക്ഷേ ഇന്ധനക്ഷമത പറയപ്പെടുന്നത്. ഇപ്പോൾ 650 സിസിയുടെ പെർഫോമൻസിനൊപ്പം, 300 സിസി യുടെ മൈലേജ് ആയിരിക്കും ഇവന് ലഭിക്കുക എന്നുള്ളതാണ്. ഏകദേശം 30 കിലോ മീറ്റർ പ്രതീക്ഷിക്കാം.
മികച്ച ഇന്ധനക്ഷമത ഉണ്ടെങ്കിലും നിൻജ 7 ന് വെല്ലുവിളികൾ ഏറെയാണ്. രണ്ടു ഹൃദയത്തിന് വരുന്ന അധിക വിലയും. കൂടിയ ഭാരം കൂടി പിടിച്ചു നിർത്താൻ സാധിച്ചാൽ മാത്രമേ ഇത് വിജയമാകു. ഐ സി ഇ എൻജിനുകൾ നിലനിർത്താൻ ഇത്തരം മോഡലുകൾ കൂടി മാത്രമേ സാധിക്കു.
- റേഞ്ചിലും വിലയിലും ഞെട്ടിച്ച് കവാസാക്കി
- കവാസാക്കിയോട് മത്സരിക്കാൻ ബി എസ് എ
- ഇസഡ് എക്സ് 4 ആറിന് വലിയ ഡിമാൻഡ്
ഇനി അധികം വൈകാതെ തന്നെ ഇവനെ അവതരിപ്പിക്കുമെന്നാണ് റിപോർട്ടുകൾ. ഈ വർഷം ഇ ഐ സി എം എ 2023 ൽ അവതരിപ്പിച്ച്. അടുത്ത വർഷം ഏപ്രിലിൽ ആകും ഇവൻ വിപണിയിൽ എത്തുന്നത്. മൈലേജ് വലിയ ഘടകമായ ഇന്ത്യയിൽ നിൻജ 7 എത്താൻ വലിയ സാധ്യതയുണ്ട്.
Leave a comment