കഴിഞ്ഞ ദിവസം നമ്മൾ യൂ എസ് ഡി ഫോർക്കിൻറെ ഗുണവും ദോഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞിരുന്നു. ഇനി യൂ എസ് ഡി ഫോർക്ക് ഇഷ്ട്ടപ്പെട്ടവർക്ക് ഇന്ത്യയിൽ ലഭിക്കുന്ന അഫൊർഡബിൾ മോഡലുകളെ പരിചയപ്പെടാം. അതിൽ ഏറ്റവും താഴെയുള്ള 5 മോഡലുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വില കൂടുതലും കപ്പാസിറ്റി കുറവും

ഈ ലിസ്റ്റിലെ ഏറ്റവും വില കൂടുതലുള്ള മോഡലാണ് ഏറ്റവും കപ്പാസിറ്റി കുറഞ്ഞ എൻജിനുള്ളത്. ഇന്ത്യയിലെ ഓവർ പ്രൈസ്ഡ് എന്നാൽ ആദ്യം ഓർമയിൽ എത്തുന്ന നമ്മുടെ ഡ്യൂക്ക് 125 തന്നെ. 125 സിസി, ലിക്വിഡ് കൂൾഡ് എഞ്ചിനുമായി എത്തുന്ന ഇവന് 14.5 പി എസ് ആണ് കരുത്ത്. വില 1.78 ലക്ഷം.
ട്രെൻഡിങ് മോട്ടോർസൈക്കിൾ

തൊട്ട് താഴെ നിൽക്കുന്നത് ഡ്യൂക്ക് 125 ൻറെ എതിരാളിയാണ്. യമഹയുടെ യൂ എസ് ഡി വന്നതോടെ തലവര തെളിഞ്ഞ മോഡൽ. 2023 ൽ ഉണ്ടായിരുന്ന പോരായ്മകൾ കൂടി പരിഹരിച്ച എം ട്ടി 15 ഇപ്പോൾ ആർ 15 നെ പോലും വെല്ലുവിളിക്കുന്ന തരത്തിലാണ് വില്പന നേടിക്കൊണ്ടിരിക്കുന്നത്. വില 1.7 ലക്ഷം രൂപ.
ലിസ്റ്റിലെ ടെറർ

മൂന്നാം സ്ഥാനത്ത് നില്കുന്നത് എൻ എസ് 200. ഈ നിരയിലെ ഏറ്റവും കരുത്തുറ്റ മോഡൽ. 24.5 പി എസ് കരുത്തന് 200 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് ഹൃദയം. 2023 എഡിഷനിൽ യൂ എസ് ഡിക്ക് ഒപ്പം എം ട്ടി യെ പോലെ കുറച്ചു മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നാൽ രൂപത്തിൽ മാറ്റമില്ല. വിലവരുന്നത് 1.47 ലക്ഷം.
ഹോണ്ടയുടെ പ്രീമിയം

ഇനി രണ്ടാം സ്ഥാനക്കാരൻ, ഹോണ്ടയുടെ 200 സിസി മോഡലുകളാണ്. നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ഹോർനെറ്റ് 2.0 യും സാഹസികൻ സി ബി 200 എക്സുമാണ്. ഇരുവർക്കും ഒരേ എൻജിൻ തന്നെയാണ് സിംഗിൾ ചാനൽ എ ബി എസുമായി എത്തുന്ന ഇവന് 1.4 ലക്ഷവും, 1.5 ലക്ഷവുമാണ് എക്സ് ഷോറൂം വില വരുന്നത്.
160 യിൽ തേരോട്ടം

ഇനിയാണ് ഒന്നാം സ്ഥാനകാരൻ എൻ എസ് 160 വരുന്നത്. സെഗ്മെൻറ്റിൽ ആദ്യമായി 160 സിസി യിൽ യൂ എസ് ഡി ഫോർക്ക് എത്തിച്ച് ഞെട്ടിച്ചിരിക്കുകയാണ്. ഡ്യൂവൽ ചാനൽ എ ബി എസ് എന്നിങ്ങനെ ട്ടി വി എസ് അപ്പാച്ചെ ഇനി നന്നായി വിയർക്കേണ്ടി വരും ബി എസ് 6.2 അവതരിപ്പിക്കുമ്പോൾ. എൻ എസ് 160 ക്ക് വില വരുന്നത് 1.34 ലക്ഷം രൂപയാണ്. ആർ ട്ടി ആർ 160 4 വിക്ക് 1.23 ലക്ഷം രൂപയാണ്.
എല്ലാ വിലകളും എക്സ് ഷോറൂം ആണ്.
Leave a comment