ഇറ്റാലിയൻ പ്രീമിയം ഇരുചക്ര നിർമാതാവായ ഡുക്കാറ്റി. തങ്ങളുടെ കുഞ്ഞൻ ഹൈപ്പർമോട്ടോറാഡ് 698 മോണോ ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ചു. 30 വർഷത്തിന് ശേഷം എത്തുന്ന സിംഗിൾ സിലിണ്ടർ മോഡലിൻറെ വിശേഷങ്ങൾ നമ്മൾ നേരത്തെ അറിഞ്ഞതാണ്.
ഇനി പ്രധാനമായും അറിയേണ്ടത് വിലയാണ്. അതിന് മുൻപ് ലോകത്തിലെ ഏറ്റവും കരുത്തനായ സിംഗിൾ സിലിണ്ടർ ബൈക്കായ ഇവൻറെ. വിശേഷങ്ങളിലേക്ക് ഒന്ന് പെട്ടെന്ന് പോയി വരാം.

- ഡുക്കാറ്റിയുടെ വി ട്വിൻ 1285 സിസിയിൽ നിന്ന് ഉരുത്തിരിഞ്ഞ എൻജിൻ.
- 77 പി എസ്, 63 എൻ എം ടോർക്കും ഈ ഈ ഹൃദയം ഉല്പാദിപ്പിക്കും
- സ്ലിപ്പർ ക്ലച്ചോട് കൂടിയ 6 സ്പീഡ് ട്രാൻസ്മിഷന് കൂട്ടായി ക്വിക്ക് ഷിഫ്റ്ററുമുണ്ട്.
- ഫുള്ളി അഡ്ജസ്റ്റബിൾ യൂ എസ് ഡി, മോണോ സസ്പെൻഷൻ
- 120 // 160 സെക്ഷൻ ടയർ – 17 ഇഞ്ച്
- റൈഡ് ബൈ വയർ
- 4 റൈഡിങ് മോഡ്, വീലി കണ്ട്രോൾ, എൻജിൻ ബ്രേക്ക് കണ്ട്രോൾ
- കോർണേറിങ് എ ബി എസ്, ട്രാക്ഷൻ കണ്ട്രോൾ,
- എന്നിവയെ നിയന്ത്രിക്കാൻ 3.8 ഇഞ്ച് എൽ സി ഡി മീറ്റർ കൺസോൾ
- സൂപ്പർ മോട്ടോ ആയതിനാൽ 904 എം എം സീറ്റ് ഹൈറ്റ്
- 151 കെ ജി ഭാരം ( ഇന്ധനം ഇല്ലാതെ )
- 12 ലിറ്റർ ഇന്ധനടാങ്ക്
- 20 കി.മീ ഇന്ധനക്ഷമത

എന്നിങ്ങനെ ഒരു സൂപ്പർ മോട്ടോ മോഡലിന് വേണ്ട അഴക്ക് അളവുകൾ എല്ലാം ഇവന് നൽകിയിട്ടുണ്ട്. ഇനി വിലയിലേക്ക് കടന്നാൽ. 10,995 പൗണ്ട് സ്റ്റെർലിങ് ആണ് ഇവൻറെ യൂ കെ യിലെ വില. രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 11.3 ലക്ഷത്തോളം വരും.
പ്രധാന എതിരാളിയായ കെ ട്ടി എമ്മിൻറെ ഒറ്റ സിലിണ്ടർ സൂപ്പർ മോട്ടോ, 690 എസ് എം സി ആർ ആണ്. വില വരുന്നത് 9,799 പൗണ്ട് സ്റ്റെർലിങ് അതായത് 10.08 ലക്ഷം രൂപ. വില വലിയ പ്രേശ്നമായ ഇന്ത്യയിൽ ഇവൻ എത്താൻ വലിയ സാധ്യത കാണുന്നില്ല.
ഇനി അവതരിപ്പിക്കുകായാണെങ്കിൽ 10 ലക്ഷത്തിന് അടുത്തായിരിക്കും വില. എന്നാൽ ഇതിനെക്കാളും അഫൊർഡബിൾ ആയ മോഡൽ ഈ എൻജിനിൽ നിന്ന് പ്രതീക്ഷിക്കാം. ഭാവിയിൽ കുഞ്ഞൻ മോൺസ്റ്ററും ഈ റേഞ്ചിൽ നിന്ന് ഉണ്ടാകാം.

കാരണം വലിയവനായ ഹൈപ്പർമോട്ടോറാഡിൻറെ എൻജിനാണ്. മോൺസ്റ്റർ, സൂപ്പർസ്‌പോർട്ട്, മൾട്ടിസ്റ്റാർഡ വി 2, റാലി എക്സ് എന്നിവരിൽ ഉപയോഗിച്ചിരിക്കുന്നത്. എൻഫീൽഡിനെ പോലെ ഒരു എൻജിൻ കൊണ്ട് ഒരുപാട് മോഡൽ ഇറക്കുന്ന ആളാണ് ഡുക്കാറ്റിയും.
Leave a comment