ശനിയാഴ്‌ച , 23 സെപ്റ്റംബർ 2023
Home Top 5 ഏറ്റവും അഫൊർഡബിൾ ബൈക്കുകൾ
Top 5

ഏറ്റവും അഫൊർഡബിൾ ബൈക്കുകൾ

ആദ്യ അഞ്ചു സ്ഥാനത്തിൽ ഉള്ളവർ

ഇന്ത്യയിലെ ഏറ്റവും അഫൊർഡബിൾ മോട്ടോർസൈക്കിളുകൾ
ഇന്ത്യയിലെ ഏറ്റവും അഫൊർഡബിൾ മോട്ടോർസൈക്കിളുകൾ

ഇന്ത്യയിൽ ഹോണ്ട തങ്ങളുടെ ബഡ്‌ജറ്റ്‌ മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ നമ്മുടെ ഭാരതത്തിലെ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും ഈ സെഗ്മെന്റിലാണ്. എന്നാൽ ഏറ്റവും വില കുറവുള്ള മോഡലുകളല്ല ഏറ്റവും വില്പന നടത്തുന്നത് എന്നൊരു വസ്തുത കൂടിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള ആദ്യ 5 സ്ഥാനക്കാർ ആരെന്ന് നോക്കാം.

സി ട്ടി 110 എക്സ്

താഴെ നിന്ന് തുടങ്ങിയാൽ 110 സിസി മോഡലായ സി ട്ടി 110 എക്സ് ആണ് ഇതിൽ ഏറ്റവും താഴെ നിൽക്കുന്നത്. 110 സിസി മോഡലായ ഇവന് ഒരു ചെറു സാഹസികൻറെ മേൻപൊടികളെല്ലാം ബജാജ് നൽകിയിട്ടുണ്ട്. 115.45 സിസി, 8.6 പി എസ് കരുത്തും, 9.81 എൻ എം ഉല്പാദിപ്പിക്കുന്ന ഇവൻ തന്നെയാണ്. ലിസ്റ്റിലെ കരുത്തനും ഇവൻ തന്നെ. വില 67,322/- രൂപയാണ് ഇപ്പോഴത്തെ വില.

ഇന്ത്യയിലെ ഏറ്റവും അഫൊർഡബിൾ മോട്ടോർസൈക്കിളുകൾ

പ്ലാറ്റിന 100

110 സിസി യിൽ സിംഗിൾ ചാനൽ എ ബി എസ് വരെ അവതരിപ്പിച്ച കുടുംബത്തിലെ ഏറ്റവും ചെറിയ മോഡൽ. പ്ലാറ്റിന 100 ആണ് നാലാം സ്ഥാനത്ത്. വർഷങ്ങളായി ഇന്ത്യയിൽ നിലവിലുള്ള മോഡലിന് 102 സിസി, 7.9 പി എസ് കരുത്തും 8.3 എൻ എം ടോർക്കും ഉല്പാദിപ്പിക്കും. ഇതിനൊപ്പം ഇവൻറെ 200 എം എം ഗ്രൗണ്ട് ക്ലീറൻസും എടുത്ത് പറയേണ്ട ഘടകമാണ്. വില നോക്കിയാൽ 66,867/- രൂപയാണ്.

ഹോണ്ട ഷൈൻ 100 അതരിപ്പിച്ചു

ഷൈൻ 100

മൂന്നാം സ്ഥാനത്തു നിൽക്കുന്നത് രാജാവകാൻ ഹോണ്ട ഇറക്കിയ ഷൈൻ 100 ആണ്. പഴയ ഡിസൈൻ പുതിയ എൻജിനുമായി എത്തുന്ന ഇവന്. ഇന്ത്യക്കാരെ മനസ്സിലാക്കി തന്നെയാണ് വിലയിട്ടിരിക്കുന്നത്. ഈ നിരയിൽ ഇപ്പോൾ ബി എസ് 6.2 എൻജിനുമായി എത്തുന്ന ഏക മോഡലും ഇവൻ മാത്രമാണ്. 99.7 സിസി എയർ കൂൾഡ് എൻജിന് കരുത്ത് 7.6 പി എസും ടോർക് 8.05 എൻ എം വുമാണ്. വില 64,900/-.

ഇന്ത്യയിലെ ഏറ്റവും അഫൊർഡബിൾ മോട്ടോർസൈക്കിളുകൾ

ട്ടി വി എസ് സ്പോർട്ട്

ഏറ്റവും വിലക്കുറവുള്ള മോഡലുകളിൽ ഏറ്റവും താഴെയുടെ മുകളിൽ നിൽക്കുന്നത് ഒരു 110 സിസി മോട്ടോർസൈക്കിൾ ആണ്. ട്ടി വി എസിൻറെ സ്പോർട്ട്, ഇന്ത്യയിൽ ഇത്ര വില കുറച്ച് അവതരിപ്പിച്ചിട്ടും വില്പനയിൽ അധികം തിളങ്ങാൻ കഴിയാത്ത മോഡലുകൂടിയാണ് ഇവൻ. 109.7 സിസി എൻജിന് കരുത്ത് 8.2 പി എസും ടോർക് 8.7 എൻ എം ആണ് വില 64,730 രൂപയുമാണ്.

ഇന്ത്യയിലെ ഏറ്റവും അഫൊർഡബിൾ മോട്ടോർസൈക്കിളുകൾ

എച്ച് എഫ് ഡീലക്സ്

വില കുറവിൽ ഏറ്റവും മുകളിൽ നിൽക്കുന്നത് ഹീറോയുടെ എച്ച് എഫ് ഡീലക്സ് ആണ്. ഹീറോയുടെ വിശ്വാസവും മികച്ച മൈലേജുമാണ്. ഇവനെ ഇന്ത്യയിലെ ഏറ്റവും വില്പന നടത്തുന്ന മോട്ടോർസൈക്കിളുകളിൽ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നത്. 97.2 സിസി എൻജിനുമായി എത്തുന്ന ഇവന് 7.8 പി എസും 8.05 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. വില വരുന്നത് 66,438 രൂപയാണ്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഡുക്കാറ്റി അടിച്ചോണ്ട് പോയി

കഴിഞ്ഞ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾക്കെല്ലാം ഒരു പ്രത്യകതയുണ്ട്. 5 ൽ നാലും ലൗഞ്ചുകളാണ്. എന്നാൽ ഒരു...

ട്ടി വി എസിൻറെ ആഴ്ച

ഇന്ത്യയിൽ ട്ടി വി എസിൻറെ ആഴ്ചയായിരുന്നു കഴിഞ്ഞു പോയത്. തങ്ങളുടെ ഇന്റർനാഷണൽ താരത്തെ ഇറക്കിയതാണ് ട്ടി...

കരിസ്‌മയുടെ തേരോട്ടം

ഈ വർഷം ഏറ്റവും കാത്തിരിക്കുന്ന ലൗഞ്ചുകളിൽ ഒന്നാണ് കരിസ്‌മയുടെ തിരിച്ചുവരവ്. 29 നാണ് ലോഞ്ച് പൂരം...

കരിസ്‌മ തന്നെ സൂപ്പർ സ്റ്റാർ

മോട്ടോർസൈക്കിൾ ലോകത്ത് ഇപ്പോൾ സൂപ്പർ സ്റ്റാർ പരിവേഷമാണ് കരിസ്‌മക്ക്. 29 ന് വിപണിയിൽ എത്തുന്ന കരിസ്‌മയുടെ...