ഓരോ ദിവസം കൂടുമ്പോളും അഫൊർഡബിൾ വാരിയന്റുകൾ ഇറക്കുന്നവരുടെ എണ്ണം കൂടുകയാണ്. യമഹ, ട്ടി വി എസ് എന്നിവർക്ക് പിന്നാലെ ഈ ലിസ്റ്റിൽ 390 സാഹസികനും എത്തിയിരിക്കുകയാണ്. മറ്റ് മോഡലുകളെ പോലെ തന്നെ ഫീച്ചേഴ്സിലെ വലിയ വെട്ടികുറക്കലുകൾ തന്നെയാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്.
എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്ന് നോക്കാം.
വില കുറച്ചെങ്കിലും പേരിൽ ഒരക്ഷരം കൂടി കൂടിയിട്ടുണ്ട് അഫൊർഡബിൾ വാരിയൻറ് ഇനി മുതൽ എക്സ് കൂട്ടി അറിയപ്പെടും. സിംഗിൾ സിലിണ്ടർ മോഡലുകളിൽ ഏറ്റവും കൂടുതൽ ഇലക്ട്രോണിക്സ് ഉള്ള താരങ്ങളിൽ ഒന്നാണ് 390 സാഹസികൻ. ആ ഭാഗങ്ങളിലാണ് വെട്ട് വന്നിരിക്കുന്നത്. ട്രാക്ഷൻ കണ്ട്രോൾ, കോർണേറിങ് എ ബി എസ് എന്നിവക്കൊപ്പം ക്വിക്ക് ഷിഫ്റ്ററും എക്സിന് ഇല്ല.
എ ബി എസ് നിർബന്ധമായതിൽ അവിടെ മാറ്റമില്ല. സൂപ്പർ മോഡ് ഓട് കൂടിയ ഡ്യൂവൽ ചാനൽ എ ബി എസ് അവിടെയും തുടരും. ബ്ലൂട്ടുത്ത് കണക്റ്റിവിറ്റി, ട്ടി എഫ് ട്ടി ഡിസ്പ്ലേ തുടങ്ങിയ ഘടകങ്ങൾ ഇവനില്ല. പകരം 250 സാഹസികനിലെ എൽ സി ഡി മീറ്റർ കൺസോൾ ആണ് ഇവന് നൽകിയിരിക്കുന്നത്.എൻജിൻ, സസ്പെൻഷൻ, ബ്രേക്കിംഗ് തുടങ്ങിയ കാര്യങ്ങളിൽ മാറ്റമില്ല.
വലിയ വില കുറവ്
ഇനി ഈ മാറ്റങ്ങൾക്കെല്ലാം കൂടി എത്ര കുറച്ചു എന്ന് നോക്കാം. 3.38 ലക്ഷം രൂപയുണ്ടായിരുന്ന സാഹസികന് ഇനി മുതൽ 2.8 ലക്ഷം കൊടുത്താൽ മതി. ഏകദേശം 58,000 രൂപയുടെ വിലക്കുറവാണ് എക്സ് വാരിയന്റിന് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ഈ വിലക്ക് കുറച്ചു നാളത്തേക്ക് മാത്രമെന്ന് അറിയിച്ചിട്ടുണ്ട്. ഒപ്പം ഈ വില കുറവ് 250 സാഹസികനും (2.44 ലക്ഷം) പ്രേശ്നമാകാൻ വഴിയുണ്ട്.
Leave a comment