അങ്ങനെ ബൈക്കും നമ്മളും തയ്യാറായി ഗോദയിലേക്ക്, അല്ല മഴയത്ത് ഒരു റൈഡിങ്ങിന് ഇറങ്ങുകയാണ്. ആദ്യം ശ്രെദ്ധികേണ്ട കാര്യം റോഡ് മുഴുവൻ നനഞ്ഞ് കുതിർന്ന് കിടക്കുകയാണ്. പെട്ടെന്നുള്ള ബ്രേക്കിംഗ്, ആക്സിലറേഷൻ എന്നിങ്ങനെ ഒന്നും പാടില്ല. ചില സാഹര്യങ്ങളിൽ ബൈക്കിൽ നിന്ന് നമ്മുടെ കണ്ട്രോൾ പോക്കാൻ വലിയ സാധ്യതയുണ്ട്.
എ ബി എസ് ആണ് താരം
ഇന്ത്യയിൽ ഇപ്പോഴുള്ള 125 സിസി കപ്പാസിറ്റിയിൽ കൂടുതലുള്ള ബൈക്കുകളിൽ സ്റ്റാൻഡേർഡായ സുരക്ഷാ സംവിധാനമാണ് എ ബി എസ് ബ്രേക്കിംഗ്. എ ബി എസ് ബ്രേക്കിൻറെ ഗുണം ഏറ്റവും കൂടുതൽ അറിയാൻ പോകുന്ന കാലം കൂടിയാണ് ഇപ്പോൾ. നനഞ്ഞ് കിടക്കുന്ന പ്രതലത്തിൽ സ്കിഡ് ചെയ്യാതെ ബ്രേക്ക് ഇടാൻ എ ബി എസ് ഉള്ള ബൈക്കുകളിൽ സാധിക്കും.
എന്നാൽ എ ബി എസ് ഇല്ലാത്ത ബൈക്കുകളിൽ നമ്മൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇപ്പോൾ അധികം ബ്രേക്കിംഗ് മുന്നിൽ നൽകിയാണ് നിർത്തുന്നതെങ്കിൽ. ഈ മഴക്കാലത്ത് ഇരു അറ്റത്തും ഒരുപോലെ ബ്രേക്കിംഗ് നൽകുന്നതാണ് കൂടുതൽ ഉത്തമമം.
റോഡിലെ ലൈനുകളിൽ ജാഗ്രതൈ

മഴക്കാലത്ത് എന്നല്ല എല്ലാകാലത്തും ഓവർ സ്പീഡ് ചെയ്യാതെ ഇരിക്കുക . നമ്മുടെ റോഡുകളുടെ പറ്റി നന്നായി അറിയാമല്ലോ. നല്ല റോഡുകളിൽ പോകുമ്പോൾ സെപ്പറേറ്റർ, സീബ്ര ക്രോസിങ് എന്നിവ കാണിക്കുന്നതിനായി ലൈൻ വരച്ചിട്ടുണ്ടാകും. ആ ലൈനിലൂടെ വാഹനം ഓടിക്കാതിരിക്കുകയും, ബ്രേക്ക് ചെയ്യാതെയും ഇരിക്കുക, വഴുക്കൽ കൂടുതലുള്ള പ്രതലമാണ് അവിടെ.
കീപ് ഡിസ്റ്റൻസ്
തിരക്കുള്ള റോഡിൽ എത്തുമ്പോൾ നമ്മുടെ മുന്നിലുള്ള വാഹനത്തിൻറെ പിന്നാലെ പിടിക്കാറുണ്ട്. എന്നാൽ മഴക്കാലത്ത് ഇത് ഒഴിവാക്കേണ്ടത് അത്യവശ്യമാണ്. നന്നഞ്ഞിരിക്കുന്ന റോഡിൽ ബ്രേക്കിങ്ങിന് കുറച്ചു കൂടി സ്ഥലം വേണ്ടി വരും.

കാഴ്ച കൂട്ടാൻ
എ ബി എസ് പോലെ നമ്മുടെ നാട്ടിൽ ഉള്ള മറ്റൊരു സുരക്ഷാ സംവിധാനമാണ് എ എച്ച് ഒ ( ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ് ഓൺ ). അതും മഴക്കാലത്ത് ഏറെ നല്ലൊരു സാങ്കേതിക വിദ്യയാണ്. പെട്ടെന്ന് തന്നെ ഇരുട്ടാകുന്ന റോഡിൽ ഇത് നമ്മുടെ കാഴ്ചകൾക്ക് മിഴിവേക്കും. എ എച്ച് ഒ ഇല്ലാത്ത മോഡലുകളിൽ ഹെഡ്‍ലൈറ്റ് ഓണാക്കി ഓടിക്കുന്നത് നല്ലതാണ്.
എ ഐ ക്യാമറ വെക്കേണ്ട കുഴികൾ

മഴക്കാലത്തെ നമ്മുടെ ചിലരുടെയെങ്കിലും ഒരു വിനോദമാണ് വഴിയരികിലെ വെള്ളം തെറിപ്പിക്കുക എന്നത്. എന്നാൽ അതൊരു നല്ല ശീലമല്ല. വഴിയാത്രികരുടെ മേൽ വെള്ളം തെറിപ്പിക്കുന്നത് ഒരു പ്രേശ്നം ആണെങ്കിൽ. അതിലും വലിയൊരു അപകടം അവിടെ തന്നെ ഒളിഞ്ഞിരിക്കുന്നുണ്ട്.
അത് ആ വെള്ളം നിറഞ്ഞു നിൽക്കുന്ന റോഡിലെ കുഴിയുടെ ആഴം എപ്പോളും നമ്മൾ ഉദ്ദേശിക്കുന്നത് ആകണമെന്നില്ല. ഒപ്പം ചെളിയും ഉണ്ടാകും അവിടെ. അതുകൊണ്ട് തന്നെ റൈഡർക്കും കാൽ നാടകർക്കും പ്രേശ്നമായ ഈ ചളി വാരി ഏറിയാൽ നമ്മുക്ക് ഒഴിവാക്കാം.
വളവുകളിൽ കൂടുതൽ കരുതൽ

ഈ ആർട്ടിക്കിൾ വായിക്കുന്ന ഭൂരിഭാഗം പേരും ബൈക്കുകളോട് ഏറെ ഇഷ്ടമുള്ളവർ ആയിരിക്കും. അതിൽ ചിലർക്കെങ്കിലും കോർണേറിങ് ഒരു ഹരമാണ്. റോഡിൽ കിടത്തി പോകുന്നത് …
അത് മഴക്കാലത്ത് അത്ര നല്ലതല്ല. കോർണേറിങ് ചെയ്യുമ്പോൾ ഗ്രിപ്പ് പൊക്കാൻ വഴിയുണ്ട്.
എന്നാൽ ഇതിനുള്ള പരിഹാരം വലിയ മോഡലുകളിൽ കണ്ടുപിടിച്ചിട്ടുണ്ട്. കോർണേറിങ് എ ബി എസ് ആണ് ആ സാങ്കേതിക വിദ്യ.
ഇതെല്ലാം അനുസരിച്ച് നമ്മുടെ റോഡുകൾ കൂടുതൽ സുരക്ഷിതമാകാം.
Leave a comment