യൂറോപ്പിൽ ഇപ്പോൾ 125 സിസി നിരയിൽ ചൈനീസ് മോഡലുകളുടെ വലിയ കടന്ന് കയ്യറ്റം നടന്ന് കൊണ്ടിരിക്കുകയാണ് . 125 സിസി യിൽ ഇപ്പോൾ ഏങ്ങനെ വ്യത്യസ്തത കൊണ്ടുവരുമെന്നാണ് ഓരോ ചൈനീസ് കമ്പനികളും ആലോചിക്കുന്നത്. അങ്ങനെ സി എഫ് മോട്ടോ ചിന്തിച്ചെടുത്തതാണ് ഈ കുഞ്ഞൻ കഫേ റൈസർ മോഡലിനെ. ഇന്ത്യയിൽ എത്താത്ത മിനി ബൈക്കുകളെ അടിസ്ഥാനമാക്കിയാണ് സി എഫ് മോട്ടോ ഇവനെ ഒരുക്കിയിരിക്കുന്നത്. സി എഫ് മോട്ടോയുടെ മിനി ബൈക്ക് പാപിയോയുടെ ഷാസി, ടയർ, അലോയ് വീൽ എന്നിവ എടുത്തപ്പോൾ മാറ്റം വരുത്തിയിരിക്കുന്ന ഭാഗങ്ങൾ ഇവയൊക്കെയാണ്.
മുകൾവശം മുഴുവനായി പൊള്ളിച്ചു പണിതിട്ടുണ്ട്. എൺപതുകളിലെ ഡിസൈനാണ് ഇവന് നൽകിയിരിക്കുന്നത്. ചതുര വടിവിലൂടെയുള്ള ബിക്കിനി ഫയറിങ്, അതിന് മുൻവശത്തായി ഇരട്ട റൌണ്ട് ഹെഡ്‍ലൈറ്റ്. ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, ബാർ ഏൻഡ് മിറർ എന്നിവയെല്ലാം പഴമ വെളിച്ചുത്തുന്നുണ്ട്. അത് കഴിഞ്ഞ് പിന്നോട്ട് പോകുമ്പോളും ചതുര വടിവ് തന്നെയാണ് ഇന്ധനടാങ്കും, സ്പ്ലിറ്റ് സീറ്റും എല്ലാം.

മെക്കാനിക് വിഭാഗം നോക്കിയാൽ പാപ്പിയോ പോലെ തന്നെ. 126 സിസി, എയർ കൂൾഡ് എൻജിൻ തന്നെയാണ് ഇവനും ജീവൻ നൽകുന്നത്. 9.5 എച്ച് പി കരുത്തും 8.3 എൻ എം ആണ് പാപ്പിയോ കരുത്ത് പുറത്ത് എടുക്കുന്നത്. വലിയ വ്യത്യാസം ഇവിടെയും ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ സസ്പെൻഷൻ പാപ്പിയോക്കാളും കൂടുതൽ മികവ് നൽകുന്നുണ്ട്. ടെലിസ്കോപിക്കിന് പകരം യൂ എസ് ഡി യാണ് മുന്നിലെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. 6 സ്പീഡ് ട്രാൻസ്മിഷൻ കരുത്ത് എത്തിക്കുന്ന ടയർ കുറച്ചു കൗതുകമാണ്. സൈസ് കേട്ടാൽ കുറച്ച് ചിരി വരാൻ സാധ്യതയുണ്ട്. 12 ഇഞ്ച് ടയറും മൂന്ന് സ്പോക്ക് ഓട് കൂടിയ അലോയ് വീലുമാണ് ഇവന് നല്കിയിട്ടിരിക്കുന്നത്.
ഈ വർഷം തന്നെ യൂറോപ്പിൽ ഇവനെ പ്രതീഷിക്കാം. വിചിത്രമായ മോഡലുകൾ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ചൈനീസ് പടയിൽ വരും വർഷങ്ങളിൽ ഇവനും അവതരിപ്പിച്ചേക്കാം.
Leave a comment