കേരളത്തിൽ ഏറെ ജനപ്രിയ റൈസുകളിൽ ഒന്നാണ് ഡിർട്ട് ബൈക്ക് റൈസ്. അതിൽ ഹീറോ എക്സ്പൾസ് ആണ് ഏറ്റവും കൂടുതൽ പങ്കാളിത്തം ഉള്ളതെങ്കിൽ. അതിൽ പരിഷ്കാരികളാണ് മോട്ടോക്രോസ്സ് താരങ്ങൾ. അതിൽ ഏറ്റവും കൂടുതൽ മോട്ടോക്രോസ്സ് ബൈക്കുകൾ കാണുന്നത് കവാസാക്കിയുടെതാണ്.
അതിന് പ്രധാന കാരണം കവാസാക്കി നേരിട്ട് തന്നെ ഇത്തരം മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട്. ആ നിരയിൽ 2024 എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ്. മാരക പവറും, മാരക വിലയുമുള്ള ഈ മോഡലുകളെ ഒന്ന് പരിചയപ്പെടാം.

കുട്ടികളെ ലക്ഷ്യമിട്ട്
അതിൽ താഴെ നിന്ന് തുടങ്ങിയാൽ കെ എക്സ് 65 ആണ്. കുഞ്ഞൻ റൈസറുമാരെ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന മോഡലിന്. 64 സിസി, ലിക്വിഡ് കൂൾഡ്, 2 സ്ട്രോക്ക്, കാർബുറേറ്റർ എൻജിനാണ്. ഒഫീഷ്യലി കരുത്ത് പുറത്ത് വിട്ടിട്ടില്ലെങ്കിലും ഏകദേശം 17 പി എസോളമണ് ഈ ചെറിയ എൻജിൻ ഉല്പാദിപ്പിക്കുന്ന കരുത്ത്.
വെറും 60 കെ ജി മാത്രം ഭാരമുള്ള ഇവൻറെ ട്രാക്കിലെ പെർഫോമൻസ് പറയേണ്ടതില്ലലോ. ഒപ്പം ട്രാക്ക് കണ്ടിഷനുകൾക്ക് അനുസരിച്ചുള്ള 760 എം എം സീറ്റ് ഹൈറ്റും, 305 എം എം ഗ്രൗണ്ട് ക്ലീറൻസും നൽകിയിട്ടുണ്ട്. 14 // 12 ഇഞ്ച്, സ്പോക്ക് വീലോട് കൂടിയ ട്യൂബ് ടയറുകളാണ് ട്രാക്കിൽ ഇവന് കുതിപ്പ് നൽകുന്നത്.
ടെലിസ്കോപിക് // യൂണി ട്രാക് സ്വിങ്ആം ( 210 // 240 ) എം എം ട്രാവൽ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് എന്നിങ്ങനെയാണ് മറ്റ് സ്പെക്കുകൾ. ഇനി വിലയിലേക്ക് കടന്നാൽ 3.12 ലക്ഷമാണ് ഇവൻറെ ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്.
- വില കണ്ട് ഞെട്ടി യൂറോപ്പും
- കപ്പാസിറ്റി കൂട്ടി എലിമിനേറ്റർ അമേരിക്കയിൽ
- 2024 ഇസഡ് എക്സ് 6 ആർ പരുക്കുകളോടെ
12 മുതൽ 16 വയസ്സ് വരെ

കെ എക്സ് 65, 7 മുതൽ 10 വയസുള്ളവർക്ക് ആണെങ്കിൽ അടുത്തത് വരുന്നത് കെ എക്സ് 112 ആണ്. 12 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്കായാണ് ഈ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 112 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, 2 സ്ട്രോക്ക് മോഡലിന് കരുത്ത് വരുന്നത് 25 പി എസോളം ആണ്. കാർബുറേറ്റർ തന്നെയാണ് ഇവനും ഇന്ധനം പകരുന്നത്.
6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവൻറെ ആകെ ഭാരം 77 കെ ജി മാത്രമാണ്. സീറ്റ് ഹൈറ്റ് 870 എം എം, ഗ്രൗണ്ട് ക്ലീറൻസ് 330 എം എം, 5 ലിറ്റർ ഇന്ധനടാങ്ക് എന്നിവയാണ് അളവുകൾ. സസ്പെൻഷൻ നോക്കിയാൽ മുന്നിൽ യൂ എസ് ഡി ഫോർക്കും, പിന്നിൽ യൂണി ട്രാക് സ്വിങ്ആം സസ്പെന്ഷനാണ്.
ഇരു അറ്റത്തും ട്രാവൽ വരുന്നത് 175 എം എം . മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ എന്നിവയാണ് മറ്റ് വിശേഷങ്ങൾ. ഇനി വിലയിലേക്ക് നോക്കിയാൽ 4.87 ലക്ഷം രൂപയാണ് പുത്തൻ മോഡലിൻറെ ഇന്ത്യയിലെ എക്സ് ഷോറൂം വില.
ഇത് രണ്ടുമാണ് കവാസാക്കിയുടെ ട്രാക്കിലെ രണ്ടു കുഞ്ഞു 2 സ്ട്രോക്ക് മോഡലുകൾ. എന്നാൽ ഇനിയും രണ്ടു മോഡലുകൾ കൂടി ഈ നിരയിലുണ്ട്. അതിൽ അടുത്ത താരമാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മോഡൽ. അത് അടുത്ത സെക്ഷനിൽ. ഈ സെക്ഷനെ കുറിച്ചുള്ള അഭിപ്രായങ്ങൾ നമ്മുടെ സോഷ്യൽ മീഡിയ വഴി അറിയിക്കുണെ.
Leave a comment