സുസുക്കി മോഡലുകളെ ടയർ കുത്തിയിട്ട് 41 വർഷങ്ങൾ പിന്നിടുകയാണ്. 1982 ൽ ട്ടി വി എസിൻറെ പങ്കാളിത്തത്തോടെ പ്രവർത്തനം ആരംഭിച്ച സുസുക്കി. നീണ്ട 19 വർഷങ്ങൾ ഈ കൂട്ടുകെട്ടിൽ പ്രവർത്തനം തുടർന്ന് പോന്നെങ്കിലും. 2001 ൽ സുസുക്കിയും ട്ടി വി എസും പിരിയുന്നു.
അതോടെ കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം 2006 ൽ തനിച്ച് പ്രവർത്തനം ആരംഭിക്കുകയാണ് ഉണ്ടായത്. അന്ന് മുതൽ ഇന്നുവരെ ഹരിയാനയിലെ ഗുരുഗ്രമിലായിരുന്നു പ്രൊഡക്ഷൻ മുഴുവൻ നടത്തിയിരുന്നത്. നീണ്ട 17 വർഷത്തെ പ്രവർത്തന ഫലമായി.
ഇതാ ആ പ്ലാന്റിൽ നിന്ന് 70 ലക്ഷം യൂണിറ്റുകൾ പ്രൊഡക്ഷൻ നടത്തിയിരിക്കുകയാണ് സുസുക്കി മോട്ടോർസൈക്കിൾസ്. 7 മില്യൺ യൂണിറ്റായി മഞ്ഞ വി സ്‌ട്രോം എസ് എക്സ് ആണ് എത്തിയിരിക്കുന്നത്. ഈ സന്തോഷവേളയിൽ കഴിഞ്ഞ വർഷത്തെ മികച്ച വളർച്ചയും സുസുക്കി അവതരിപ്പിച്ചു.
9.38 ലക്ഷം യൂണിറ്റുകളാണ് കഴിഞ്ഞ വർഷം മാത്രം ഇന്ത്യൻ വിപണിയിൽ സുസുക്കി മാത്രം വില്പന നടത്തിയത്. ഏകദേശം 24.5% വളർച്ചയോടെയാണ് ഈ വില്പന നേടിയിരിക്കുന്നത്. ഇത് 17 വർഷത്തെ ഇന്ത്യയിലെ റെക്കോർഡ് വില്പന ആണെന്ന് കൂടി സുസുക്കിയുടെ മേധാവി കൂട്ടി ചേർത്തു.
ഗുരുഗ്രാം പ്ലാന്റിൽ ഇപ്പോൾ സിംഹഭാഗവും പ്രൊഡക്ഷൻ നടത്തുന്നത് സ്കൂട്ടറുകളാണ്. അക്സസ്സ്, അവെനിസ്, ബർഗ്മാൻ തുടങ്ങിയ സ്കൂട്ടറുകളും. ജിക്സർ സീരീസ്, വി സ്‌ട്രോം തുടങ്ങിയ ബൈക്കുകളും പ്രൊഡക്ഷൻ നടത്തുമ്പോൾ. ഹയബൂസ, കടന്ന, വി സ്‌ട്രോം 650 തുടങ്ങിയ സൂപ്പർ താരങ്ങളെയും അസ്സെംബിൾ ചെയ്യുന്നുണ്ട്.
Leave a comment