എല്ലാ മേഖലകളിലും പോലെ വർഷാവസാനത്തിൽ മോട്ടോർ സൈക്കിൾ ഇൻഡസ്ട്രിയിലും കഴിഞ്ഞ വർഷത്തെ മികച്ച ബൈക്കുകളെ തിരഞ്ഞെടുക്കുന്ന ഒരു അവാർഡ് പ്രഖ്യാപിക്കാറുണ്ട്. അതിൽ ഇന്ത്യയിലെ എല്ലാ പ്രമുഖ മീഡിയകൾ തങ്ങളുടെതായ രീതിയിൽ വിലയിരുത്തി അവാർഡ് പ്രഖ്യാപനം നടത്താറുണ്ട്. ആ നിരയിലെ ഏറ്റവും പേരെടുത്ത അവാർഡുകളിൽ ഒന്നാണ് ഇന്ത്യൻ മോട്ടോർ സൈക്കിൾ ഓഫ് ദി ഇയർ അവാർഡ്.
ഇന്ത്യയിലെ പ്രമുഖ മീഡിയക്കൾ ചേർന്ന് പ്രഖ്യാപിക്കുന്ന ഈ അവാർഡ്. പെർഫോമൻസ്, ടെക്നിക്കൽ ഇന്നോവേഷൻ, വാല്യൂ ഫോർ മണി, സ്യുട്ടബിലിറ്റി, വില, ഇന്ധനക്ഷമത, സ്റ്റൈലിംഗ്, കംഫോർട്ട്, സുരക്ഷ എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് മാർക്ക് ഇടാറുള്ളത്. 2023 ൽ അവതരിപ്പിച്ച മോഡലുകളിൽ നിന്ന് 9 ഓളം മോഡലുകളെ ഫൈനലിസ്റ്റായി തിരഞ്ഞെടുത്തിരുന്നു. അതിൽ നിന്ന് വിജയിയായി പ്രഖ്യാപിച്ചിരിക്കുന്നത് ഹണ്ടർ 350 യാണ്. റോയൽ എൻഫീൽഡ് നിരയിലെ ഏറ്റവും ചെറിയ മോഡൽ എല്ലാം കൊണ്ടും മികച്ച പ്രതികരണമാണ് കഴിഞ്ഞ വർഷം ലഭിച്ചത്.

വീണ്ടും ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു
ഇതിനൊപ്പം ഇന്ത്യയിലെ റോയൽ എൻഫീൽഡ് നിരയിൽ ആറോളം മോഡലുകളാണ് റോഡിൽ എത്താൻ ഊഴം കാത്ത് നിൽക്കുന്നത്. അതിൽ ആദ്യ താരമായ റോയൽ ഏൻഫീഡിൻറെ ഫുൾ സൈസ് ക്രൂയ്സർ ജനുവരി 16 ന് വിപണിയിൽ എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
യൂ എസ് ഡി ഫോർക്ക്, എൽ ഇ ഡി ഹെഡ്‍ലൈറ്റ്, ട്യൂബ്ലെസ്സ് ടയർ, അലോയ് വീൽ, ഫ്ലാറ്റ് എക്സ്ഹൌസ്റ്റ് എന്നിങ്ങനെ ഇവനെ സ്പെഷ്യൽ ആകുന്ന കാര്യങ്ങൾ ഏറെയുണ്ട്. 650 ട്വിൻസിനെ അടിസ്ഥപ്പെടുത്തിയുള്ള എൻജിനിലാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ പ്രീമിയം ഫീച്ചേഴ്സ് കൂടി എത്തുമ്പോൾ ഏകദേശം 3.5 ലക്ഷത്തിന് താഴെയായിരിക്കും ഇവൻറെ വില വരുന്നത്.
Leave a comment