ഇന്ത്യയിൽ ഒരു ട്രെൻഡ് ആയിരുന്നു ബേസ് മോഡലുകളെ ഇറക്കി വില കുറക്കുക എന്നത്. ആ നിരയിൽ എത്തിയ മോഡലാണ് ആഡ്വൻച്ചുവർ 390 എക്സ്, എം ട്ടി 15, റൈഡർ 125 തുടങ്ങിയവർ. എന്നാൽ ഇപ്പോൾ എത്തിയ മിറ്റിയോർ 350 വില കുറക്കാൻ പല കാര്യങ്ങൾ ഉണ്ടെങ്കിലും. ഇവിടെ അങ്ങനെ വില കുറച്ചിട്ടില്ല.
പകരം ഏറ്റവും മുകളിൽ നിന്ന് തൊട്ട് താഴെയാണ് മിറ്റിയോർ 350 അറോറ വാരിയൻറ്റിൻറെ സ്ഥാനം. അതിന് പ്രധാന കാരണം അക്‌സെസ്സറിസ് ആണെന്ന് വേണം കരുത്താൻ. ട്ടോപ്പ് വാരിയൻറ്റിൻറെ പോലെ വിൻഡ് സ്ക്രീൻ, ട്രിപ്പർ നാവിഗേഷൻ, ബാക്ക് റെസ്റ്റ് തുടങ്ങിയവയെല്ലാം ഇവനുമുണ്ട്.
അപ്പോൾ ക്ലാസ്സിക് ആകാൻ ചെയ്ത കാര്യങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
- ഡ്യൂവൽ റ്റോൺ നിറത്തിലാണ് പുത്തൻ മോഡൽ എത്തുന്നത്.
- ഗ്രീൻ, ബ്ലൂ, ബ്ലാക്ക് നിറത്തിനൊപ്പം മഞ്ഞ കോമ്പൊയിലാണ്
- കറുപ്പ് അലോയ് വീലിന് പകരം സ്പോക്ക് വീലുകളുടെ തിളക്കമാണ്
- അതോടെ ട്യൂബ് ടയറുകൾ തിരിച്ചെത്തിയിട്ടുണ്ട്
- എൻജിൻ കേസ്, സിലിണ്ടർ ഹെഡ് തുടങ്ങയവയും തിളക്കത്തിൽ തന്നെ
ഇതൊക്കെയാണ് മിറ്റിയോർ 350 യെ ക്ലാസ്സിക് ആകാൻ റോയൽ എൻഫീൽഡ് ചെയ്തിരിക്കുന്നത്. ഇനി വാരിയൻറ്റും വിലയും നോക്കാം.
വാരിയൻറ്റ് | എക്സ് ഷോറൂം വില |
സൂപ്പർ നോവ | 2,05,900 |
അറോറ | 2,15,900 |
സ്റ്റെല്ലാർ | 2,19,900 |
ഫയർബോൾ | 2,29,900 |
Leave a comment