കഴിഞ്ഞ വർഷം ഹോണ്ട തങ്ങളുടെ 500 സിസി സി ബി 500 എഫിനെ കുറിച്ചുള്ള അഭിപ്രായം അറിയുന്നതിനായി ബാംഗ്ലൂർ ബിഗ് വിങ് ഷോറൂമിൽ എത്തിച്ചിരുന്നു. മികച്ച പ്രതികരണം കിട്ടിയതിനെ തുടർന്ന് ഇന്ത്യയിൽ എത്തുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. അവൻ ഇന്ത്യയിൽ എത്തുന്നതിന് മുൻപ് എതിരാളി എത്തി കഴിഞ്ഞു.

ചൈനീസ് നിർമ്മാതാക്കളിൽ കുറച്ചധികം ബ്രാൻഡുകൾ തന്നെ ഇപ്പോൾ ഇന്ത്യയിലുണ്ട്. അവിടേക്ക് അവസാനം എത്തുന്ന പേരാണ് എം ബി പി. ആ ബ്രാൻഡിൽ ഇന്ത്യയിൽ തുടക്കം കുറയ്ക്കാനായി രണ്ടു മോഡലുകളാണ് ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ എം 502 എൻ ആണ് ഇന്ത്യയിൽ എത്തുന്ന മോഡൽ.
486 സിസി, ലിക്വിഡ് കൂളിംഗ്, ട്വിൻ സിലിണ്ടർ എൻജിനാണ് ഇവൻറെ പവർ പ്ളാന്റ്റ്. 51.6 പി എസ് കരുത്തും 45 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഈ മോഡലിൻറെ ഹൈലൈറ്റുകളിൽ ഒന്ന്. പുറത്തെ കാലാവസ്ഥക്ക് അനുസരിച്ച് ലൈറ്റ് അഡ്ജസ്റ്റ് ചെയ്യുന്ന ഹെഡ്‍ലൈറ്റ് യൂണിറ്റ് ആണ്. തടിച്ച ടാങ്ക്, മുന്നിലേക്ക് കൂർത്ത് നിൽക്കുന്ന ടാങ്ക് ഷോൾഡർ, യൂ എസ് ഡി ഫോർക്ക്, മോണോ സസ്പെൻഷൻ, ഡ്യൂവൽ ഡിസ്ക് ബ്രേക്കുകൾ, സ്പ്ലിറ്റ് സീറ്റ് എന്നിവയാണ് ഡിസൈനിലെ മേന്മകൾ. 5 ലക്ഷത്തിന് അടുത്തായിരിക്കും ഇവൻറെ എക്സ് ഷോറൂം വില.

ഇവനൊപ്പം എം ബി പി സെക്ഷനിലെ ഒരു സുന്ദരനായ ഭീമൻ കൂടി പ്രത്യക്ഷപെട്ടിട്ടുണ്ട്. അത് മറ്റാരുമല്ല ഹാർലിയുടെ നെറ്റ് റോഡുമായി സാമ്യമുള്ള വി 1000 സി എന്ന ക്രൂയ്‌സർ ആണ്. എന്നാൽ മുൻവശം നൈറ്റ് റോഡുമായി അത്ര വലിയ സാദൃശ്യം അവകാശപ്പെടാനില്ല ഇവന്. കുറച്ച് മര്യാദക്കാരനായി തോന്നുമെങ്കിലും പിൻവശമാണ് ഏറെ സാമ്യം തോന്നുന്നത്.
ഹൃദയം നോക്കിയാൽ 997 സിസി, ലിക്വിഡ് കൂൾഡ്, വി ട്വിൻ എൻജിനാണ്. കരുത്ത് 95 പി എസും ടോർക് 102 എൻ എം വുമാണ്. 6 സ്പീഡ് ട്രാൻസ്മിഷൻ വഴിയാണ് കരുത്ത് 240 സെക്ഷൻ ടയറിലേക്ക് എത്തിക്കുന്നത്. മുന്നിൽ 130 സെക്ഷൻ ടയറും നൽകി. 320 എം എം ഡ്യൂവൽ ഡിസ്ക് ബ്രേക്ക് മുന്നിലും പിന്നിൽ 300 എം എം ഡിസ്ക് ബ്രേക്കുമാണ്. ഇന്ത്യയിൽ ഒരു ബോംബ് പൊട്ടിക്കൽ മാത്രമാണ് ഈ മോഡലിൻറെ ലക്ഷ്യം എന്നാണ് റിപ്പോർട്ടുകൾ ഇന്ത്യൻ റോഡിൽ എത്താൻ വലിയ സാധ്യതയില്ല.
സോഴ്സ്
Leave a comment