ഹീറോ തങ്ങളുടെ പഴയ സ്വപ്നങ്ങൾ എല്ലാം പൊടി തട്ടി എടുക്കുകയാണ് എന്ന് തോന്നുന്നു. ഇന്ത്യയിൽ ഓട്ടോ സ്‌പോയിൽ കൺസെപ്റ്റുകൾ കിഴടക്കിയ ഒരു കാലം ഉണ്ടായിരുന്നു. അതിൽ ഏറ്റവും തിളങ്ങി നിന്ന ബ്രാൻഡുകളിൽ ഒന്നാണ് ഹീറോ മോട്ടോ കോർപ്. ഇന്ത്യയിൽ ഇപ്പോൾ സജീവമായ പല മോഡലുകളും.
അന്ന് തന്നെ കൺസെപ്റ്റ് രൂപത്തിൽ ഹീറോയുടെ പക്കലുണ്ടായിരുന്നു. എന്നാൽ അതിൽ സിംഹഭാഗവും കോൺസെപ്റ്റായി തുടരുകയാണ് ഉണ്ടായത്. പ്രീമിയം നിരയിലേക്ക് ഇടിച്ചു കയറാൻ നിൽക്കുന്ന ഹീറോ. തങ്ങളുടെ കോൺസെപ്റ്റുകളെ റോഡിൽ എത്തിക്കാൻ പോകുകയാണ് എന്ന് തോന്നുന്നു.

അതിനായി പ്രീമിയം നിരയിൽ കുറച്ചധികം മോഡലുകൾ ഇന്ത്യയിൽ എത്തുന്നുണ്ട്. അതിൽ ബൈക്കുകളുടെ ഒപ്പം ഒരാൾ കൂടിയുണ്ട്. തങ്ങളുടെ പുതിയ പേറ്റൻറ് ചിത്രം റെജിസ്റ്റർ ചെയ്തിരിക്കുകയാണ് ഹീറോ. 2014 ഓട്ടോ സ്‌പോയിൽ അവതരിപ്പിച്ച സിർ പുതിയ കാലത്തേക്ക് എത്തുകയാണ്.
ഹീറോയുടെ 2023 വേർഷൻ മാക്സി സ്കൂട്ടർ എങ്ങനെ ഉണ്ടെന്ന് നോക്കാം. പഴയ മോഡൽ എത്തിക്കുന്നതിന് പകരം ഇപ്പോഴുള്ള മോഡലുകളുമായി കിടപിടിക്കുന്ന രീതിയിലാണ് പുത്തൻ മോഡൽ വരുന്നത്. തടിച്ച സിറിൻറെ ഡിസൈനിൽ നിന്ന് മാറി ഷാർപ്പ് ആയാണ് ഡിസൈൻ.
ഇരട്ട ഹെഡ്‍ലൈറ്റ് തന്നെയാണ് ഇവനും. പക്ഷേ അവിടെയും പുതിയ കാലത്തിന് അനുസരിച്ചുള്ള മാറ്റം വരുത്തിയിട്ടുണ്ട്. മാക്സി സ്കൂട്ടറുകളുടെ സെൻട്രൽ ട്ടണൽ. വലിയ സുഖകരമായ സീറ്റ്, പിന്നിൽ ലഗ്ഗജ് ക്യാരിയർ എന്നിങ്ങനെയാണ് ഡിസൈനിലെ മറ്റ് വിശേഷങ്ങൾ. എന്നാൽ വിൻഡ് സ്ക്രീൻ എത്തിയിട്ടില്ല.
ഇനി സ്പെകിലേക്ക് കടന്നാൽ അവിടെയും പുത്തൻ മോഡലുകളുടെ ഒപ്പം പിടിക്കുന്ന രീതിയിലാണ് സസ്പെൻഷനും ടയറും. 14 ഇഞ്ച് ടയറുകൾ ഇരു അറ്റത്തും എത്തിയപ്പോൾ. മുന്നിലെ ഡിസ്ക് ബ്രേക്ക് തെളിഞ്ഞു കാണാം. സസ്പെൻഷനിലേക്ക് കടന്നാൽ മുന്നിൽ ടെലിസ്കോപിക് സസ്പെൻഷനും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബേർസുമാണ്.

രൂപത്തിൽ സീറുമായി വലിയ മാറ്റങ്ങൾ ഉണ്ടെങ്കിലും എൻജിൻ സൈഡ് പഴയതു തന്നെ മതിയാകും. 157.1 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിന് കരുത്ത് 14.1 പി എസും. ടോർക് 12.7 എൻ എം വുമായിരുന്നു അന്ന് ഹീറോ പുറത്ത് വിട്ടത്.
ഇതൊക്കെയാണ് ഹീറോയുടെ വരാനിരിക്കുന്ന മാക്സി സ്കൂട്ടറിൻറെ പേറ്റൻറ് ചിത്രത്തിൽ നിന്ന് കിട്ടിയ വിശേഷങ്ങൾ. ഹീറോയുടെ പ്രീമിയം മോഡലായ ഇവൻ. പുതുതായി എത്തുന്ന പ്രീമിയം ഷോറൂമിൽ തന്നെയാണ് വില്പന നടത്തുന്നത്.
Leave a comment