പൗർഫുൾ സിംഗിൾസ്

ഇന്ത്യയിലെ സിംഗിൾ സിലിണ്ടറിലെ കരുത്തൻമാർ

അഞ്ചാമൻ

ഹുസ്‌ക്യുവർണ ട്വിൻസ്

 കെ ട്ടി എം ൻറെ അതേ എൻജിനുമായി എത്തുന്ന മോഡലുകൾ എന്നാൽ ഡിസൈനിലെ മോഡേൺ റിട്രോ രൂപമാണ് ഇവനെ വ്യത്യസ്‌തനാകുന്നത്.  കരുത്തിലും ഭാരകുറവിനൊപ്പം എത്തുന്ന മോഡൽ ഇന്ത്യയിൽ വലിയ സ്വികാര്യത നേടിയില്ല. കുറഞ്ഞ ഗ്രൗണ്ട് ക്ലീറൻസും കട്ടികൂടിയ സസ്പെൻഷൻ എന്നിവ ദോഷമായപ്പോൾ ഇന്ത്യയിൽ ഏറ്റവും വില്പന കുറഞ്ഞ ബൈക്കുകളിൽ ഒന്നായി കഴിഞ്ഞു കഴിഞ്ഞ വർഷം ഹസ്‌കിയുടെ ഇരട്ടകൾ. ഡ്യൂക്ക് 250 യുടെ അതേ എഞ്ചിനാണെങ്കിലും കരുത്തിൽ ഒന്നുകൂടെ മുന്നിൽ നില്കും ഹുസ്‌ക്യുവർണ ട്വിൻസ് 31 പി എസ്  കരുത്ത് പകരുന്ന 250 സിസി ലിക്വിഡ് കൂൾഡ്  എൻജിനാണ് ഇവൻറെ ഹൃദയം.

നാലാമൻ

ട്ടി വി എസ്, ബി എം ഡബിൾ യു 310 സീരിസ്

 ട്ടി വി എസ്, ബി എം ഡബിൾ യു കൂട്ടുകെട്ടിലെ ചുണകുട്ടിക്കൾ. ബജാജ് കെ ട്ടി എം കൂട്ടുക്കെട്ടിലെ അതെ ഉപാധികളോടെ എത്തിയ ഇരുവരും  മികച്ച മോഡലുകളെയാണ് ഇന്ത്യയിൽ ലഭിച്ചത്. ബി എം ഡബിൾ യു ഇന്ത്യയിൽ നിർമ്മിച്ച്  ലോകവിപണിയിൽ എത്തിച്ച മോഡലിൻറെ ഹൃദയം ട്ടി വി എസിന് നൽകിയപ്പോൾ പ്രീമിയം സ്പോർട്സ് ബൈക്കുകളുടെ ഡിസൈൻ മികവിലാണ് ട്ടി വി എസ് തങ്ങളുടെ ഫ്ലാഗ്ഷിപ് മോഡലിനെ ഒരുക്കിയത്.ഇരു കമ്പനികളുടെ മോഡലുകൾക്കും  സ്വഭാവങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും ഹൃദയം 313 സിസി ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 34 പി എസാണ്. 

മൂന്നാമൻ

ബി എം ഡബിൾ യു സി 400 ജി ട്ടി

ഇന്ത്യയിൽ ഇതുവരെ വലിയ നീക്കങ്ങൾ ഇല്ലാത്ത ഫുൾ സൈസ് മാക്സി സ്കൂട്ടർ വിപണിയിലേക്ക് അവതരിപ്പിച്ച മോഡലാണ് ബി എം ഡബിൾ യു വിൻറെ  സി 400 ജി ട്ടി. വിലകൊണ്ട് ഞെട്ടിച്ച മോഡലിന് പ്രീമിയം ഫീചേഴ്‌സുകൾ ഉൾപ്പടെ സ്കൂട്ടറുകളിൽ  കാണാത്ത തരത്തിലുള്ള ടൂറിംഗ് അക്‌സെസ്സറിസുക്കൾ കുത്തി നിറച്ചാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 350 സിസി ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 34  പി എസാണ് 

രണ്ടാമൻ

ഡോമിനർ 400

ബജാജാണ്  കെ ട്ടി എമ്മിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്.  ഷോറൂം, പ്രൊഡക്ഷൻ എന്നിവ ബജാജ് നൽകിയപ്പോൾ പ്രത്യുപകാരമായി ബജാജിന് കെ ട്ടി എം കൊടുത്തത് തങ്ങളുടെ എൻജിനുകൾ ആയിരുന്നു. അതേ പടി തങ്ങളുടെ മോഡലുകളിൽ ആ ഹൃദയം നൽകുകയല്ല ബജാജ് ചെയ്തത്. ഇന്ത്യക്കാരുടെ മനസ്സറിയുന്ന ബജാജ് ഇന്ത്യൻ വിപണിക്കനുസരിച്ച് ആ എൻജിനുകളെ പരുവപ്പെടുത്തി. ഇന്ത്യയിൽ വളർന്നുവരുന്ന യുവ റൈഡർമാർക്ക് വേണ്ടി ഒരുക്കിയ മോഡൽ വിലകൊണ്ടും പെർഫോമൻസ് കൊണ്ടും മികച്ച പ്രതികാരമാണ് നേടിയെടുത്തത്. 373.3 സിസി, സിംഗിൾ സിലിണ്ടർ,  ട്രിപ്പിൾ സ്പാർക് എൻജിന് കരുത്ത് 40 പി എസ് ആണ്. 

ഒന്നാമൻ

കെ ട്ടി എം 390

ഇന്ത്യയിലെ സ്പോർട്സ് ബൈക്കുകളുടെ മുഖം തന്നെ മാറ്റിയെഴുതിയ മോഡലാണ് കെ ട്ടി എം 390 സീരീസ്. സിംഗിൾ സിലിണ്ടർ എൻജിനോടെ എത്തിയ മോഡൽ 2013 ൽ ഇന്ത്യയിൽ അവതരിപ്പിച്ച് ഇത്രയും കാലമായിട്ടും എതിരാളികൾക്ക് വലിയ വെല്ലുവിളി ഉയർത്താൻ സാധിച്ചിട്ടില്ല. ആദ്യം നേക്കഡ് സ്പോർട്സ് ബൈക്കായ ഡ്യൂക്കിൽ എത്തിയ മോഡൽ സൂപ്പർ സ്പോർട്സ് ആയും സാഹസികനായും ഇന്ത്യയിൽ എത്തി. 373.3 സിസി, സിംഗിൾ സിലിണ്ടർ, ഡി ഒ എച്ച് സി, എൻജിന് കരുത്ത് 43.5  പി എസ്  യാണ്.

© Copyright automalayalam.com, All Rights Reserved.