ഇന്ത്യയിലെ ഏറ്റവും വില കൂടിയ ബൈക്കുകൾ 2021 - മേയ്

ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള ഏറ്റവും വില കൂടിയ ബൈക്കുകളെ പരിചയപ്പെടാം

അഞ്ചാമൻ.

ചീഫ്ടൈൻ ഡാർക്ക് ഹോഴ്സ്

ഇന്ത്യയിലെ ഏറ്റവും ആഡംബര ബൈക്കുകൾ നിർമ്മിക്കുന്ന ഇന്ത്യൻറെ ബാഗേർ ബൈക്ക്  ചീഫ്ടൈൻ  ഡാർക്ക് ഹോഴ്‌സാണ് ഈ ലിസ്റ്റിൽ ഏറ്റവും അവസാനം. വലിയ ബൈക്ക് യാത്രകൾ ഇഷ്ട്ടപ്പെടുന്ന കോടിശ്വരമാർക്ക് വേണ്ടി അവതരിപ്പിച്ച ഈ മോഡൽ 100 വാട്ട് ഇൻഫോടൈൻമെൻറ് സിസ്റ്റം, ഫുൾ എൽ ഇ ഡി ലൈറ്റിങ്, അഡ്ജസ്റ്റ് ചെയ്യാവുന്ന വൈൻഡ്സ്ക്രീൻ, പവർ ലോക്കറ്റ് സാഡിൽ ബാഗ് എന്നിവയാണ് ഇവൻറെ പ്രത്യകതക്കൾ. 3000 ആർ പി എമ്മിൽ 171 എൻ എം ടോർക് പകരുന്ന 1890 സിസി തണ്ടർ സ്ട്രോക്ക് 116 സീരിസിൽപ്പെടുന്ന വി ട്വിൻ എൻജിനാണ് ഇവൻറെ ഹൃദയം. 389 കെജി ഭാരമുള്ള ഇവന് 33.29 ലക്ഷം മുതൽ 33.54 ലക്ഷം രൂപവരെയാണ് ഇന്ത്യയിലെ എസ്‌ഷോറൂം വില.

നാലാമൻ

റോഡ് ഗ്ലൈഡ് സ്പെഷ്യൽ

ഇന്ത്യയിൽ ഏറെ ആരാധകരുള്ള ഹാർലി ഡേവിഡ്സൺ മോഡലിലെ ഏറ്റവും വില കൂടിയ മോഡൽ. ഹാർലി ഡേവിഡ്സൺ റോഡ് ഗ്ലൈഡ് സ്പെഷ്യൽ ടൂറിങ് ആഡംബര ടൂറിംഗ് ബൈക്കായ ഇവന് രൂപത്തിൽ ക്ലാസിക് ബൈക്കിൽ നിന്ന് ഡിസൈൻ രീതി മാറി യാണ് ഇവൻറെ ഡിസൈൻ വരുന്നത്. ഫ്രെയിം മൗണ്ടഡ് ഫയറിങ്ങോട് കൂടി എത്തുന്ന ഇവന് സാഡിൽ ബാഗ്, ഇൻഫോയ്മെൻറ് സിസ്റ്റം, കീലെസ്സ് സിസ്റ്റം എന്നിങ്ങനെ നീളുന്നു ഇവൻറെ ഫെച്ചേർസ് നിര. എൻജിൻ 3000 ആർ പി എമ്മിൽ 163 എൻ എം ടോർക്  പകരുന്ന ഇവൻറെ ഭാരം 371 കെജി യാണ് വില 34.99 ലക്ഷം രൂപയും.

മൂന്നാമൻ

ഇന്ത്യൻ റോഡ്മാസ്റ്റർ

ചീഫ്ടൈൻ  ഡാർക്ക് ഹോഴ്‌സുമായി രൂപത്തിൽ ഒറ്റ നോട്ടത്തിൽ ചെറിയ സാദൃശ്യം തോന്നിയാൽ തെറ്റ് പറയാനാകില്ല. എന്നാൽ സുക്ഷിച്ച് നോക്കിയാൽ വലിയ വ്യത്യാസം ഉണ്ട് താനും. 10 ലക്ഷം അധികം കൊടുക്കണം ഇവന്.  ഇവനിലാണ്  മറ്റ് മോഡലുകളിൽ നിന്ന് വ്യത്യാസമായി പിന്നിലിരിക്കുന്ന ആളാണ് ഈ ബൈക്കിലെ രാജാവ്. സിംഹാസനത്തിൽ ഇരിക്കുന്ന പ്രൗഢിയാണ് ഇവൻറെ പിൻ സീറ്റിന്,  ഇരിക്കുന്ന ആളുക്കൾക്കും കാണുന്നവർക്കും ഒരു പോലെ തോന്നുന്ന രീതിയിലാണ് ഇന്ത്യൻ ഇവൻറെ പിൻ സീറ്റ് നിർമ്മിച്ചിരിക്കുന്നത്. ഒപ്പം രണ്ടു പേർക്കും ചുടാക്കാവുന്ന സീറ്റും 140 ലിറ്റർ വാട്ടർ പ്രൂഫ് സ്റ്റോറേജ് സ്പേസും ഇവന് നൽകിയിട്ടുണ്ട്. ചീഫ്ടൈൻ  ഡാർക്ക് ഹോഴ്സുമായി എൻജിനിൽ മാറ്റമില്ലെങ്കിലും ഭാരം 398 കെ ജി യാണ്. വില 42 മുതൽ 45 ലക്ഷം വരെയും. 

രണ്ടാമൻ

ബി എം ഡബിൾ യു എം 1000 ആർ ആർ.

റോഡിലെ സുഖയാത്രക്ക് ശേഷം ഇനി എത്തുന്നത്  ട്രാക്കിനെ ചൂട്  പിടിപ്പിക്കുന്ന മോഡലുകളിലേക്കാണ്. ബി എം ഡബിൾ യു നിരയിലെ സൂപ്പർ സ്പോർട്സ് താരങ്ങളിൽ ഭീകരനായ എസ് 1000 ആർ ആറിനെ അടിസ്ഥാനപ്പെടുത്തി  ആദ്യമായി ബി എം ഡബിൾ യു എം ബാഡ്ജ് ബൈക്കുകളിൽ എത്തിച്ച മോഡൽ എം 1000 ആർ ആർ. ബി എം ഡബിൾ യു വിൻറെ റേസിംഗ് പാരമ്പര്യം കൈമുതലാക്കി എത്തിയ ഇവന് കാർബൺ ഫൈബർ വിങ്ലെറ്റ്സ്, എം പാക്കേജ്, ഭാരം കുറഞ്ഞ സ്വിങ് ആം എന്നിവ കൂടി എത്തിയപ്പോൾ 306 കിലോ മീറ്ററാണ് പരമാവധി വേഗം. ഡ്രൈ വെയിറ്റ് വെറും 170 കെജിയും, വില 45 ലക്ഷം രൂപയുമാണ്.

ഒന്നാമൻ

കവാസാക്കി നിന്ജ എച്ച് 2 ആർ.

സൂപ്പർ ബൈക്കുകളിലെ സൂപ്പർ താരം. സൂപ്പർ ചാർജ്ഡ് എഞ്ചിനുമായി എത്തി 400 കിലോ മീറ്റർ വേഗത കൈവരിച്ച സൂപ്പർ ബൈക്ക്. 998 സിസി 4 സിലിണ്ടർ സൂപ്പർ ചാർജ്ഡ് എൻജിന് കരുത്ത് 310  ബി എച്ച് പി യാണ്. അപ്ഡേറ്റഡ് ബ്രെമ്പോ ബ്രേക്ക് , സെൽഫ് ഹീലിംഗ് പെയിന്റ് എന്നിവ ഇവൻറെ പ്രത്യകതക്കളിൽ ചിലത് മാത്രം. എന്നാൽ ട്രാക്കിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഇവനാണ് ഇന്ത്യയിൽ ഇന്ന് ലഭിക്കുന്നതിൽ വച്ച് ഏറ്റവും വില കൂടിയ ഇരുചക്രം. 79.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. 

© Copyright automalayalam.com, All Rights Reserved.