അഫോഡബിൾ സാഹസികർ

ഇന്ത്യയിലെ എൻട്രി ലെവൽ സാഹസിക ബൈക്കുകളെ പരിചയപ്പെടാം

അഞ്ചാമൻ

കെ ട്ടി എം അഡ്വൻറ്റുർ 390

ഇന്ത്യയിലെ സിംഗിൾ സിലിണ്ടർ റോക്കറ്റ് ആയ ഡ്യൂക്ക് 390 യുടെ സാഹസിക രൂപം. ഫീച്ചേഴ്‌സ് കൊണ്ടും പെർഫോമൻസ് കൊണ്ടും ഡ്യൂക്ക് 390 ക്ക് ഒരു പേരുദോഷവും വരുത്താത്ത മോഡൽ എന്നാൽ യാത്ര സുഖം അത്ര പോരാ എന്ന പേര് ദോക്ഷം ഇവനിലുമുണ്ട്.  

3.13 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില 

നാലാമൻ

ബി. എം. ഡബിൾ യൂ ജി 310 ജി എസ്.

ബി. എം ഡബിൾ യു വും ട്ടി വി എസുമായി ചേർന്ന് ഇന്ത്യയിൽ നിർമ്മിക്കുന്ന അഡ്വൻറ്റുർ താരം. ബി എസ് 6 ൽ ഇന്ത്യയിൽ വിപണി പിടിക്കാൻ എത്തിയ  ജി  310  ജി എസ് ക്വാളിറ്റിയിൽ വലിയ വെട്ടിക്കുറക്കലുകൾ നടത്താതെ തന്നെ  വിലക്കുറവും കൂടുതൽ റീഫൈൻമെൻറ് ആയ  എൻജിനുമായാണ് എത്തിയിരിക്കുന്നത്. എന്നാൽ മെയിൻടൈൻനൻസ് ചിലവ്  ഇപ്പോഴും കൂടുതലാണ്.  

2.90 ലക്ഷം രൂപയാണ് കൊച്ചിയിലെ സ്‌ഷോറൂം വില  

മൂന്നാമൻ

കെ. ട്ടി. എം അഡ്വൻറ്റുർ 250

കെ. ട്ടി എം സാഹസിക നിരയിലെ തുടക്കക്കാരൻ. ഇന്റർനാഷണൽ ഡിസൈനൊപ്പം കെ. ട്ടി എം ഡ്യൂക്ക് 250 യുടെ കഴിവ് തെളിച്ച എൻജിൻ പ്രീമിയം ഫീചേഴ്‌സായ എൽ സി ഡി മീറ്റർ കൺസോൾ, യൂ എസ് ഡി ഫോർക്ക് എന്നിവ മേന്മകൾ ആകുമ്പോൾ റൈഡിങ് ക്വാളിറ്റി കുറച്ച് കുറവാണെന്ന് ഒരു അതിക്ഷേപവുമുണ്ട്.

2.55  ലക്ഷം രൂപയാണ് എക്സ് ഷോറൂം വില 

രണ്ടാമൻ

റോയൽ എൻഫീൽഡ് ഹിമാലയൻ.

റോയൽ എൻഫീൽഡ് നിരയിലെ ഡ്യൂവൽ പർപ്പസ്‌  ബൈക്ക്. മികച്ച റൈഡിങ് ക്വാളിറ്റി, നാവിഗേഷൻ സിസ്റ്റം, താങ്ങാവുന്ന വില എന്നിവയാണ് ഹിമാലയനെ ഇന്ത്യയിൽ ജനപ്രിയമാകുന്നത്.  

എക്സ് ഷോറൂം 2.04  ലക്ഷം രൂപയാണ് 

ഒന്നാമൻ

ഹീറോ എക്സ് പൾസ്‌ 200

ഇന്ത്യയിലെ ഏറ്റവും അഫൊർഡബിൾ ഡ്യൂവൽ പർപ്പസ് ബൈക്ക്. ഹീറോയുടെ എൻട്രി ലെവൽ പ്രീമിയം നിരയിലെ കുന്തമുന. വലിയ ഓഫ്‌റോഡ് ടയറുക്കൾ, മികച്ച ഗ്രൗണ്ട് ക്ലീയറൻസ്,  എന്നിവ മികവ് ആകുമ്പോൾ എൻജിൻ കരുത്തിൻറെ കുറവ് ഒരു പോരായ്മയാണ്  

118,230 രൂപയാണ് കൊച്ചിയിലെ എസ്‌ഷോറൂം വില.

© Copyright automalayalam.com, All Rights Reserved.