മോസ്റ്റ് പവർഫുൾ 2020

ലോകത്തിലെ ഏറ്റവും കരുത്തുറ്റ ബൈക്കുകളെ പരിചയപ്പെടാം

അഞ്ചാമൻ

Honda CBR1000RR-R Fireblade

ഹോണ്ടയുടെ റേസിംഗ് പാരമ്പര്യത്തിൽ നിന്ന് പുറത്തിറങ്ങുന്ന മോഡലാണ് 2020 Fireblade SP. ഇന്ത്യയിൽ 200+ bhp ക്ലബ്ബിൽ എത്തിയ ഈ മോഡൽ കരുത്തിനൊപ്പം ഡിസൈനിലെ ഓസ്കാർ ആയ Red Dot Design Award 2020 ൽ കരസ്‌ഥമാക്കിയിട്ടുണ്ട്. 999 cc എൻജിൻ കരുത്ത് 215 bhp യാണ് ഭാരം 180 kg യും.

നാലാമൻ

Aprilia RSV4 1100 Factory

Aprilia യുടെ ഏറ്റവും കരുത്തുറ്റ മോഡലുകളിൽ മുമ്പൻ. ഫ്രെയിം, സസ്പെൻഷൻ, ഇലക്ട്രോണിക്സ് എന്നിവ റൈസ് ട്രാക്കിൽ നിന്നാണ് പ്രജോദനം. റോഡ് മോഡൽ ആണെങ്കിലും കോർ റേസർമാരെ നോട്ടമിട്ടാണ് aprilia ഇവനെ രംഗത്തെത്തിക്കുന്നത്.  1100 സിസി എൻജിന് കരുത്ത് 217 bhp യാണ് ഭാരം 177 kg. 

മൂന്നാമൻ

Ducati Panigale V4 R

ഡുക്കാറ്റിയുടെ അടുത്ത താരം  റൈസ് ട്രാക്കിൽ നിന്ന് റോഡിലെത്തുന്ന മോഡലാണ്.  WSB സ്പെക്കിൽ എത്തുന്ന മോഡലിന് പുതിയ ഷാസി എന്ന് തുടങ്ങി ഒട്ടുമിക്ക കാര്യങ്ങളും ട്രാക്കിൽ നിന്ന് തന്നെ. 998 cc എൻജിൻ കരുത്ത് 221 bhp യും ഭാരം 172 kg യുമാണ്.

രണ്ടാമൻ

Ducati Superleggera V4

ഇറ്റാലിയൻ ബൈക്ക് നിർമാതാക്കളായ ഡുക്കാറ്റിയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ. ഫ്രെയിം, സ്വിങ് ആം, റിംസ് എന്നിവ കാർബൺ ഫൈബർ കൊണ്ട് നിർമ്മിച്ച ഏക മോഡൽ കൂടിയാണ് Superleggera V4. 998 cc എൻജിൻ കരുത്ത് 224 bhp യും ഭാരം വെറും 159 kg യുമാണ്. ഡുക്കാറ്റിയുടെ റേസിംഗ് കിറ്റ് കൂടി അണിഞ്ഞാൽ ഭാരം ഇനിയും കുറയും. 

ഒന്നാമൻ

Kawasaki Ninja H2

ലോകത്തിലെ ഏറ്റവും വേഗത കൂടിയ സ്പോർട്സ് ബൈക്കായ Ninja H2R ൻറെ റോഡ് വേർഷൻ. ഓരോ അണുവിലും കാവാസാക്കിയുടെ മാസ്റ്റർ പീസ് ആണ് കാവസാക്കി Ninja H2. സൂപ്പർ ചാർജ്ഡ് 998 cc എൻജിന് കരുത്ത്   234 bhp  ആണ് ഭാരം 238 kg ആണ്.

© Copyright automalayalam.com, All Rights Reserved.