ഇന്ത്യയിലെ മോസ്റ്റ് അഫൊർടബിൾ ഫുള്ളി ഫയറിങ് ബൈക്ക്

ഇന്ത്യയിലെ ഏറ്റവും affodable ഫുള്ളി ഫെയർ ബൈക്കുകളെ പരിചയപ്പെടാം

അഞ്ചാമൻ

KTM RC 125

ഈ  ലിസ്റ്റിലെ ഏറ്റവും ചെറിയ എൻജിനും ഏറ്റവും ആധുനിക എൻജിനുമായി എത്തുന്ന ഇവൻറെ ഹൈലൈറ്റ് മികച്ച ഹാൻഡ്ലിങ്, പക്കാ ട്രാക്ക് ബൈക്ക് ഫീൽ എന്നിവയാണ്. 125 സിസി ലിക്വിഡ് കൂൾഡ് Dohc 4 വാൽവ്  എൻജിൻ കരുത്ത്  15 hp യാണ്.  

എസ്‌ഷോറൂം വില  161,972/- ( View On Road Price )  രൂപയാണ്.

നാലാമൻ

Pulsar RS 200

 ഈ നിരയിലെ ഏറ്റവും കരുത്തുറ്റ മോഡൽ പൾസർ നിരയിലെ ഫ്ലാഗ്ഷിപ്. മികച്ച പെർഫോമൻസിനൊപ്പം ടൂറിങ് സീറ്റിങ് പൊസിഷനാണ് കക്ഷിക്ക്. 200cc DTS-i FI  Liquid Cooled എൻജിന് കരുത്ത് 24.5 bhp യാണ്  

എസ്‌ഷോറൂം വില 153 331/- ( View On Road Price )  രൂപയാണ്. 

മൂന്നാമൻ

Yamaha R15 V3

150 സിസി യിൽ വിപ്ലവം സൃഷ്ട്ടിച്ച മോഡൽ മികച്ച പെർഫോമൻസിനൊപ്പം മികച്ച മൈലേജ് ഇവൻറെ പ്രത്യകതക്കൾ ആകുമ്പോൾ VVA ടെക്നോളോജിയോടെ എത്തുന്ന ഇവൻറെ 155 CC ലിക്വിഡ് കോൾഡ് Sohc  എൻജിന് കരുത്ത് 18.6PS ആണ്.  

എസ്‌ഷോറൂം വില 1 52 286/- ( View On Road Price )  രൂപയാണ്.

രണ്ടാമൻ

Gixxer 150 SF

ഇന്ത്യയിലെ ഏറ്റവും അണ്ടർ റേറ്റഡ് ബൈക്കുകളിൽ ഒന്ന്. ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, LED ഹെഡ്‍ലൈറ്റ് എന്നിവക്കൊപ്പം 150 സിസി കമ്യൂട്ടർ പെർഫോമൻസ് നൽകുന്ന ഇവന്  155 CC എയർകൂൾഡ് Sohc എൻജിൻ കരുത്ത് 13.6 ps ആണ്.  

എസ്‌ഷോറൂം വില 132,725/- രൂപ

ഒന്നാമൻ

Hero Xtreme 200S

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഫുള്ളി ഫെയർ ബൈക്ക്.BS 6 ൽ എത്തിയതോടെ 200 സിസി എൻജിന്  ഓയിൽ കൂളർ കൂടി കിട്ടിയിട്ടുണ്ട്. കുഴപ്പമില്ലാത്ത പെർഫോമൻസിനൊപ്പം മൈലേജും കൂടി എത്തുന്ന  199.6 cc Oil cooled, OHC എൻജിൻ കരുത്ത് 18.08 ps ആണ്.  BS 4 ൽ ഏറെ പഴികേട്ട ഡിസൈനിൽ മാറ്റമില്ല. എന്നാൽ BS 4 ൽ  കുഴപ്പമില്ലാത്ത വില്പന നേടിയതാണ് BS 6 ലേക്ക് ഇവന് ടിക്കറ്റ് കിട്ടിയത്.  

എസ്‌ഷോറൂം വില 116,216/- രൂപയാണ്.

© Copyright automalayalam.com, All Rights Reserved.