ഇന്ത്യയിൽ ലഭ്യമാകുമെന്ന ഏറ്റവും വില കുറഞ്ഞ ബൈക്കുകളെ പരിചയപ്പെടാം.

Most Affordable

#Most_Affordable

Most Affordable

ഇന്ത്യയിൽ ലഭ്യമാകുമെന്ന ഏറ്റവും വില കുറഞ്ഞ ബൈക്കുകളെ പരിചയപ്പെടാം. ജപ്പാനീസ് ബൈക്ക് നിർമാതാക്കളായ യമഹ, സുസുക്കി എന്നിവർ അഫൊർടബിൾ കമ്യൂട്ടർ സെഗ്മെന്റിൽ നിന്ന് ഇപ്പോൾ പിൻവാങ്ങിയപ്പോൾ ഈ ലിസ്റ്റിൽ ഇന്ത്യൻ ബൈക്ക് നിർമാതാക്കളായ ബജാജ്, ഹീറോ, TVS എന്നിവരാണ് ഈ  ലിസ്റ്റിൽ ഉള്ളത്.

അഞ്ചാമൻ

Hero Splendor +

കാലങ്ങളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മോട്ടോർസൈക്കിളാണ് Splendor സീരിസിലേത് ആ നിരയിലെ ഏറ്റവും അഫൊർഡബിൾ മോഡലാണ് ഹീറോ സ്‌പ്ലെൻഡോർ +, i3s ടെക്നോളോജിയോടെ എത്തുന്ന ഇവന്  BS 6 ൽ എത്തിയതോടെ Fi കൂടി അവതരിപ്പിച്ചിട്ടുണ്ട്.  

എയർ കൂൾഡ് , 4 സ്‌ട്രോക്, സിംഗിൾ സിലിണ്ടർ , OHC 97.2 cc എൻജിൻ കരുത്ത് 8.02 ps ആണ് ടോർക്ക് 8.05 nm ആണ് 4 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ആകെ ഭാരം 110 kg യും സീറ്റ് ഹൈറ്റ് 785 mm ആണ്.

3 വാരിയന്റിൽ ലഭ്യമാകുമെന്ന ഇവൻറെ വില  

KICK START -           INR 61,460/-

SELF START -          INR 64,100 /-  

SELF START -  i3s   INR 65,210/-    

നാലാമൻ

TVS Sport

TVS  ൻറെ ബൈക്കുകളിൽ ഏറ്റവും അഫൊർഡബിൾ ബൈക്കാണ്  TVS Sport. ETFi Eco Thrust Fuel Injection Technology യോടെ എത്തുന്ന 109.7 cc എയർകൂൾഡ് എൻജിൻറെ കരുത്ത് 8.2 ps ആണ് ടോർക്ക് 8.7 nm ആണ്. 90 kmph പരമാവധി വേഗം കൈവരിക്കുന്ന ഇവന് എല്ലാ ഗിയറുക്കളും മുകളിലേക്ക് എന്ന രീതിയിലാണ്. 110 kg ആണ് ആകെ ഭാരം. 2 വാരിയന്റിൽ   ലഭ്യമാകുന്ന ഇവൻറെ വില.

TVS Sport Kick Start (Alloy Wheel)₹ 59 585/-

TVS Sport Self Start (Alloy Wheel)₹ 61 425/-

 

മൂന്നാമൻ

HF Deluxe

ഇന്ത്യയിലെ ഏറ്റവും വിൽക്കപ്പെടുന്ന രണ്ടാമത്തെ ബൈക്കാണ് ഹീറോയുടെ CD Deluxe, Splendor+ നെ അപേക്ഷിച്ച് വില കുറവാണ് ഇവൻറെ ഹൈലൈറ്റ്. എൻജിൻ സ്‌പ്ലെൻഡോർ + ൻറെ അതെ ഹൃദയം പിൻതുടരുന്ന ഇവന് വിലയിൽ   7600/- ഓളം രൂപ കുറവാണ്.

KICK START DRUM BRAKE SPOKE WHEEL    INR 53,885  

KICK START DRUM BRAKE                           INR 54,885  

SELF START DRUM BRAKE                             INR 58,375    

SELF START DRUM BRAKE ALL BLACK    INR 58,500      

SELF START DRUM BRAKE  i3s                    INR 59,900

രണ്ടാമൻ

Bajaj Platina 100

ബജാജ് നിരയിലെ ജനപ്രിയ കമ്യൂട്ടർ പ്ലാറ്റിന. വിലകുറവ്, മൈലേജ് എന്നിവക്കൊപ്പം കുടുതൽ  കംഫോർട്ടിനും പ്രാധാന്യം നൽകുന്ന മോഡൽ. ഈ കംഫോർട്ടിന് പിന്നിൽ പ്രവർത്തിക്കുന്നത് വലിയ സോഫ്റ്റ് സീറ്റ്, ലോങ്ർ സസ്പെൻഷൻ, വീതികൂടിയ ഫൂട്ട്പെഗ് എന്നിവയാണ്.  

102 cc Dts-i ഇലക്ട്രിക്ക് ഇൻജെക്ഷനോടെ എത്തുന്ന  എൻജിൻ കരുത്ത് 7.9 ps ഉം ടോർക് 8.3 nm  ആണ് . 4 സ്പീഡ് ഗിയർ ബോക്സോടെ എത്തുന്ന ഇവന് പരമാവധി വേഗം 90 kmph ആണ്.

3 വാരിയന്റിൽ ലഭ്യമാകുന്ന പ്ലാറ്റിന 100 ന് ഡിസ്ക് വാരിയന്റും ലഭ്യമാണ്  

PLATINA 100 ES DRUM  59 533/-

PLATINA 100 ES DISC   61 754/-

PLATINA 100 KS              50,592/-

ഒന്നാമൻ

Bajaj CT 100

ഇന്ത്യയിൽ ഏറ്റവും വില കുറഞ്ഞ ബൈക്ക് ബജാജ് CT 100. പ്ലാറ്റിന കൂടുതലായി ഗ്രാമീണർക്ക് വേണ്ടി ഡിസൈൻ ചെയ്ത മോഡലാണ്. വലിയ 170 mm ഗ്രൗണ്ട് ക്ലീറൻസ്, ഉയർന്നിരിക്കുന്ന ഇസ്‌ഹാക്സ്റ്റ്, എൻജിന് കൂടുതൽ സുരക്ഷക്കായി ബാഷ് പ്ലേറ്റ് എന്നിവക്കൊപ്പം വലിയ സീറ്റുകളും നൽകിയിരിക്കുന്നു.  

പ്ലാറ്റിന 100 ൻറെ അതെ എൻജിൻ പിന്തുടരുന്ന ഇവന് വിലയിൽ 4500/- രൂപയുടെ കുറവുണ്ട്.  കേരളത്തിൽ 2 വാരിയന്റിൽ CT 100 ലഭ്യമാണ്.

CT100 ES ALLOY52 755/-

CT100 KS ALLOY46 170/-

© Copyright automalayalam.com, All Rights Reserved.