ശനിയാഴ്‌ച , 9 ഡിസംബർ 2023
Home international ഭാരം കുറച്ചധികം കുറച്ച് ആർ എസ് 660 ലിമിറ്റഡ് എഡിഷൻ
internationalWeb Series

ഭാരം കുറച്ചധികം കുറച്ച് ആർ എസ് 660 ലിമിറ്റഡ് എഡിഷൻ

ഇ ഐ സി എം എ 2022 ൽ അവതരിപ്പിച്ചു

അപ്രിലിയ പെർഫോമൻസ് ബൈക്കുകളുടെ കാര്യത്തിൽ പുലിക്കളാണ് എന്ന് നമ്മുക്ക് അറിയാമല്ലോ. മിഡ്‌ഡിൽ വൈറ്റ് താരമായ ആർ എസ് 660 യുടെ ലിമിറ്റഡ് എഡിഷൻ ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ചിരി ക്കുകയാണ്. ആർ എസ്  660 എക്സ്ട്രീമ എന്ന് പേരിട്ടിട്ടുള്ള ഇവൻ പേരിനൊരു ലിമിറ്റഡ് എഡിഷൻ അല്ല. എക്സ്ട്രിമ് ആയി ഭാരം കുറച്ചാണ് ഇവൻ എത്തുന്നത്.

17 കിലോ കുറക്കാൻ എന്തൊക്കെയാണ് ആർ എസ് 660 യുടെ മേൽ അപ്രിലിയ ചെയ്തിട്ടുള്ളത് എന്ന് നോക്കാം. ആദ്യം മുന്നിൽ നിന്ന് തുടങ്ങിയാൽ മുൻ മഡ്ഗാർഡും ബെല്ലി പാനും  കാർബൺ ഫൈബർ കൊണ്ട് നിർമിച്ചു അത് കഴിഞ്ഞ് സെമി ഫയറിങ്, ഹാൻഡിൽ ബാർ, സീറ്റ് എന്നിവയിൽ തൊട്ടിട്ടില്ല. ഒരു വെടിക്ക് രണ്ടു പക്ഷി എന്നത് പോലെ സ്പോർട്സ് ബൈക്കിന് എന്തിനാണ് രണ്ടു സീറ്റ് അതുകൊണ്ട് കൊണ്ട് ഒരു സീറ്റിന് കവർ നൽകി അതും ഭാരം കുറഞ്ഞ അലൂമിനിയം കൊണ്ടാണ് സീറ്റ് കവിൾ, പിൻ സീറ്റ് മാറ്റിയാൽ പിന്നെ പിന്നിലെ ഫൂട്ട്പെഗിന് എന്താ കാര്യം അതും വേണ്ടല്ലോ അതും ഊരി കളഞ്ഞു. ഇനി എന്ത് മാറ്റുമെന്ന് നോക്കിയിരിക്കുമ്പോളാണ് എക്സ്ഹൌസ്റ്റ് കണ്ണിൽ പെട്ടത് കുറച്ചു കനത്തിൽ തന്നെ ഇരുന്നോട്ടെ എന്ന് വച്ച് എസ് സി യുടെ ഭാരം കുറഞ്ഞ  എക്സ്ഹൌസ്റ്റ് കൂടി നൽകി എന്നിട്ട് ഭാരം തൂക്കി നോക്കിയപ്പോഴുണ്ട് 188 കെ ജി ഉണ്ടായിരിക്കുന്ന ഭാരം 166 കെ ജി യിൽ എത്തി ഇനി ലിമിറ്റഡ് എഡിഷൻ എന്ന നിലക്ക് നിറം കൂടി മാറ്റണമല്ലോ അപ്രിലിയയുടെ ഇഷ്ട്ട നിറമായ ബ്ലാക്ക്, ചുവപ്പ്, വെള്ള കോമ്പിനേഷനൊപ്പം ഫിനിഷിങ്ങിൽ വീശുന്ന കൊടി കൂടി വീശിയപ്പോൾ ലിമിറ്റഡ് എഡിഷൻ ഫിനിഷ്.  

ബാക്കി എൻജിൻ, സസ്പെൻഷൻ ഇലക്ട്രോണിക്സ് എന്നിവയിൽ  മാറ്റമില്ല. വില ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വില കുറച്ച് കൂടാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ എത്താൻ സാധ്യതയില്ല 

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഹിമാലയനെ തളക്കാൻ പുതിയ എ ഡി വി 390

യൂറോപ്പിൽ ഏറ്റവും വലിയ ഇരുചക്ര നിർമ്മാതാക്കളിൽ ഒന്നാണ് കെ ട്ടി എം. തങ്ങളുടെ അവിടെത്തെ എൻട്രി...

ആദ്യ ലിക്വിഡ് കൂൾഡ് എൻജിനുമായി എത്തിയ ബൈക്ക്

ലോകത്തിൽ ആദ്യമായി ലിക്വിഡ് കൂൾഡ് എൻജിനുമായി എത്തിയ ബൈക്ക് ഏതാണെന്നു നോക്കുകയാണ് ഇന്ന്. ഇപ്പോൾ ഇന്ത്യയിൽ...

യൂറോപ്പിൽ ന്യൂ ഹിമാലയൻറെ വില

ഇന്ത്യയിൽ എത്തുന്നതിന് മുൻപ് തന്നെ ഇ ഐ സി എം എ 2023 ലാണ് ന്യൂ...

ആദ്യമായി എ ബി എസുമായി എത്തിയ ബൈക്ക്

ഇന്ത്യയിൽ ആദ്യമായി ഒരു സുരക്ഷാ സംവിധാനം നിർബന്ധമാകുന്നത് എ ബി എസ് ആയിരിക്കും. 125 സിസി...