ഹോണ്ടക്ക് ക്രൂയ്‌സർ മോഡലുകൊണ്ട് അർബൻ സാഹസികനെ അവതരിപ്പിക്കാമെങ്കിൽ. ബെൻഡ അവതരിപ്പിക്കുന്നത് ക്രൂയ്സർ മോഡലിനെ അടിസ്ഥാനപ്പെടുത്തിയുള്ള നേക്കഡ് താരത്തെയാണ്. എൽ എഫ് എസ് 700 കൺസെപ്റ്റിൽ നിന്ന് പോരുകയും ചെയ്തു റോഡ് മോഡലിലേക്ക് എത്തിയിട്ടുമില്ല എന്ന് പറയുന്ന രീതിയിലാണ് ഇവൻറെ ഡിസൈൻ.

ഇവനെ കോൺസെപ്റ്റ് ഭാഗത്ത് നിർത്തുന്ന ഘടകങ്ങൾ ഏതൊക്കെ എന്ന് നോക്കാം. ഹെഡ്‍ലൈറ്റിന് മുന്നിൽ വരെ നീണ്ടു നിൽക്കുന്ന ടാങ്ക് ഷോൾഡർ അതിന് അറ്റത്തായി ഇൻഡിക്കേറ്റർ, എക്സ്ഹൌസ്റ്റിനെ പൊതിഞ്ഞ് നിൽക്കുന്ന പാനലുക്കൾ എന്നീ രണ്ടു ഗോളുകൾ കൺസെപ്റ്റ് പക്ഷം അടിച്ചപ്പോൾ.
റോഡ് മോഡൽ വലനിറകുമെന്ന് നേരത്തെ പറഞ്ഞത് ഓർമ്മയുണ്ടല്ലോ. റൌണ്ട് എൽ ഇ ഡി ഹെഡ്‍ലൈറ്റ് നൽകി. ക്രൂയ്‌സർ മോഡലിൽ കണ്ട ഭ്രമാണ്ട ടയർ ഒന്നും ഇവനില്ല. അവന്റെ സ്റ്റാളിൽ തന്നെ നിൽക്കുന്ന ബെനെല്ലിയുടെ വലിയ സിംഹക്കുട്ടിയുടെ 120 // 180 സെക്ഷൻ ടയർ തന്നെയാണ് ഇവനിലും എത്തുന്നത്. പിൻവശം ഡോമിനറിനോട് ചെറിയ സാമ്യം ഉണ്ടെങ്കിലും അവിടെയും ഡിസൈനോട് ചേർന്ന് തന്നെ നിൽക്കുന്നുണ്ട്. രണ്ടു തട്ടുകളായി നിൽക്കുന്ന സിംഗിൾ പീസ് സീറ്റ്, അലോയ് വീൽ, ഡിസ്ക് ബ്രേക്കുകൾ എല്ലാം റോഡ് വേർഷന് പറ്റുന്ന വിധത്തിൽ തന്നെ.

എൽ എഫ് സി യിൽ തന്നെ എൻജിൻ വലിയ തള്ളുകൾ ഒന്നും കമ്പനി നടത്തിയിട്ടില്ല. എന്നാൽ ക്രൂയ്‌സർ നിരയിലേക്ക് ഇങ്ങനെ ഒരു എൻജിൻ എന്നതാണ് ഇതിലെ വൗ ഫാക്ടറ്റർനിൽക്കുന്നത്. അതുകൊണ്ട് തന്നെ അവിടെയും റോഡ് വേർഷന് തന്നെയാണ് മുൻതൂക്കം. 680 സിസി, ഇൻലൈൻ 4 സിലിണ്ടർ എൻജിൻ കരുത്ത് ക്രൂയ്സറിനെ അപേക്ഷിച്ച് കുറച്ച് കുറവുണ്ട്. 84.5 എച്ച് പി യുടെ അടുതാണ് എൽ എഫ് എസിൻറെ പവർ. ഇവനും വരും കാലങ്ങളിൽ പ്രതീക്ഷിക്കാവുന്ന മോഡലാണ്.
Leave a comment