2023 ഓട്ടോ എക്സ്പോ കളർ ആകാൻ വന്ന ചൈനീസ് ഇരുചക്ര നിർമാതാക്കളുടെ ഇടയിൽ ഒരാൾ കൂടി ഉണ്ട്. ഇന്നലെ പരിചയപ്പെട്ട ഡാർക്ക് ഫ്ലാഗ് വി4, 500 സിസി ആയിരുന്നെങ്കിൽ. ഇനി വരുന്നത് കുറച്ചു കൂടി കപ്പാസിറ്റി കൂടിയ 700 സിസി ഇൻലൈൻ 4 ആണ്. എൽ എഫ് സി 700, എൽ എഫ് എസ് 700 എന്നിങ്ങനെ രണ്ടു മോഡലുകളിലാണ് എക്സ്പോയെ ഒന്ന് വിറപ്പിക്കാൻ ഇവരെ ഇറക്കിയിരിക്കുന്നത്.
ഇരുവർക്കും 680 സിസി, ഇൻലൈൻ ലിക്വിഡ്, കൂൾഡ് എൻജിനാണ് ജീവൻ നൽകുന്നത്. എന്നാൽ കരുത്തിൽ എൽ എഫ് സി 700 ന് കുറച്ച് മുൻതൂക്കമുണ്ട്. 92.5 എച്ച് പി യാണ് ഇവൻറെ കരുത്ത്. 180 കിലോ മീറ്റർ വരെ പായാൻ കഴിവുള്ള ഇവനെ ഞെട്ടിക്കുന്ന രൂപ ഭാവങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. കാഴ്ചയിൽ പരിപൂർണമായി ഒരു കൺസെപ്റ്റ് ബൈക്കുമായി സാമ്യമുള്ള എൽ എഫ് സി 700, ഞെട്ടിക്കുന്ന ഘടകങ്ങളാണ് ഏതൊക്കെ എന്ന് നോക്കാം.

കാസ്റ്റ് അലൂമിനിയം ഫ്രെമിൽ നിർമിച്ചിരിക്കുന്ന ഇവന് മുന്നിൽ റൌണ്ട് ഹെഡ്‍ലൈറ്റ് എന്ന് വിളിക്കാൻ സാധിക്കാത്ത സ്പേസ് ഷിപ്പിലെ എന്തൊകൊണ്ടോ ആണ് ഒരുക്കിയിരിക്കുന്നത്. എയർ വെൻറ് ഇരുവശത്തും കാവൽ നിൽക്കുന്ന ഒഴുകിയിറങ്ങുന്ന 20 ലിറ്റർ ഇന്ധന ടാങ്ക്, ക്രൂയ്‌സർ മോഡലിലേത് പോലെ ഒഴുകിയിറങ്ങുന്ന 690 എം എം ഹൈറ്റുള്ള സീറ്റ് കടന്ന് എത്തുന്നത്. തുറന്നിരിക്കുന്ന പിൻവശത്തേക്കാണ്. അവിടെ ഭീകരനായ 310 സെക്ഷൻ പിൻ ടയറാണ് ( റോക്കറ്റ് 3, എക്സ് ഡയവൽ തുടങ്ങിയ മോഡലുകൾക്ക് 240 സെക്ഷൻ ടയറാണ് പിന്നിൽ ) നൽകിയിരിക്കുന്നത്. ടയറിന് നടുവിലായി അണ്ടർ ബെല്ലി എക്സ്ഹൌസ്റ്റും നൽകിയിരിക്കുന്നു. ഒപ്പം ടയറും ഭാരവും തമ്മിൽ ഒരു ബന്ധമുണ്ട് രണ്ടും ഒരേ നമ്പർ ആണ്. 310 കെ ജി . മുന്നിൽ യൂ എസ് ഡി ഫോർക്ക്, പിന്നിൽ മോണോ സസ്പെൻഷൻ എന്നിവ നൽകിയപ്പോൾ ബ്രേക്കിങ്ങിനായി നിൽക്കുന്നത് ഇരട്ട ഡിസ്ക് ബ്രേക്ക് മുന്നിലും പിന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കുമാണ്.
ഇന്ത്യയിൽ എന്നല്ല എവിടെയും എത്താൻ സാധ്യതയില്ലാത്ത മോഡലാണ് ഇവൻ. എന്നാൽ ട്ടി വി എസ് കൺസെപ്റ്റ് പരിഷ്കരിച്ച് ഇറക്കുന്നത് പോലെ ഇവനെയും വേറെ രൂപത്തിൽ വരും കാലങ്ങളിൽ കാണാം. എന്നാൽ ഇവൻറെ തൊട്ടടുത്ത് തന്നെ റോഡിൽ എത്താൻ സാധ്യതയുള്ള ഒരാളുണ്ട്.
Leave a comment