ഇന്ത്യയിൽ ബെനെല്ലി തങ്ങളുടെ വലിയ സിംഹത്തെ ഓട്ടോ എക്സ്പോയിലിറക്കി. ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള ലിയോൺസിനോ 500 ൻറെ ചേട്ടനായി വരും ലിയോൺസിനോ 800. ലിയോൺസിനോ ഡിസൈൻ പിന്തുടരുന്ന ഇവൻ കാഴ്ച്ചയിൽ കുറച്ച് കൂടി എൻജിൻ പോലെ തന്നെ തടിയനായി തോന്നും. അതിന് കാരണം വെട്ടുകൾ ഒഴിവാക്കി ഇരുട്ടിയെടുത്ത ഇന്ധനടാങ്ക് ആണ്. പഴയ മോൺസ്റ്ററിൽ കാണുന്ന തരം തെളിഞ്ഞ് നിൽക്കുന്ന ട്രെല്ലിസ് ഫ്രെയിം, തടിച്ച – ടയർ, ഇന്ധന ടാങ്ക്, എക്സ്ഹൌസ്റ്റ് എന്നിവ യും ഡിസൈനോട് ചേർന്ന് നിൽക്കുന്നുണ്ട്.

ലയൺ ഹാർട്ടും ഇതിനനുസരിച്ച് വലുതാണ്. 754 സിസി, പാരലൽ ട്വിൻ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 75 ബി എച്ച് പി യും 64 എൻ എം ടോർക്കുമാണ്. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവൻറെ കരുത്ത് റോഡിൽ എത്തിക്കുന്നത് 120 // 180 സെക്ഷൻ ടയറിലേക്കാണ്. മുന്നിൽ യൂ എസ് ഡി യും പിന്നിൽ മോണോ സസ്പെൻഷനുമാണ്. 320 എം എം ഡ്യൂവൽ ഡിസ്ക്കും പിന്നിൽ 260 എം എം സിംഗിൾ ഡിസ്ക് ബ്രേക്കിങ്ങിനായി ഒരുങ്ങി നിൽകുമ്പോൾ, കൂടുതൽ സുരക്ഷക്കായി ഡ്യൂവൽ ചാനൽ എ ബി എസും നൽകിയിരിക്കുന്നു.
750 സിസി മോഡലായിട്ടും ഇലക്ട്രോണിക്സിൻറെ അതി പ്രസരം ഇവനിൽ കാണാനില്ല. ആകെയുള്ളത് നേരത്തെ പറഞ്ഞ എ ബി എസ് മാത്രമാണ്. പിന്നെയുള്ളത് സ്പീഡോ മീറ്റർ, ട്രിപ്പ് മീറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ തുടങ്ങിയ അത്യാവശ്യം വിവരങ്ങൾ നൽകുന്ന ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ ആണ്. 805 എം എം സീറ്റ് ഹൈറ്റും 160 എം എം ഗ്രൗണ്ട് ക്ലീറൻസുമുള്ള ഇവന് 215 കെ ജി യാണ് ഭാരം.
ഇന്ത്യയിൽ അഭിപ്രായം അറിയാൻ എത്തിയ ലിയോൺസിനോ 800 മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കിൽ വരും മാസങ്ങളിൽ ഇന്ത്യയിലും പ്രതീഷിക്കാം.
Leave a comment