ഫെബ്രുവരിയിൽ മിക്യ ബ്രാൻഡുകളും വില്പനയിൽ ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തിക വർഷത്തിൻറെ അവസാനവും, പുതിയ മലിനീകരണ ചട്ടം നിലവിൽ വരുന്നതുമാണ് വിൽപ്പനയിലെ ഇടിവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഇടിഞ്ഞ മാർക്കറ്റിലെ ഏറ്റവും ബാക്ക് ബെഞ്ചേഴ്സിൻറെ ലിസ്റ്റ് നോക്കാം. അവസാന 10 മോഡലുകളെയാണ് താഴെ കൊടുക്കുന്നത്. പ്രീമിയം നിരയിലേക്ക് നമ്മൾ ഈ സെക്ഷനിൽ കടക്കുന്നില്ല.
മോഡൽസ് | ഫെബ്.2023 | |
1 | ഡ്യൂക്ക് 125 | 310 |
2 | അപ്രിലിയ എസ് ആർ 160 | 283 |
3 | ജിക്സർ 250 | 228 |
4 | ലിവോ | 222 |
5 | ഗ്രേസിയ | 135 |
6 | എഫ് സി 25 | 120 |
7 | ഡബിൾ യൂ 175 | 79 |
8 | ഹസ്കി | 40 |
9 | ഹോർനെറ്റ് 2.0 | 5 |
10 | എക്സ് ബ്ലേഡ് | 6 |
ഇതിനൊപ്പം ഫെബ്രുവരി 2023 ൽ ഇന്ത്യയിൽ ഒറ്റ യൂണിറ്റുകൾ പോലും വിൽക്കാൻ കഴിയാത്ത മോഡലുകളുമുണ്ട്. അവിടെയും ഹോണ്ട മോഡലുകളുടെ അതിപ്രസരം കാണാൻ കഴിയും.മൂന്നിൽ രണ്ടും ഹോണ്ടയുടെതാണ്. സി ബി 300 ആർ, സി ബി 200 എക്സ് എന്നിവർക്കൊപ്പം വി സ്‌ട്രോം എസ് എക്സും ഈ ലിസ്റ്റിലുണ്ട്.
Leave a comment