2023 മേയ് മാസം അവസാനിക്കാൻ ഇരിക്കെ വലിയ ചലനങ്ങൾ ഉണ്ടാക്കിയ ആഴ്ചയായിരുന്നു കഴിഞ്ഞ് പോയത്. അതിൽ ഏറ്റവും ഇളകി മറിച്ച വാർത്തകൾ രണ്ടു വന്നത് ഹോണ്ടയുടെ അടുത്ത് നിന്നാണ്. ഒപ്പം പുതിയ ട്രെൻഡും, ചില തന്ത്രങ്ങളും കണ്ട ആഴ്ച കൂടിയായിരുന്നു കഴിഞ്ഞു പോയത്.
എം ട്ടി യുടെ തന്ത്രവുമായി എൻഫീൽഡ്

ഏറ്റവും അവസാനത്തിൽ നിന്ന് തുടങ്ങിയാൽ, റോയൽ എൻഫീൽഡ് ആണ് 5 ആം സ്ഥാനത്ത്. തങ്ങളുടെ ബലി മൃഗമായ മിറ്റിയോർ 350 യെ തിരിച്ചു ക്ലാസ്സിക്കിലേക്ക് എത്തിക്കുകയാണ് റോയൽ എൻഫീൽഡ്. മോഡേൺ ക്ലാസിക്കിലേക്ക് എത്തിയ മോഡലിന് യമഹ എം ട്ടി 15 ൽ ചെയ്തത് പോലെയുള്ള പോക്കറ്റ് ഫ്രണ്ട്‌ലി ആകാനും പദ്ധതിയുണ്ട് എന്നാണ് വിലയിരുത്തൽ.
ഇത്തവണ കഫേ റൈസർ റെഡി

തൊട്ട് മുകളിൽ എത്തിയ വാർത്ത ആക്കട്ടെ യമഹയുടെ സ്ക്രമ്ബ്ലെർ മോഡലിനെ കഫേ റൈസർ ആകുന്ന വിദ്യയാണ്. ഇന്തോനേഷ്യയിൽ അത് പകുതിയിൽ ഒതുങ്ങിയപ്പോൾ. യൂറോപ്പിൽ അത് പൂർണമാക്കിയിട്ടുണ്ട് യമഹ. എക്സ് എസ് ആർ 900 രൂപത്തിലും ഭാവത്തിലും കഫേ റൈസർ തന്നെ. ഇന്ത്യയിൽ നമ്മുടെ നാടൻ എക്സ് എസ് ആറിനും ഈ മാറ്റങ്ങൾ വരും മാസങ്ങളിൽ പ്രതിക്ഷിക്കാം.
സ്ക്രമ്ബ്ലെർ യുഗത്തിലേക്ക്

മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഒരു സ്ക്രമ്ബ്ലെർ ആണ്. ഹോണ്ടയുടെ കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് ആകുന്നതിൽ തിരികൊളുത്തിയത് ഈ വാർത്തയാണ്. റിബൽ 300 നെ അടിസ്‌ഥാനപ്പെടുത്തി ഇന്റർനാണഷൽ മാർക്കറ്റിൽ എത്തിയ സി എൽ 300 ഇന്ത്യയിൽ പാറ്റൻറ്റ് ചെയ്തിരിക്കുന്നത്. വരുന്ന കാലത്ത് സ്ക്രമ്ബ്ലെർ മോഡലുകളോട് മത്സരിക്കാൻ ഇവനും എത്താൻ വലിയ സാധ്യതയുണ്ട്.
ട്ടി വി എസിന് പിന്നാലെ ഡുക്കാറ്റി

രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഏറെ സന്തോഷകരമായ വാർത്തയാണ്. പബ്ജി ഇന്ത്യയിൽ എത്തിയതിന് പിന്നാലെ പുതിയ അപ്ഡേഷനിൽ ചിറി പായാൻ പാനിഗാലെ വി 4 എസും ഉണ്ടാകും. ഒഫീഷ്യൽ പങ്കാളിയായി എത്തുന്ന ഡുക്കാറ്റിയുടെ മറ്റ് സാധന സമഗരികളും പബ്ജിയിൽ വാങ്ങാൻ കഴിയും. ഇത് ഡുക്കാറ്റിയെക്കാൾ മുൻപ് തന്നെ ട്ടി വി എസ് അവതരിപ്പിച്ച തന്ത്രമാണ്.
ഹോണ്ടയുടെ ട്ടോപ്പർ

മുൻപ് സൂചിപ്പിച്ചത് പോലെ ഒന്നാം സ്ഥാനത്തും ഹോണ്ട തന്നെ. ഇൻഡ്യക്കാർക്കിടയിൽ വലിയ ജനസ്വീകാര്യത ഉള്ള സി ബി ആർ 250 ആർ ആർ ഇന്ത്യയിൽ എത്തുന്നു. എല്ലാ തവണത്തെയും പോലെ വെറുമൊരു ഡിസൈൻ റെജിസ്റ്ററേഷൻ അല്ല എന്നാണ് വിലയിരുത്തൽ. ഇതിന് മുൻപ് 2017 ൽ സി ബി ആർ 250 ആർ ആർ ഇന്ത്യയിൽ റെജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ നിൻജ 300 നോട് മത്സരിക്കാൻ ആർ 3 എത്തുന്ന സമയത്ത് തന്നെ വീണ്ടും ഉള്ള ഈ റെജിസ്ട്രേഷൻ. ഹോണ്ട എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ട് എന്ന് ഉറപ്പാണ്.
Leave a comment