കഴിഞ്ഞ ആഴ്ച കോളിളക്കം ഉണ്ടാക്കിയെങ്കിലും അതിന് മുൻപുള്ള രണ്ടാഴ്ചകളിലും വലിയ ചലനങ്ങൾ ഉണ്ടാകാതെയാണ് ഇന്ത്യൻ വിപണി കടന്ന് പോയത്. കഴിഞ്ഞ ആഴ്ചയിലേക്ക് നോക്കുകയാണെങ്കിൽ. ഏറ്റവും താഴെ നിൽക്കുന്നത് ഹോണ്ടയാണ്.

ഹീറോയെ വെട്ടാൻ ഹോണ്ട
തങ്ങളുടെ 100 സിസി മോഡലിൻറെ വിശ്വാസം കാണിച്ചു തന്ന ആഴ്ചയായിരുന്നു കഴിഞ്ഞു പോയത്. ഇന്ത്യയിൽ ഒരു മോട്ടോർസൈക്കിളിനും നൽകാത്ത വാറണ്ടിയാണ് ഹോണ്ട തങ്ങളുടെ കുഞ്ഞൻ ഷൈൻ 100 ന് നൽകിയിരിക്കുന്നത്. ഇതിനൊപ്പം സ്‌പ്ലെൻഡോറിൻറെ കോട്ട തകർക്കാൻ വിലകിഴിവും ഹോണ്ട നൽകുന്നുണ്ട്.

കൂടുതൽ സാഹസികനായി എ ഡി വി 390
അതിന് മുകളിലായി നില്കുന്നത് കെ ട്ടി എം സാഹസികൻറെ പുതിയ വാരിയൻറ് ആണ് സ്പോക്, വീൽ, അഡ്ജസ്റ്റബിൾ സസ്പെൻഷൻ തുടങ്ങിയ പ്രതീക്ഷിച്ച കാര്യങ്ങൾ എല്ലാം എത്തിയെങ്കിലും വില കുറക്കുന്നതിനായി ഒരു കാര്യം വെട്ടിയിട്ടുണ്ട്. എന്നിട്ടും എ ഡി വി 390 നിരയിലെ ഏറ്റവും വലിയ കൂടിയ മോഡലാണ് ആഡ്വൻച്ചുവർ 390 എസ് ഡബിൾ യൂ.

ഹാർഡ്കോർ ഓഫ് റോഡ്
മൂന്നാം സ്ഥാനത്തും എത്തിയിരിക്കുന്നത് ഒരു സാഹസികൻ തന്നെ. ഹീറോയുടെ കണ്ണിലുണ്ണിയായ എക്സ്പൾസ് 200 ആണ്. ആവശ്യപ്പെട്ട മാറ്റങ്ങൾക്കൊപ്പം ഒരു ഹാർഡ് കോർ ഓഫ് റോഡ് വാരിയന്റുമായാണ് ബി എസ് 6.2 അഫൊർഡബിൾ എ ഡി വി എത്തുന്നത്.

നമ്മൾ ഉദ്ദേശിച്ച ആൾ അല്ല
രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് ട്രിയംഫ് ബജാജ് കൂട്ടുകെട്ടിലെ 250, 400 മോഡലുകളാണ്. അടുത്ത മാസം ലൗഞ്ചിന് ഒരുങ്ങുന്ന മോഡലിൻറെ എൻജിൻ സൈഡിലെ വിശേഷമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. റോയൽ എൻഫീൽഡ് മോഡലുകളെ നേരിടാൻ കെ ട്ടി എം എഞ്ചിനുകളുമായി എത്തുന്നു എന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ ആ വാദം തള്ളുകയാണ്. 250, 400 എന്നിവ പേരുകളിൽ മാത്രമാണ് ആ സാദൃശ്യം ഉള്ളത്.

ട്രെൻഡിങ് കരിസ്‌മ
അടുത്തതായി എത്തുന്നത് കരിസ്‌മ തന്നെ. ഇന്ത്യയിൽ സ്പോട്ട് ചെയ്ത മോഡലിൻറെ പ്രൊഡക്ഷൻ റെഡി അവതാർ ആണ് ഡീലേർസ് മീറ്റിൽ ഹീറോ അവതരിപ്പിച്ചത്. കൂടുതൽ തെളിഞ്ഞ് കണ്ട മോഡലിൻറെ കൂടുതൽ വിവരങ്ങൾ ഇതോടെ പുറത്ത് വന്നിട്ടുണ്ട്. ഒപ്പം ലോഞ്ച് തിയ്യതിയുടെ കാര്യത്തിലും ഏകദേശ തീരുമാനം ആയിട്ടുണ്ട്.
നമ്മുടെ ടെലഗ്രാം ഗ്രൂപ്പ് ആണ് പ്ലീസ് സപ്പോർട്ട്
Leave a comment