ചൊവ്വാഴ്‌ച , 28 നവംബർ 2023
Home Top 5 കവാസാക്കിയാണ് കഴിഞ്ഞ ആഴ്ചയിലെ താരം
Top 5

കവാസാക്കിയാണ് കഴിഞ്ഞ ആഴ്ചയിലെ താരം

കഴിഞ്ഞ ആഴ്ചയിലെ കോളിളക്കങ്ങൾ

last week motorcycle news
last week motorcycle news

വലിയ എക്സ്ക്ലൂസീവ് വാർത്തകൾ ഒന്നും ഇല്ലാത ആഴ്ചയാണ് കടന്ന് പോയത്. എന്നാൽ കവാസാക്കി കുറച്ചു സ്കോർ ചെയ്തിട്ടുണ്ട് താനും. യമഹയുടെ ഇന്റർനാഷണൽ വാർത്തക്കൊപ്പം ബെനെല്ലിയും അവിടെ സമ്പന്നമാക്കിയപ്പോൾ ജാവയും ചെറിയ ബോംബ് പൊട്ടിച്ചിട്ടുണ്ട്.

ജാവ യെസ്‌ടി ബി എസ് 6.2 റെഡി

നമ്മുടെ സ്റ്റൈലിൽ താഴെ നിന്ന് തുടങ്ങിയാൽ ജാവ യെസ്‌ടി എന്നിവരാണ് 5 അം സ്ഥാനത്തേക്ക് എത്തുന്നത്. ഇരുവരും തങ്ങളുടെ എല്ലാ മോഡലുകളെയും ബി എസ് 6.2 എൻജിനിലേക്ക് അപ്ഡേറ്റ് ചെയ്തിരിക്കുന്നു എന്ന വാർത്തയാണ്. ഭൂരിപക്ഷം ബ്രാൻഡുകളും തങ്ങളുടെ മോഡലുകളിൽ നിറങ്ങളിൽ മാറ്റങ്ങൾ വരുത്തിയപ്പോൾ എൻജിൻ സൈഡിലാണ് ജാവ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഒപ്പം അധികം കൈപൊള്ളിക്കാത്ത വിലയിലും ജാവ യെസ്‌ടി മോഡലുകൾ ലഭ്യമാണ്.

സൂപ്പർ താരങ്ങളാണ് താരം

അടുത്തതായി എത്തുന്നത് സൂപ്പർ താരങ്ങളുടെ സൂപ്പർ വിൽപ്പനയാണ്. റോയൽ എൻഫീൽഡ് മോഡലുകളെ വെല്ലുവിളിക്കാൻ എത്തിയ ഡബിൾ യൂ 175 ന് വലിയ തകർച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സൂപ്പർ താരങ്ങൾ ഇതിനും മികച്ച പ്രകടനമാണ് കവാസാക്കി നിരയിൽ കാഴ്ചവക്കുന്നത്.

ബെനെല്ലിക്ക് മേൽ കെ ട്ടി എം കരി നിഴൽ

അടുത്തതായി ബെനെല്ലിയുടെ വാർത്തയാണ്. കഴിഞ്ഞ കാല പ്രതാപത്തിലേക്ക് ബെനെല്ലി വീണ്ടും എത്തുകയാണ്. 600, 1000 സിസി മോഡലുകളുടെ വി4 എൻജിൻ അണിയറയിൽ ഒരുങ്ങുകയാണ്. പക്ഷേ കെ ട്ടി എം ബെനെല്ലിയുടെ പുതിയ കുതിപ്പിന് വിലങ്ങു തടി ആകുമോ എന്നാണ് ഇപ്പോഴത്തെ സംശയം.

ഇതിഹാസങ്ങൾ പുതിയ കാലത്തേക്ക്

രണ്ടാമതായി എത്തിയിരിക്കുന്ന ന്യൂസ് നമ്മുടെ ലെജൻഡറി താരം ആർ ഡിയുടെ മുൻഗാമി ആർ ഇസഡ് വീണ്ടും എത്തിക്കാൻ യമഹ പ്ലാൻ ചെയ്യുന്നു എന്ന വാർത്തകളാണ്. ആർ ഇസഡ് സീരിസിൽ രണ്ടു മോഡലുകളാണ് വരവിന് കാത്തിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ പറയുന്നത്.

നിൻജ 300 അവസാന യൂണിറ്റിലേക്ക്

കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും കോളിളക്കം ഉണ്ടാക്കിയ വാർത്തയാണ്. കവാസാക്കിയുടെ ജീവവായുവായ നിൻജ 300 അവസാന യൂണിറ്റിലേക്ക് എത്തുന്നു എന്നുള്ളത്. വാർത്തയുടെ ക്ലൂ തന്നത് പുതിയ ഓഫർ ലിസ്റ്റിലാണ്. ഡബിൾ യൂ 175 നും നിൻജ 300 നും ഈ മാസവും ഓഫറുണ്ട്.

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

എൻഫീൽഡ് ആണ് കഴിഞ്ഞ ആഴ്ച്ചയിലെ കേമൻ

കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ ഇരുചക്ര വിപണി കുറച്ചു സംഭവ ബഹുലമായിരുന്നു. റോയൽ എൻഫീൽഡ് ന്യൂസ് മേക്കർ...

ഹോട്ട് ന്യൂസ് ഹോട്ട് ന്യൂസ്

ഇരുചക്ര വാഹന ലോകത്ത് കഴിഞ്ഞ ആഴ്ച ഉണ്ടായ പ്രധാനപ്പെട്ട വിശേഷങ്ങൾ ഏതൊക്കെ എന്ന് നോക്കാം. അതിൽ...

ട്ടി വി എസ് തന്നെ താരം

കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാർത്തകളാണ് താഴെ കൊടുക്കുന്നത്. അതിൽ ഈ ആഴ്ചയിലെ ബ്രാൻഡ് ഓഫ്...

ഡുക്കാറ്റി അടിച്ചോണ്ട് പോയി

കഴിഞ്ഞ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾക്കെല്ലാം ഒരു പ്രത്യകതയുണ്ട്. 5 ൽ നാലും ലൗഞ്ചുകളാണ്. എന്നാൽ ഒരു...