മോട്ടോർസൈക്കിൾ ലോകത്ത് ഇപ്പോൾ സൂപ്പർ സ്റ്റാർ പരിവേഷമാണ് കരിസ്‌മക്ക്. 29 ന് വിപണിയിൽ എത്തുന്ന കരിസ്‌മയുടെ വാർത്ത എത്തിയാൽ പിന്നെ ഒന്നാം സ്ഥാനത്തിന് ആരും മത്സരിക്കേണ്ട. ഈ ആഴ്ചയിലും പതിവ് തെറ്റിയിട്ടില്ല. കഴിഞ്ഞ ആഴ്ചയിലെ പ്രധാന വിശേഷങ്ങളിലേക്ക് കടന്നാല്ലോ.
എൻഫീൽഡിൻറെ എതിരാളികൾക്ക് കനത്ത ബുക്കിംഗ്

നമ്മുടെ സ്റ്റൈലിൽ ഏറ്റവും താഴെ നിന്ന് തുടങ്ങാം. ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളോട് മത്സരിക്കാൻ വന്ന ഹാർലി, ട്രിയംഫ്. എന്നിവരുടെ ഞെട്ടിക്കുന്ന ബുക്കിങ്ങാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു മാസം പിന്നിടുമ്പോൾ വലിയ ജനപ്രീതിയാണ് ഇരുവരും നേടിയിരിക്കുന്നത്. അതിൽ ആരാണ് മുന്നിൽ എന്ന് നോക്കാം.
ഡ്യൂക്ക് സീരീസ് പോലെ ഫ്യൂരിയൻസ് സീരീസ്

അതിന് മുകളിലായി ചൈനയിലെ ഒരു സീരീസ് മോഡലുകളുടെ വാർത്തയാണ്. നിൻജ 300 ഓട്ടോമാറ്റിക് ആക്കിയ ഹാൻവേയാണ് ഈ മോഡലുകളുടെയും പിന്നിൽ. ഫ്യൂരിയൻസ് സീരീസ് എന്ന് പേരിട്ടിട്ടുള്ള ഈ മോഡൽ നിരയിൽ.
125 മുതൽ 250 സിസി മോഡലുകൾ അണിനിരക്കുന്നുണ്ട്. അതിൽ തന്നെ എയർ, ലിക്വിഡ്കൂൾഡ് എൻജിനുകൾ അവിടെ നിലവിലുണ്ട്. മികച്ച സ്പെക്കിനൊപ്പം ജി 310 ആറിൻറെ ഡിസൈനിലാണ് ഇവർ എത്തുന്നത്.
വരവറിയിച്ച് നേക്കഡ് ആർ ആർ 310

മൂന്നാമതായി എത്തിയിരിക്കുന്നത് ആർ ആർ 310 നിൻറെ നേക്കഡ് വേർഷൻ ആർ ട്ടി ആർ 310 നിൻറെ ലോഞ്ച് തിയ്യതിയാണ്. ഈ മാസം ഒരു ഇലക്ട്രിക്ക് സ്കൂട്ടറിനൊപ്പം ഇവനും ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിക്കും. അതേ എൻജിൻ തന്നെയാണ് ജീവൻ പകരുന്നത് എങ്കിലും ഡിസൈൻ പുതു പുത്തനായിരിക്കും.
മൂന്നും കൂട്ടി ഒരു ഹോണ്ട 160

രണ്ടാമത്തേതായി എത്തിയിരിക്കുന്നത് ഹോണ്ടയുടെ പുതിയ ലോഞ്ച് ആണ്. ഹോണ്ടയുടെ എസ് പി 160. കുറച്ചു എസ് പി 160, കുറച്ചു എക്സ് ബ്ലേഡ്, കുറെ യൂണികോൺ എന്നിങ്ങനെയാണ് എസ് പി യുടെ ചേരുവകൾ വരുന്നത്.
കൂടുതൽ പ്രതീക്ഷ നൽകി പുതിയ കരിസ്‌മ

ഒന്നാമതായി എത്തുന്നത്, നേരത്തെ പറഞ്ഞതുപോലെ കരിസ്മ തന്നെ. ഇത്തവണ മീറ്റർ കൺസോൾ, സ്വിച്ച് ഗിയർ, ഇൻഡിക്കേറ്റർ എന്നിവയാണ് സ്പോട്ട് ചെയ്തത്. അതിൽ നിന്ന് കൂടുതൽ പ്രതീക്ഷക്കൾ കരിസ്മ നൽകുന്നുണ്ട്.
പ്രീമിയം മോട്ടോർസൈക്കിൾ ആയി തന്നെയാണ് ഇവൻ എത്തുന്നത്. ഹീറോ നിരയിൽ കാണാത്ത പല സംഭവങ്ങളും പുത്തൻ കരിസ്മയിൽ ഉണ്ടാകും.
നമ്മുടെ ടെലെഗ്രാം ഗ്രൂപ്പ് ആണ് ഒന്ന് സപ്പോർട്ട് ചെയ്യണേ. ഗ്രൂപ്പ് ലിങ്ക്
Leave a comment