ഇന്ത്യയിൽ 2023 ൽ വലിയ അപ്ഡേഷനാണ് ഡ്യൂക്ക് നിരയെ കാത്തിരിക്കുന്നത്. 200, 250, 390 എന്നിവർക്കെല്ലാം മാറ്റങ്ങൾ വരുന്നുണ്ട് എന്നാൽ 125 ഈ വർഷം അങ്ങനെ തന്നെ തുടരും.
കൂടുതൽ കരുത്തുമായി
ഡ്യൂക്ക് സീരിസിൽ ഏറ്റവും കരുത്തനായ ഡ്യൂക്ക് 390 ഇന്ത്യയിൽ എത്തിയിട്ട് പത്തു വർഷങ്ങൾ പിന്നിടുകയാണ്. ടയർ കുത്തിയത് മുതൽ ഇങ്ങോട്ട് 43 പി എസ് കരുത്ത് പകരുന്ന 373 സിസി കപ്പാസിറ്റിയുള്ള എൻജിനുമായാണ് ജൈത്ര യാത്ര തുടരുന്നത്. 10 വർഷങ്ങൾ 3 സ്റ്റേജ് മലിനീകരണ ചട്ടങ്ങൾ എന്നിവ ഡ്യൂക്ക് 390 യുടെ പെർഫോമൻസിൽ കാര്യമായ കുറവുകൾ വരുത്തിയിട്ടുണ്ട്. ഈ കുറവ് 2023 ൽ തീർക്കാൻ തന്നെയാണ് കെ ട്ടി എമ്മിൻറെ തീരുമാനം. അതിനായി ഡ്യൂക്ക് 390 ക്ക് കുറച്ചു കൂടി കപ്പാസിറ്റിയുള്ള എൻജിൻ നൽകുകയാണ്. ഇനി അടുത്ത് വരുന്ന ഡ്യൂക്ക് 390 യുടെ എൻജിൻ കപ്പാസിറ്റി 399 സിസി ആയിരിക്കും. ഒപ്പം സൂപ്പർ ഡ്യൂക്കുമായി ചേർന്ന് നിൽക്കുന്ന ഡിസൈനാകും ഇവന് എത്തുന്നത്. ഫെബ്രുവരിയോടെ വിപണിയിൽ എത്തുന്ന 390 ക്ക് 3.25 ലക്ഷം രൂപ വരെ വില പ്രതീഷിക്കാം.

ഡിസൈനോപ്പം പുതിയ അപ്‌ഡേഷൻ
390 യുടെ വരവ് കഴിഞ്ഞെത്തുന്നത് 250, 200 മോഡലുകളാണ്. പുതിയ സൂപ്പർ ഡ്യൂക്കിൻറെ ഡിസൈനോപ്പം ഇന്ത്യയിൽ എത്തിയത് മുതലുള്ള മീറ്റർ കൺസോളിൽ നിന്ന് ഇരുവർക്കും മോചനം കൊടുക്കുകയാണ് കെ ട്ടി എം. ഡ്യൂക്ക് 250 ക്ക് 390 യിൽ കണ്ട ട്ടി എഫ് ട്ടി ഡിസ്‌പ്ലേ നൽകും. 200 ൽ ആകട്ടെ ആഡ്വഞ്ചുവർ 250 യിൽ കണ്ടത് പോലെയുള്ള വലിയ എൽ സി ഡി മീറ്റർ കൺസോൾ ആണ്. ഇരുവർക്കും 2023 നവംബരിൽ പുതിയ മാറ്റങ്ങൾ എത്തും. ഇരുവർക്കും 10,000 രൂപയുടെ വർദ്ധന പ്രതീഷിക്കാം. ഇപ്പോൾ കെ ട്ടി എം ഡ്യൂക്ക് 200 ന് 1.91 ലക്ഷവും 250 ക്ക് 2.37 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്.
ഇതിനൊപ്പം മൂന്ന് മോഡലുകൾക്കും കെ ട്ടി എം ആർ സി നിരയിൽ കണ്ടത് പോലെയുള്ള ഭാരം കുറഞ്ഞ അലോയ് വീൽ, ബ്രേക്ക് എന്നിവയുണ്ടാകും.
490 യുടെ പിന്മാറ്റം
ഒപ്പം ഏവരും കാത്തിരുന്ന കെ ട്ടി എം 490 യുടെ വരവ് ഉണ്ടാകില്ല എന്ന വിഷമകരമായ വാർത്തയും പുറത്ത് വന്നിട്ടുണ്ട്. അതിന് പ്രധാന കാരണങ്ങളായി പറയുന്നത്. കോറോണയെ തുടർന്നുണ്ടായ വലിയ സാമ്പത്തിക പ്രേശ്നങ്ങളിലാണ് കെ ട്ടി എം. അതുകൊണ്ട് തന്നെ പുതിയ വലിയ സാമ്പത്തിക നീക്കങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല എന്നാണ്. എന്നാൽ കൂടുതൽ ലാഭകരമായ കെ ട്ടി എം ഇലക്ട്രിക്ക് ബൈക്കുകളിലേക്ക് ശ്രെദ്ധ പുലർത്താനാണ് നീക്കം.
Leave a comment