ലോകത്തിലെ ഏറ്റവും എക്സ്ക്ലൂസിവ് ബൈക്കുകൾ നിർമ്മിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് എം വി അഗുസ്റ്റ. നഷ്ടത്തിൽ ഓടുന്ന ഈ ബ്രാൻഡിനെ കൈപിടിച്ച് ഉയർത്തുകയാണ് കെ ട്ടി എം. ഇപ്പോഴുള്ള എം വിയുടെ പ്രേശ്നങ്ങൾ തിരിച്ചറിഞ്ഞ കെ ട്ടി എം അതിനുള്ള പ്രതിവിധികളും കണ്ടുകഴിഞ്ഞിരിക്കുകയാണ്
എം വി യെ ലോകത്തിലെ ഏറ്റവും എക്സ്ക്ലൂസീവ് ബൈക്ക് ബ്രാൻഡ് ആക്കുന്നതിനുള്ള പ്രധാന കാരണം. ലിമിറ്റഡ് പ്രൊഡക്ഷൻ മോഡലുകളാണ്. അത് തന്നെയാണ് പ്രധാന പ്രേശ്നവും. ഇപ്പോൾ ലാഭത്തിലാകാൻ ലോകവ്യാപകമായി ഏകദേശം 12,000 യൂണിറ്റുകൾ പ്രതിവർഷം വിൽക്കണമെന്നാണ് കെ ട്ടി എം എമ്മിൻറെ കണക്ക് കൂട്ടൽ. എന്നാൽ കഴിഞ്ഞ വർഷം വില്പന നടത്തിയതാകട്ടെ വെറും 1000 യൂണിറ്റുകൾ മാത്രമാണ്.
കൂടുതൽ വില്പന നടത്തുന്നതിനായി കെ ട്ടി എം, എം വി യുടെ വില്പന ശൃംഖല ഭാഗികമായി ഏറ്റെടുത്തിട്ടുണ്ടെങ്കിലും. ഇനി വരേണ്ടത് കൂടുതൽ വില്പന നടത്താനുള്ള പ്രൊഡക്ഷൻ ഫെസിലിറ്റിയാണ്. അതിനായി ഇറ്റലിയിലെ പ്ളാന്റിൽ വലിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. നഷ്ടത്തിൽ നിൽക്കുന്ന എം വി യെ രക്ഷിക്കാൻ അവിടെയും പങ്കാളി വഴി കണ്ടിട്ടുണ്ട്.
ഇപ്പോൾ 25.1% ഷെയർ ആണ് എം വി അഗുസ്റ്റയിൽ കെ ട്ടി എമ്മിന് ഉള്ളത്. ഇത് 50.1% ഷെയറുകളിലേക്ക് എത്തിക്കാനാണ് പുതിയ ധാരണ. ഇതിനൊപ്പം കെ ട്ടി എം ഒരു കാര്യം കൂടി ഉറപ്പ് നൽകുന്നുണ്ട്. എം വി അഗുസ്റ്റയുടെ പ്രീമിയം സ്വഭാവം ഒരിക്കലും കൈവിടില്ല എന്നത്.
ഈ വാർത്തയിൽ സന്തോഷിക്കുന്നവരിലാണ് നമ്മൾപ്പെടുന്നത്. കാരണം ഇന്ത്യയിൽ നിന്ന് പോയ എം വി അഗുസ്റ്റ ഇന്ത്യയിലേക്ക് തിരിച്ചെത്താൻ വലിയ സാധ്യതയുണ്ട്. എന്നാൽ ഈ നീക്കത്തിൽ വിഷമിക്കുന്നവരും ഏറെയുണ്ട്. അതിൽ പ്പെടുന്നവരാണ് ബെനെല്ലി തുടങ്ങിയ ചൈനീസ് വാഹന നിർമാതാക്കൾ.
Leave a comment