കെ ട്ടി എം ഇന്ത്യയിൽ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് നിരയായ 390 സീരിസിൽ. പുതിയ എൻജിൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതുപോലെയുള്ള മറ്റൊരു മാറ്റം ഇന്റർനാഷണൽ മാർക്കറ്റിലും നടക്കാൻ പോക്കുന്നു. തങ്ങളുടെ സൂപ്പർ താരങ്ങളായ 1290 സീരിസിൽ.
ഇതിനോടകം തന്നെ പുതിയ രൂപത്തിൽ നേക്കഡ്, സാഹസികൻ എന്നിവർ സ്പോട്ട് ചെയ്ത് കഴിഞ്ഞു. അത് വെറുമൊരു പ്ലാസ്റ്റിക് സർജറി അല്ല എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 990 ൽ നിന്നും 1290 യിലെത്തിയ കെ ട്ടി എം ബീസ്റ്റിന് ഇനിയും കപ്പാസിറ്റി കൂടുകയാണ്.

അടുത്ത തലമുറ 2024 സൂപ്പർ ഡ്യൂക്കിൻറെ പേര് 1390 ആകും. ഇപ്പോൾ 1301 സിസി കപ്പാസിറ്റിയുള്ള എൻജിൻ 1350 ലേക്ക് എത്തും. എൻജിൻ കരുത്ത്, ടോർക് തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോൾ വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും. ഇപ്പോഴുള്ള സൂപ്പർ ഡ്യൂക്കുമായി എല്ലാ കാര്യത്തിലും മുന്നിൽ നിൽക്കുമെന്ന് ഉറപ്പാണ്.
ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ഇരട്ട സിലിണ്ടർ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ആണ് സൂപ്പർ ഡ്യൂക്ക്. 1290 സിസി, ലിക്വിഡ് കൂൾഡ്, വി ട്വിൻ എൻജിൻറെ കരുത്ത് 180 പി എസും 140 എൻ എം ടോർക്കുമാണ്. 180 കെ ജി മാത്രമാണ് ഇവൻറെ ഭാരം.
- കൂടുതൽ സൂപ്പർ ആയി സൂപ്പർ ആഡ്വഞ്ചുവർ
- അടുത്ത തലമുറ ഡ്യൂക്ക് സ്പോട്ട് ചെയ്തു
- ഡ്യൂക്ക് നിരയിലെ കൊടും ഭീകരൻ
അടുത്ത തലമുറയിൽ എത്തുമ്പോൾ, ഇലക്ട്രോണിക്സ്, സസ്പെൻഷൻ, ബ്രേക്കിംഗ് എന്നിവിടങ്ങളിൽ അപ്ഡേഷനൊപ്പം. ഭാരത്തിൻറെ കാര്യത്തിൽ കുറവും പ്രതീക്ഷിക്കുന്നുണ്ട്. ഈ വർഷം ഇ ഐ സി എം എ 2023 ലായിരിക്കും ഇവനെ അവതരിപ്പിക്കുക.
Leave a comment