ഇന്ത്യയിൽ ഡ്യൂക്ക് എന്നാൽ ചിലർക്കെങ്കിലും ഒരു ഭീകര സങ്കല്പമാണ്. എന്നാൽ ഡ്യൂക്ക് സീരിസിലെ കുഞ്ഞൻ മോഡലുകൾ മാത്രമാണ് ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ളത്. ഇന്റർനാഷണൽ മാർക്കറ്റിൽ കളി വേറെ ലെവേലാണ്. ഡ്യൂക്ക് സീരിസിൽ 790, 890, 1290 മോഡലുകൾ അവിടെ നിലവിലുണ്ട്. 690 അണിയറയിലുണ്ട്. അതിൽ കൊടും ഭീകരനെയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഡ്യൂക്ക് 1290 ആർ ആറിനെ കെ ട്ടി എം എങ്ങനെയാണ് ഭീകരനാക്കിയിരിക്കുന്നത് എന്ന് നോക്കാം.

500 യൂണിറ്റുകൾ മാത്രം നിർമ്മിക്കുന്ന ഈ ലിമിറ്റഡ് എഡിഷൻ മോഡൽ. ഇന്ത്യയിലെ ലിമിറ്റഡ് എഡിഷനുകളെ പോലെ നിറം മാറ്റൽ മാത്രമല്ല നടത്തിയിരിക്കുന്നത്. ഗ്ലോസ് ബ്ലാക്ക്, മേറ്റ് കാർബൺ പെയിൻറെൽ ഒരുക്കിയ ഇവനെ. വെള്ള സ്റ്റിക്കർ കൂടി എത്തിയപ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് കളർ കോമ്പോയിലാക്കിയെങ്കിലും. കളറാക്കാൻ ഫ്രെമിൽ കെ ട്ടി എമ്മിൻറെ നിറമായ ഓറഞ്ചും കൊടുത്തിട്ടുണ്ട്.

അത് കഴിഞ്ഞ് വന്നിരിക്കുന്ന പ്രധാന മാറ്റം. എക്സ്ക്ലൂസീവ് മോഡലുകളുടെ പ്രധാന ഘടകങ്ങളായ കാർബൺ ഫൈബർ, ഫോർജ്ഡ് അലോയ് വീൽ, ഭാരം കുറഞ്ഞ അയേൺ ലിഥിയം ബാറ്ററി, ആക്രയുടെ ഇവോ ലൈൻ എക്സ്ഹൌസ്റ്റ് സിസ്റ്റം, സിംഗിൾ സീറ്റ് എന്നിവയാണ്. 1290 ഇവോയെക്കാളും 9 കെ ജി യാണ് ഇവന് കുറഞ്ഞിരിക്കുന്നത്.
ഇനി സ്പെസിഫിക്കേഷനിലേക്ക് കടന്നാൽ 1,301 സിസി, വി ട്വിൻ, ലിക്വിഡ് കൂൾഡ് എൻജിൻ തന്നെയാണ് ഇവനും. കരുത്തിലും ടോർക്കിലും മാറ്റമില്ല 180 പി എസും 140 എൻ എം തന്നെ. എന്നാൽ എക്സ്ക്ലൂസീവ് ഐറ്റം നൽകിയിരിക്കുന്നത്. ഡാംപേർ, സസ്പെൻഷൻ എന്നിവിടങ്ങളിലാണ് രണ്ടും ഇലക്ട്രിക്കല്ലി അഡ്ജസ്റ്റ് ചെയ്യാം. എന്നാൽ കരുത്തിൽ മാറ്റമില്ലെങ്കിലും ഭാരം കുറഞ്ഞതിനാൽ 1:1 ആണ് ഇവൻറെ പവർ റ്റു വൈറ്റ് റേഷിയോ.

ഇന്ത്യയിൽ ഏതിലെങ്കിലും വിലയുടെ കാര്യത്തിൽ ചെറിയൊരു കൗതുകം ഉണ്ടാകുമല്ലോ. ഏകദേശം യൂ കെ യിലെ ഇവൻറെ വില ഇന്ത്യൻ രൂപയുമായി കൺവെർട്ട് ചെയ്യുമ്പോൾ 27 ലക്ഷമാണ്. ആ വിലക്ക് ഇന്ത്യയിൽ മറ്റൊരു എക്സ്ക്ലൂസീവ് താരത്തെ സ്വന്തമാകാം.
Leave a comment