ഓരോ കമ്പനികളുടെയും തങ്ങളുടെ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നത് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് താരങ്ങളിലായിരിക്കും. അങ്ങനെ ഡ്യൂക്ക് സീരിസിൽ ചെറിയ മോഡലുകൾക്ക് സൂപ്പർ ഡ്യൂക്കിനോട് സാമ്യമുള്ള ഡിസൈൻ അവതരിപ്പിക്കാൻ നിൽക്കെ. വലിയ ഡ്യൂക്കിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുകയാണ് കെ ട്ടി എം.

സൂപ്പർ ഡ്യൂക്കിൻറെ പിൻഗാമിയായ 990 യുടെ എൻജിനുമായി ആർ സി 990 സ്പോട്ട് ചെയ്തത് നമ്മൾ നേരത്തെ കണ്ടതാണല്ലോ. ഇതാ ഇതിഹാസ താരത്തിന് പുതിയ കാലത്തിൽ വരവ് നേരത്തെ അറിയിച്ചുട്ടുണ്ടെങ്കിലും. ഡിസൈൻ ഡ്യൂക്ക് നിരയുമായി ഒരു സാമ്യവും ഇല്ലാത്ത രീതിയിൽ ആയിരുന്നു.
ഈ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും സ്പോട്ട് ചെയ്തിരിക്കുകയാണ്. ഡ്യൂക്ക് നിരയുടെ അടുത്ത തലമുറ ഡിസൈൻ എന്ന് കരുതുന്ന മോഡൽ ഇത്തവണ സ്പോട്ട് ചെയ്തപ്പോൾ ഡിസൈൻ കൂടുതൽ മികച്ചതാക്കിയിട്ടുണ്ട്.

സൂപ്പർ ഡ്യൂക്ക് 1290 ൻറെ അതെ ഡിസൈൻ ലേയൗട്ട് തന്നെയാണ് ഇവനും എത്തിയിരിക്കുന്നത്. പക്ഷേ ഹെഡ്‍ലൈറ്റ് എൽ ഇ ഡി ഹെഡ്‍ലാംപിന് പകരം ഒന്നിന് മുകളിൽ ഒന്നായി നിൽക്കുന്ന ഇരട്ട പ്രൊജക്ടർ ഹെഡ്‍ലാംപാണ് പുത്തൻ മോഡലിന് നൽകിയിരിക്കുന്നത്.
ഏകദേശം ഈ ഡിസൈൻ തന്നെയാണ് പുതുതായി എത്തിയ ജി എസ് എക്സ് 8 എസിനും സുസുക്കി നൽകിയിരിക്കുന്നത്. എൻജിൻ സൈഡിലേക്ക് കടന്നാൽ 140 പി എസ് ആണ് ഇവന് കരുത്ത് പ്രതീക്ഷിക്കുന്നത്. 2025 നടുത്താകും വിപണിയിൽ എത്താൻ സാധ്യത.
Leave a comment