ജനുവരിയിൽ കെ ട്ടി എം വലിയ വിഷമകരമായ ഒരു വാർത്ത പുറത്ത് വിട്ടു. നമ്മൾ ഇന്ത്യക്കാർ ഏറെ കാത്തിരുന്ന 490 മോഡലുകൾ വരുന്നില്ല എന്ന്. വില്പനയിൽ ഈ മോഡൽ വലിയ വിജയമാകില്ല എന്ന് കണ്ടാണ് കെ ട്ടി എമ്മിൻറെ ഈ പിൻമാറ്റം. ഒപ്പം 490 ക്ക് പകരം 690 ഇറക്കുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.
എന്നാൽ കപ്പിനും ചുണ്ടിനും ഇടയിൽ പോയ 490 സ്വപ്നം. കുറച്ചെങ്കിലും ജീവൻ വക്കാൻ പോകുകയാണ് എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത് ഏങ്ങനെ എന്ന് നോക്കിയാൽ, 490 അടഞ്ഞ അദ്ധ്യായം തന്നെയാണ്. എന്നാൽ ഇവന് പകരക്കാരനായി എത്തുന്ന 690 യാണ് ഇന്ത്യയിൽ എത്തുന്നത്.
സി എഫ് മോട്ടോയുമായി ചേർന്ന് വികസിപ്പിക്കുന്ന മോഡലിൻറെ നേപ്പാൾ, ശ്രീലങ്ക, ഇന്തോനേഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പ്രൊഡക്ഷനാണ് ഇന്ത്യയിൽ നടത്താൻ പോകുന്നത്. ഇന്ത്യയിൽ 690 എത്തുന്ന കാര്യം ഉറപ്പില്ലെങ്കിലും. വരും കാലത്ത് എത്തുന്ന എം ട്ടി 07 മോഡലുകളുടെ വില്പന മികച്ചതാണെങ്കിൽ ഇവനും ഇന്ത്യയിൽ എത്താൻ സാധ്യതയുണ്ട്.
കെ ട്ടി എമ്മിൻറെ ചൈനീസ് പങ്കാളി സി എഫ് മോട്ടോയുമായി ചേർന്ന് വികസിപ്പിക്കുന്ന 690 ക്ക് ഏകദേശം 80 പി എസിനോളം കരുത്ത് പ്രതിക്ഷിക്കാം.
Leave a comment