വില കുറവുള്ള മോഡലുകൾക്ക് ഇന്ത്യയിൽ വില്പനയിൽ ചെറിയ മുൻതൂക്കമുണ്ട്. എന്നാൽ കെ ട്ടി എം നിരയിൽ 125 സീരിസിനെക്കാളും വില്പന ഫ്ലാഗ്ഷിപ്പ് താരമായ 390 സീരിസിനാണ്. ഇത് ഒരു ഒറ്റ പ്പെട്ട സംഭവം അല്ല.
ഇന്ത്യയിൽ 125 സീരിസ് എത്തിയപ്പോൾ ഒന്നാം സ്ഥാനമായിരുന്നു വില്പനയിൽ. എന്നാൽ പുതിയ ഓരോ അപ്ഡേഷന് വരും തോറും ഓരോ സ്റ്റെപ്പ് താഴോട്ട് പോയി. അങ്ങനെ ഇപ്പോൾ ഏറ്റവും താഴെയാണ് 125 സീരിസിൻറെ വില്പന. കഴിഞ്ഞ വർഷം പകുതിയോടെ തന്നെ ഏറ്റവും അവസാനത്തേക്ക് പോയ 125 ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
വിൽപ്പനയിലെ ഇടിവിന് പ്രധാന കാരണം വലിയ വില തന്നെയാണ്. 2018 നവംബറിൽ ഇന്ത്യയിൽ 1.18 ലക്ഷം രൂപക്കായിരുന്നു ഇവനെ ലോഞ്ച് ചെയ്തിരുന്നത്. നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ വില 1.78 ലക്ഷം. ഏകദേശം 50 ശതമാനത്തോളും വില വർദ്ധിച്ചു. ബി എസ് 6.2 വരാനിരിക്കെ ഇനിയും വില കൂടാനാണ് സാധ്യത. ഇനിയും വില്പനയിൽ വലിയ ഇടിവാണ് 125 സീരിസിനെ കാത്തിരിക്കുന്നത്. അതിനുള്ള പണി യമഹ ചെയ്തിട്ടുണ്ട്.
125 ൻറെ കഴിഞ്ഞ ആറു മാസത്തെ ഏറ്റവും കുറഞ്ഞ വിൽപ്പനയാണ് ജനുവരിയിൽ നേടിയിരിക്കുന്നത്. ബാക്കി മോഡലുകളുടെ വില്പന നോക്കാം.
മോഡൽസ് | ജനു. 2023 |
200 | 2,118 |
250 | 1,170 |
390 | 787 |
125 | 122 |
ആകെ | 4,197 |
Leave a comment