Monday , 29 May 2023
Home international ആർ സി 990 അണിയറയിൽ
international

ആർ സി 990 അണിയറയിൽ

വലിയ മാർക്കറ്റ് തേടി കെ ട്ടി എം

ktm rc 990 spotted international
ktm rc 990 spotted international

ട്രാക്ക് മെഷീൻ എന്നത് എന്താണെന്ന് ഇന്ത്യക്കാർക്ക് റോഡിൽ കാണിച്ചു തന്നതാണ് ആർ സി നിര. 390 വരെ ഒതുങ്ങി നിൽക്കുന്ന കെ ട്ടി എമ്മിന് വീണ്ടും ഹൈ കപ്പാസിറ്റി ബൈക്കുകളോട് പ്രിയം കൂടി വരുകയാണ്. അതിൻറെ സൂചനയായി ട്രാക്ക് മോഡൽ അവതരിപ്പിച്ചത്. പിന്നാലെ ആർ സി 990 സ്പോട്ട് ചെയ്തിരിക്കുകയാണ്.

ഡിസൈൻ കെ ട്ടി എം നിർമ്മിക്കുന്ന ട്രാക്ക് ഒൺലി ബൈക്ക് ആർ സി 8 സി യുടെ ഡിസൈനോടാണ് ചായ്‌വ്. തടിച്ച മുൻ ഫയറിങ് എയർ ഇൻടേക്ക് ഉള്ളിടത് ഹെഡ്‍ലൈറ്റ് എന്നിവ 8 സി യിൽ നിന്ന് എടുത്തപ്പോൾ, ട്ടി എഫ് ട്ടി ഡിസ്‌പ്ലൈ, അലോയ് വീൽ എന്നിവ ഡ്യൂക്ക് 890 യോടാണ് സാമ്യം. അഡ്ജസ്റ്റബിൾ യൂ എസ് ഡി ഫോർക്ക്, ബ്രെമ്പോ ബ്രേക്ക് എന്നിവ വീണ്ടും 8 സി യിൽ നിന്ന് തന്നെ.  പ്രൊഡക്ഷൻ മോഡലിലേക്ക് വേണ്ടി മികച്ച പൊസിഷൻ കണ്ടെത്താൻ വേണ്ടി പിൻ ഫൂട്ട്പെഗ് ഘടിപ്പിച്ചിരിക്കുന്നത് മെഷ് പാനലീലാണ്.  

എൻജിനും സൂപ്പർ സ്പോർട്ടിന് വേണ്ടി പഴയ ഒരാളെ കൂടി തിരിച്ചു വിളിക്കുന്നുണ്ട്. അത് ഇപ്പോഴത്തെ സൂപ്പർ ഡ്യൂക്കിൻറെ പിൻഗാമിയായ ഡ്യൂക്ക് 990 യുടെ അടുത്ത്  കപ്പാസിറ്റിയുള്ള  ഹൃദയമായിരിക്കും ഇവന് ജീവൻ നൽകുന്നത്. എന്നാൽ പഴയ 990 യെക്കാളും 20 ബി എച്ച് പി കൂടുതൽ ഇവൻ ഉല്പാദിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.  

140 പി എസ് കരുത്തുള്ള ഇവൻ ലക്ഷ്യമിടുന്നതും വമ്പന്മാരെ തന്നെ. പാനിഗാലെ വി 2, എംവി അഗുസ്റ്റ എഫ് 3   എന്നിവരെയും വരാനിരിക്കുന്ന ആർ 9 എന്നീ സൂപ്പർ താരങ്ങളോടാണ് മത്സരം. പരീക്ഷണ ഓട്ടത്തിൻറെ തുടക്കത്തിൽ കണ്ടു മുട്ടിയ ഇവൻ 2025 ഓടെ മാത്രമായിരിക്കും വിപണിയിൽ എത്തുന്നത്. 

എന്നാൽ കെ ട്ടി എം ആദ്യമായല്ല ആർ സി യിൽ സൂപ്പർ താരത്തെ അവതരിപ്പിക്കുന്നത്. കെ ട്ടി എമ്മിൻറെ സൂപ്പർ താരമായ ആർ സി 8. 1190 സിസി കപ്പാസിറ്റിയുള്ള ഒരു കൊടും ഭീകരനായിരുന്നു. എന്നാൽ 2015 ൽ ഇവൻ വില്പന അവസാനിപ്പിക്കുന്നത്തിനുള്ള പ്രധാന കാരണം, സൂപ്പർ സ്പോർട്ട് ബൈക്കുകൾ നമ്മുടെ ഒരു റോഡിനും പറ്റിയതല്ല എന്ന കെ ട്ടി എമ്മിൻറെ കണ്ടെത്തലാണ്. എന്നാൽ  വീണ്ടും സൂപ്പർ സ്പോർട്ട് നിരയിലേക്ക് കണ്ണുവെക്കുന്നത് യൂറോപ്പിൽ ലൈറ്റ് മിഡ്‌ഡിൽ വൈറ്റ്  ബൈക്കുകളുടെ പ്രിയം കൂടുന്നത് കണ്ടാണ്.  

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ട്ടി വി എസ് കൂട്ടുകെട്ടിൽ ആദ്യ സൂപ്പർതാരം

ഇന്ത്യൻ ഇരുചക്ര നിർമ്മാതാക്കൾ ചെറിയ മോട്ടോർസൈക്കിളുകളാണ് വിപണിയിൽ എത്തിക്കുന്നതെങ്കിലും. പല വമ്പന്മാരെയും വാങ്ങുകയും പങ്കാളിയാക്കുകയും ചെയ്തിട്ടുണ്ട്....

കസ്റ്റമ് ബൊബ്ബറുമായി ബെൻഡ

ഇന്ത്യയിൽ കഴിഞ്ഞ വർഷം ചൈനീസ് ബ്രാൻഡുകളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു. അതുപോലെ തന്നെ വമ്പന്മാർ എല്ലാവരും മാറി...

എക്സ് എസ് ആറിൻറെ കഫേ റൈസർ

യമഹയുടെ ഹെറിറ്റേജ് മോഡലാണ് എക്സ് എസ് ആർ സീരീസ്. എം ട്ടി പവർ ചെയ്യുന്ന എൻജിൻ...

ഹൈഡ്രജന് കരുത്തുമായി ബിഗ് ഫോർ

ലോകമെബാടും ഇലക്ട്രിക്കിലേക്ക് തിരിയുമ്പോൾ അവിടെയും ഒരു വലിയ എതിരാളി എത്തുകയാണ്. ട്ടയോട്ട, കവാസാക്കി എന്നിവരാണ് ഈ...