രൂപത്തിലും ഭാവത്തിലും മാറ്റങ്ങളുമായി
ഇന്ത്യയിൽ മിക്ക്യ ഇരു ചക്ര വാഹന നിർമ്മാതാക്കളും സൂപ്പർ സ്പോർട്ട് മോഡലുകളെ അവതരിപ്പിക്കുന്നുണ്ട്. അതിൽ കൂടുതൽ താരങ്ങളും ട്രാക്കിനെക്കാൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നത് ടൂറിംഗ് സ്വഭാവത്തിനാണ്. എന്നാൽ കെ ട്ടി എം, ആർ സി എത്തിയപ്പോൾ അതിന് വലിയ മാറ്റമുണ്ടായി. ട്രാക്ക് മോഡലുകളുമായി വലിയ സാമ്യമുള്ള മോഡൽ ഇന്ത്യയിൽ മികച്ച പ്രശംസ നേടിയെങ്കിലും. വില്പനയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയിരുന്നില്ല.
എന്നാൽ ആ കുറവ് നികത്താൻ എത്തിയ പുത്തൻ ആർ സി പഴയ തലമുറയെക്കാളും കംഫോർട്ട് കൂടിയെങ്കിലും ഡിസൈനിൽ മോശം അഭിപ്രായമാണ് നേടിയത്.
അധികം നാൾ ഈ മോഡലുകൊണ്ട് പിടിച്ചു നിൽക്കാൻ സാധിക്കില്ല എന്ന് മനസ്സിലായ കെ ട്ടി എം. പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി പരീക്ഷണ ഓട്ടം തുടങ്ങി കഴിഞ്ഞു. കെ ട്ടി എം ആർ സി 125 ആണ് ഇപ്പോൾ ചാരകണ്ണിൽപ്പെട്ടിരിക്കുന്നത്. ഡിസൈൻ കഴിഞ്ഞ തലമുറയെ പോലെ കുറച്ചു ഷാർപ്പയാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ഈ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ പ്രതിക്ഷിക്കാം. എന്തായാലും ഇപ്പോഴുള്ള മോഡലിനെക്കാളും ഷാർപ്പായിരിക്കും എന്ന് 100 ശതമാനം ഉറപ്പാണ്.
പുറമേയുള്ള മാറ്റങ്ങൾക്കൊപ്പം അഴിച്ചു പണിയുന്നുണ്ട് കുഞ്ഞൻ ആർ സി യെ. ഇപ്പോഴുള്ള ഷാസിയിൽ നിന്ന് കരുത്തനായി വരാനിരിക്കുന്ന ഡ്യൂക്കിൽ കണ്ട ഷാസി എത്തിയിട്ടുണ്ട്. ഇതിനൊപ്പം എൻജിൻ കേസിംഗ്, ബനാന ടൈപ്പ് സ്വിങ് ആം, ഓഫ്‌സെറ്റ് സസ്പെൻഷൻ എന്നിവയുമാണ് മറ്റ് മാറ്റങ്ങൾ. വെറുമൊരു മുഖം മാറ്റം ശാസ്ത്രക്രിയ അല്ല നടത്തുന്നത് എന്ന് ഉറപ്പാണ്. പക്ഷേ വലിയ മാറ്റങ്ങൾ ഉണ്ടാകുമ്പോളും വില ഇപ്പോൾ തന്നെ കൂടുതലുള്ള ആർ സി ക്ക്. എങ്ങനെ വിലയിടുമെന്നത് കാത്തിരുന്ന് കാണേണ്ട കാഴ്ചയാണ്.
2014 ൽ ഇന്ത്യയിൽ എത്തിയ ആർ സി യുടെ രണ്ടാം തലമുറ എത്തുന്നത് 2022 ലാണ്. എന്നാൽ രണ്ടാം തലമുറക്ക് രണ്ടുവർഷം മാത്രമാണ് ആയുസ്സ് എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ . 2024 ലായിരിക്കും പുതിയ ആർ സി വിപണിയിൽ എത്തുന്നത്.
Leave a comment