കെ ട്ടി എം ഇപ്പോൾ തങ്ങളുടെ പ്ലാനുകൾ മാറ്റി വരക്കുകയാണ്. പെർഫോമൻസ് ബൈക്കുകൾ തുടങ്ങി ചെറിയ ലൈറ്റ് വൈറ്റ് സ്പോർട്സ് കാറുകൾ വരെ നിർമ്മിക്കുന്ന കെ ട്ടി എം. തങ്ങളുടെ പദ്ധതിയിൽ കുറച്ചു നാളുകളായി പെൻഡിങ് വച്ചിരുന്ന മോഡലുകളായിരുന്നു സ്കൂട്ടറുകൾ. 2013 ൽ ടോക്കിയോ മോട്ടോർഷോയിൽ അവതരിപ്പിച്ച സ്കൂട്ടർ കോൺസെപ്റ്റ്. റോഡിൽ എത്തുന്നതിന് മുൻപ് തന്നെ മരണ മണിയടിച്ചിരിക്കുകയാണ്. ഇലക്ട്രിക്ക് സ്പോർട്സ് ബൈക്കുകൾ മാത്രമാണ് കെ ട്ടി എം നിരയിൽ എത്തുന്നത്.
3 മുതൽ 10 വരെ കിലോ വാട്ട് കരുത്തുള്ള ഇലക്ട്രിക്ക് മോട്ടോറുകളായിരിക്കും ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്. ബജാജുമായി ചേർന്ന് നിർമ്മിക്കുന്ന മോഡലുകളെ അടിസ്ഥാനപ്പെടുത്തി ബജാജ് മോഡലുകളും ഉണ്ടാകും.

ഇന്ത്യയിൽ പ്രീമിയം സ്പോർട്സ് ബൈക്കുകൾക്ക് അത്ര നല്ല മണ്ണല്ല. അതുകൊണ്ടാണ് കെ ട്ടി എം 490 യെ പിഴുതുമാറ്റി ബേബി ട്രിയംഫ് നടുന്നത്. 790 ഇന്ത്യയിൽ എത്തിച്ച് സൂപ്പർ ബൈക്കുകളുടെ ഇടയിലേക്ക് ഇറങ്ങിയ കെ ട്ടി എമ്മിന് വലിയ തിരിച്ചടിയാണ് അന്ന് ലഭിച്ചത്. 2.65 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് നൽകിയാണ് അന്ന് ഡ്യൂക്ക് 790 വിറ്റ് അവസാനിപ്പിച്ചത്.
2019 ൽ നിന്ന് വലിയ മാറ്റങ്ങളൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. ഉയർന്ന ഇറക്കുമതി തിരുവ, വലിയ ടാക്സ്, കുറഞ്ഞ വില്പന എന്നീ പ്രേശ്നങ്ങൾ അങ്ങനെ തന്നെ നിൽക്കുന്നു. അതുകൊണ്ട് തന്നെ കെ ട്ടി എം നിരയിൽ ഇപ്പോഴുള്ള ബിഗ് ബൈക്കുകളും. പരീക്ഷണ ഓട്ടം നടത്തുന്ന ബിഗ് ബൈക്കുകളും ഒരു കാരണ വശാലും ഇന്ത്യയിൽ എത്തില്ല. എന്നാണ് കെ ട്ടി എം ഇപ്പോൾ ഒഫീഷ്യലി അറിയിച്ചിരിക്കുന്നത്.
Leave a comment