ഇന്ത്യയുടെ സ്വന്തം ബജാജ്, കെ ട്ടി എമ്മുമായി പങ്കാളിത്തത്തിൽ എത്തുന്നത് 2007 ലാണ്. അന്ന് 14.5% ഷെയറിൽ തുടങ്ങിയ ബജാജിൻറെ ഓഹരി പങ്കാളിത്തം ഇപ്പോൾ എത്തി നിൽക്കുന്നത് 49.9% ത്തിലാണ്. ഈ പങ്കാളിതത്തിന് തിളക്കം നൽകുന്ന ഒരു നാഴികകല്ലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 10 ലക്ഷം യൂണിറ്റുകളാണ് കെ ട്ടി എം ചക്കൻ പ്ലാന്റിൽ പ്രൊഡക്ഷൻ നടത്തി എന്ന സന്തോഷ വാർത്ത പുറത്ത് വരുന്നു. 10 ലക്ഷം യൂണിറ്റുകൾ എത്തുന്നത് കെ ട്ടി എം 390 സാഹസികനിലാണ്. ഈ വിജയഗാഥയിലെ നാൾ വഴികളിലേക്ക് ഒന്ന് പിന്തിരിഞ്ഞ് നോക്കാം.

2007 ൽ തുടങ്ങിയ പാർട്ണർഷിപ്പിൽ, 2011 മുതലാണ് ഇന്ത്യയിൽ കെ ട്ടി എം പ്രൊഡക്ഷൻ തുടങ്ങുന്നത്. എന്നാൽ ഒരു വർഷങ്ങൾക്കിപ്പുറം ഡ്യൂക്ക് 200 അവതരിപ്പിച്ച് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങി. ബജാജിൻറെ കവാസാക്കി ബൈക്കുകൾ വില്പന നടത്തുന്ന പ്രീമിയം ഷോറൂം ശൃംഖലയുടെ ഭാഗമായാണ് തുടങ്ങിയതെങ്കിലും. മികച്ച പെർഫോമൻസ്, ലൈറ്റ് വൈറ്റ്, ഹാൻഡ്ലിങ് എന്നിവകൊണ്ട് ഇന്ത്യൻ മാർക്കറ്റ് പിടിച്ചെടുക്കാൻ അധികം നാൾ വേണ്ടി വന്നില്ല. ഇതിനൊപ്പം വിദേശത്തും മികച്ച പ്രതികരണം ലഭിച്ചതോടെ പ്രൊഡക്ഷൻ വലിയ തോതിൽ തന്നെ കൂടി.
ഞെട്ടിക്കുന്ന പ്രൊഡക്ഷൻ നമ്പറുകൾ ഇതാണ്. ഒരു ലക്ഷം യൂണിറ്റുകൾ പ്രൊഡക്ഷൻ നടത്താൻ വേണ്ടിയിരുന്നത് മൂന്ന് വർഷമാണ്. 2014 ൽ നിന്ന് ആറു വർഷം കൊണ്ട് 5 ലക്ഷം യൂണിറ്റിലേക്ക് എത്തി, അപ്പോൾ 2020. അടുത്ത 5 ലക്ഷം യൂണിറ്റുകൾ പ്രൊഡക്ഷൻ നടത്താൻ വേണ്ടിയിരുന്നത് വെറും 3 വർഷം മാത്രം.

അങ്ങനെ അതിവേഗം കുതിക്കുന്ന കെ ട്ടി എം ഇപ്പോൾ നേക്കഡ്, സൂപ്പർ സ്പോർട്ട്, ആഡ്വാഞ്ചുവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 400 സിസി ക്ക് താഴെ നാലു എൻജിനുകളാണ് ഇന്ത്യയിൽ പ്രൊഡക്ഷൻ നടത്തുന്നത്. 50% യൂണിറ്റുകൾ ഇന്ത്യയിൽ തന്നെ വില്പന നടത്തുമ്പോൾ ബാക്കി വിദേശ മാർക്കറ്റിലേക്കും കപ്പൽ കേറുന്നുണ്ട്.
ഇന്ത്യയിൽ മികച്ച പ്രൊഡക്ഷൻ നടത്തുമ്പോളും ഇന്ത്യക്കാരുടെ ഏറെ നാളത്തെ സ്വപ്‍നം തല്ലി കെടുത്തുന്ന ഒരു പ്രഖ്യാപനം കൂടി കെ ട്ടി എം നടത്തിയിട്ടുണ്ട്.
Leave a comment