ബജാജിന് വലിയ വലിയ ഓഹരി പങ്കാളിത്തമുള്ള മൾട്ടി നാഷണൽ കമ്പനിയാണ് കെ ട്ടി എം. പൾസർ നിരയിൽ 125 മുതൽ 250 സിസി വരെയുള്ള കപ്പാസിറ്റിയുള്ള മോഡലുകളാണ് ഉള്ളത്. 125 സിസി ക്കുള്ളിൽ ഏതാണ്ട് എട്ടോളം മോഡലുകൾ വരെ ബജാജ് അവതരിപ്പിച്ചിട്ടുണ്ട്. അതേ പാതയിലാണ് കെ ട്ടി എമ്മിന്റെയും പോക്ക്. 790, 890 ട്വിൻ സിലിണ്ടർ എൻജിനുകൾക്ക് മുകളിലായി 990 യും അണിയറയിൽ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ.
ആദ്യഘട്ടത്തിൽ 990 യുടെ ആർ സി വേർഷൻ ആണ് കണ്ണിൽപ്പെട്ടിരുന്നത്. എന്നാൽ ഇതാ ഡ്യൂക്ക് വേർഷനും പരീക്ഷണ ഓട്ടം ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഡ്യൂക്ക് സീരിസിലെ ഇപ്പോഴുള്ള ഹെഡ്‍ലൈറ്റ് അല്ല പരീക്ഷണ ഓട്ടം നടത്തുന്ന ട്ടെസ്റ്ററിന് നൽകിയിരിക്കുന്നത്. പഴയ ഡ്യൂക്ക് 990 പോലെ വെർട്ടിക്കൽ ആയി ഡിസൈൻ ചെയ്ത ഹെഡ്‍ലൈറ്റ്. ഇതിനൊപ്പം മാറ്റങ്ങൾ വന്നിരിക്കുന്ന ഭാഗങ്ങൾ പിൻ സ്വിങ് ആം, വലിയ എക്സ്ഹൌസ്റ്റ് എന്നിവിടങ്ങളിലാണ്. ഈ മാറ്റങ്ങൾക്ക് പ്രധാനകാരണം യൂറോ 5 ൻറെ അടുത്ത ഘട്ട മലിനീകരണ ചട്ടം നിലവിൽ വരുന്നതാണ്. അളവുകളിലും ചെറിയ മാറ്റങ്ങൾ പ്രതീഷിക്കാം.
എൻജിൻ സൈഡിൽ എത്തുമ്പോൾ ട്വിൻ സിലിണ്ടർ 890 യുടെ കരുത്ത് 121 പി എസ് ആണെങ്കിൽ. പുത്തൻ 990 ട്വിൻ സിലിണ്ടർ 20 പി എസ് കൂടി 140 പി എസിനടുത്താകും ഇവൻറെ കരുത്ത് വരുന്നത്. അടുത്തവർഷം ആദ്യമായിരിക്കും ഇവൻ വിപണിയിൽ എത്തുന്നത്.
Leave a comment