ഇ ഐ സി എം എ 2023 ൽ ഡ്യൂക്ക് 990 എത്തുന്നത് ഡ്യൂക്ക് നിരയുടെ പുതിയ മുഖമായിട്ടാണ്. പക്ഷേ രൂപത്തിൽ ലേറ്റസ്റ്റ് ആണെങ്കിലും പെർഫോമൻസിൽ അത്ര ലേറ്റസ്റ്റ് അല്ല കക്ഷി. അതുകൊണ്ട് തന്നെ 10 വർഷങ്ങൾക്കിപ്പുറം സൂപ്പർ എന്ന പേര് ഇവനില്ല.
അപ്പോൾ സൂപ്പർ അല്ലാത്തതിനുള്ള കാരണങ്ങൾ നോക്കാം.
- അതിൽ ആദ്യത്തെ കാര്യം ഡ്യൂക്ക് 890 യുടെ പ്ലാറ്റ് ഫോമിൽ തന്നെയാണ് ഇവനെ നിർമ്മിച്ചിരിക്കുന്നത്
- 58 സിസി കപ്പാസിറ്റി വർദ്ധിപ്പിച്ച് 947 സിസി ട്വിൻ സിലിണ്ടർ എൻജിൻ ആയെങ്കിലും
- കരുത്തിലും ടോർക്കിലും 2 ബി എച്ച് പി , 4 എൻ എം മാത്രമാണ് വർദ്ധന.
- ഇപ്പോൾ 123 എച്ച് പി , 103 എൻ എം ആണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.
- പഴയ 990 ക്ക് 120 എച്ച് പി ആയിരുന്നു കരുത്ത്.
- പുതിയ പ്രൊജക്ടർ എൽ ഇ ഡി ഹെഡ്‍ലൈറ്റ് ഡിസൈനാണ്,
- ത്രികോണ ആകൃതിയിലുള്ള ഹെഡ്‍ലൈയ്റ്റ് കവിളിലാണ് ഡി ആർ എൽ
- എന്നാൽ സൂപ്പർ ആയില്ലെങ്കിലും വലിയ ഡ്യൂക്കുകൾക്ക് വേണ്ട ഇലക്ട്രോണിക്സ് ഇവന് നൽകിയിട്ടുണ്ട്
- ഒപ്പം ഡ്യൂക്ക് നിരയിൽ ആദ്യമായി ക്രൂയിസ് കണ്ട്രോളും ഇവൻറെ പ്രത്യകതയാണ്
ഇവൻ സൂപ്പർ ആകാത്തതിനുള്ള പ്രധാന കാരണം. ഡ്യൂക്ക് 890 യുടെ പക്വതയുള്ള സഹോദരനാണ് ഡ്യൂക്ക് 990 യെ പൊസിഷൻ ചെയ്യുന്നത്. 890 ക്ക് മികച്ച ആക്സിലറേഷൻ തരുന്നതിനൊപ്പം ഉയർന്ന വേഗതയിൽ സ്റ്റെബിലിറ്റി കുറവ് ഒരു പോരായ്മായാണ്. അത് കൂടി പരിഹരിച്ചാണ് 990 എത്തുന്നത്.
ജനുവരിയിൽ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തുന്ന ഇവൻ. ഇന്ത്യയിൽ എത്താൻ വലിയ സാധ്യത കാണുന്നില്ല.
Leave a comment