ഇന്ത്യയിൽ കെ ട്ടി എം എത്തിയിട്ട് 10 വർഷങ്ങൾ പിന്നിടുകയാണ്. 390 വരെയുള്ള മോഡലുകൾ ഇന്ത്യയിൽ വിജയമായി തുടരുന്നുണ്ടെങ്കിലും. 390 യിൽ നിന്ന് അപ്ഗ്രേഡ് ചെയ്യാൻ ഒരു ഓപ്ഷനില്ല. കുറച്ച് പ്രതീക്ഷ നൽകി 490 എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഉയർന്ന ചിലവു വരുന്ന ആ പ്രൊജെക്റ്റിന്. അത്ര വില്പന നേടാൻ കഴിയില്ല എന്ന കണ്ടെത്തലുണ്ടായി. അതോടെ 490 യുടെ കഴുത്തിൽ കത്തി വീണു.
490 യുടെ പകരക്കാരനായി കൂടുതൽ ലാഭകരമായ ഒരാളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മലിനീകരണ ചട്ടം പറഞ്ഞ് പടിയിറങ്ങിയ കെ ട്ടി എം സിംഗിൾ സിലിണ്ടർ മോഡസ്റ്റർ വീണ്ടും വരുകയാണ്. ഇത്തവണ ഒറ്റ സിലിണ്ടർ എൻജിന് പകരം ഇരട്ട സിലിണ്ടർ ഹൃദയവുമയാണ് വരവ് എന്ന് മാത്രം.
ഇവനും പഴയ 690 പോലെ തന്നെ ഇന്ത്യയിൽ എത്താൻ വലിയ സാധ്യതയില്ല. യൂറോപ്പിൽ നടക്കുന്ന ഇരട്ട സിലിണ്ടർ യുദ്ധത്തിലേക്കാണ് ഇവന്റെയും പോക്ക്. എം ട്ടി 07 ന് ലഭിക്കുന്ന വൻ സ്വീകാര്യതയാണ് ഇവനെ ഒരുക്കാനുള്ള കെ ട്ടി എം പദ്ധതിയുടെ പിന്നിലെ ചാലക ശക്തി.
790 അടിസ്ഥാനപ്പെടുത്തി അവതരിപ്പിക്കുന്ന മോഡലിന് ഏകദേശം 80 എച്ച് പിക്ക് അടുത്ത് കരുത്തും. 190 കെജി ക്ക് താഴെ ഭാരവുമാണ് ഉണ്ടാകാൻ സാധ്യത. 2024 ഓടെയായിരിക്കും ഇവൻ വിപണിയിൽ എത്തുന്നത്. ചൈനീസ് പങ്കാളിയായ സി എഫ് മോട്ടോയുമായി ചേർന്നാണ് പുതിയ 690 എത്തുന്നത്.
Leave a comment