കെ ട്ടി എം നിരയിൽ ബി എസ് 6.2 മോഡലുകളിൽ അപ്ഡേഷൻറെ കാലമാണ്. ബെസ്റ്റ് സെല്ലിങ് ഡ്യൂക്ക് 200 ന് പുതിയ അപ്ഡേഷനൊപ്പം. എ ഡി വി 250 യിൽ വിലകൂടാതെ തന്നെ മാറ്റം വരുത്തിയതാണ് കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടത്. എന്നാൽ ഈ വർഷത്തെ ഏറ്റവും വലിയ മാറ്റം അധികം വൈകാതെ ഇന്ത്യയിൽ എത്തുമെന്നാണ് പുതിയ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

അത് മറ്റാരുമല്ല നമ്മുടെ സ്വന്തം ഡ്യൂക്ക് 390 യാണ്. പുതിയ ഡിസൈൻ, ഇലക്ട്രോണിക്സ്, സ്പെക് തുടങ്ങിയ കാര്യങ്ങളിൽ മാറ്റം ഉറപ്പായ മോഡലിന്. എൻജിൻ കപ്പാസിറ്റിയിലും വർദ്ധന ഉണ്ടാകുമെന്ന് അഭ്യുഹങ്ങൾ പുറത്ത് വരുന്നത്. ഈ കാര്യങ്ങളൊക്കെ ഏറെ പ്രാവശ്യം പറഞ്ഞതിനാൽ വീണ്ടും പറയുന്നില്ല.
എന്നാൽ കുറച്ചു ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതിൽ ഏറ്റവും വീര്യം കുറഞ്ഞത് ആദ്യം പറയാം. ഈ നീണ്ട നിര മാറ്റങ്ങൾക്കൊപ്പം മീറ്റർ കൺസോളിലും മാറ്റം വരുന്നുണ്ട്. കെ ട്ടി എം 390 കുടുംബത്തിലെ കുത്തക ആയ ട്ടി എഫ് ട്ടി ഡിസ്പ്ലേ. പുതിയ തലമുറയിൽ എത്തുമ്പോൾ വലുപ്പത്തിലും ഗ്രാഫിക്സിലും മാറ്റമുണ്ടാകും.
അടുത്ത ചൂടുള്ള വാർത്ത വരുന്നത്, ഇന്ത്യയിൽ ഇതുവരെ മുഖം മൂടിയണിഞ്ഞ് നടന്ന ഡ്യൂക്ക് 390 പ്രൊഡക്ഷൻ റെഡി ആയി ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇവിടെയാണ് എന്ന് തെളിക്കുന്നതാണ് പൾസർ എൻ 160 യുടെ ബാക്ക്ഗ്രൗണ്ടിലുള്ള നിൽപ്പ്. ഇതേ ഗ്രാഫിക്‌സുമായാണ് വിദേശത്ത് ഇവനെ സ്പോട്ട് ചെയ്തത്.
നവംബറിൽ ഇ ഐ സി എം എ 2023 ഓട്ടോ എക്സ്പോയിൽ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും. ഉടനെ തന്നെ ഇവനെയും പ്രതീഷിക്കാം ഏകദേശം 20,000 രൂപ വർദ്ധിച്ച് 3.2 ലക്ഷത്തിന് അടുത്തായിരിക്കും ഇവൻറെ എക്സ് ഷോറൂം വില വരുന്നത്.
Leave a comment