ഓരോ വാഹന കമ്പനികൾക്കും ഇഷ്ട്ടമുള്ള ചില നിറങ്ങളുണ്ട്. ആ നിറത്തിൽ അവരുടെ മോട്ടോർസൈക്കിൾ എത്തുമ്പോൾ പ്രത്യക ഒരു എടുപ്പാണ്. അതുപോലെയാണ് കെ ട്ടി എം ഉം ഓറഞ്ചും തമ്മിലുള്ള കെമിസ്ട്രി. പുത്തൻ ഡ്യൂക്ക് 390 തലമുറ മാറ്റത്തിന് ഒരുങ്ങുമ്പോൾ. ആദ്യം എത്തിയത് അറ്റ്ലാൻറ്റിക് ബ്ലൂ നിറത്തിൽ ആണെങ്കിൽ.
ഇപ്പോൾ സ്പോട്ട് ചെയ്തിരിക്കുന്നത് കെ ട്ടി എമ്മിൻറെ നിറമായ ഓറഞ്ച് നിറത്തിലാണ്. ഇഷ്ട്ട നിറത്തിനൊപ്പം കറുപ്പും കൂടി എത്തിയപ്പോൾ കൂടുതൽ ഭംഗി ആയിട്ടുണ്ട് പുത്തൻ 390. ഒപ്പം കെ ട്ടി എം നിരയിൽ കാണാത്ത ചില പരീക്ഷണങ്ങളും പുത്തൻ മോഡലിൽ കാണാം.

ഇന്ധന ടാങ്ക്, അലോയ് വീൽ, ഫ്രെയിം എന്നിവ ഓറഞ്ചിൽ പൊതിഞ്ഞപ്പോൾ. ഇത്തവണ സ്പ്ലിറ്റ് സീറ്റ് രണ്ടു നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. റൈഡർ സീറ്റ് ഓറഞ്ചിലും പിലിയൺ സീറ്റ് കറുപ്പിലുമാണ് എത്തുന്നത്. നേരത്തെ പ്രൊഡക്ഷൻ റെഡി ആയ മോട്ടോർസൈക്കിളിന് രണ്ടു സീറ്റും കറുപ്പായിരുന്നു.
ഇനി പ്രതീക്ഷിക്കുന്ന മാറ്റങ്ങൾക്കൊപ്പം ഒന്ന് കൂടി കുട്ടി ചേർക്കുകയാണ്. ആർ സി സീരിസിലെ അലോയ് വീൽ, ബ്രേക്ക് എന്നിവ ഇതിനോടകം തന്നെ സ്പോട്ട് ചെയ്ത് കഴിഞ്ഞു. ഇതിനൊപ്പം മുന്നിലെ യൂ എസ് ഡി ഫോർക്ക് അഡ്ജസ്റ്റബിൾ ആയി തന്നെ അവതരിപ്പിക്കും എന്നാണ് വാർത്തകൾ.
- കെ ട്ടി എം ഇലക്ട്രിക്ക് സ്കൂട്ടർ സ്പോട്ട് ചെയ്തു
- ബെനെല്ലി 302 ആറിൻറെ ചേട്ടൻ
- 390 യുടെ വിടവ് നികത്താൻ സ്വാർട്ട്പിലിൻ
ഇതിനൊപ്പം കപ്പാസിറ്റി കൂടിയ 399 സിസി എൻജിൻ. ഡ്യൂക്ക് 1290 ൽ നിന്ന് കിട്ടിയ ഡിസൈൻ. പുതിയ വലിയ ട്ടി എഫ് ട്ടി മീറ്റർ കൺസോൾ. അണ്ടർ ബെല്ലി എക്സ്ഹൌസ്റ്റ് എന്നീ മാറ്റങ്ങൾക്കൊപ്പം ഒരു 20,000 രൂപയുടെ വർദ്ധന കൂടി പ്രതിക്ഷിക്കാം. ഇപ്പോൾ 2.97 ലക്ഷം ( ഓൺ റോഡ് പ്രൈസ് ) രൂപയാണ് എക്സ് ഷോറൂം വില.
Leave a comment