2017 ബി എസ് 4 എൻജിൻ എത്തിയപ്പോഴാണ് ഇപ്പോഴുള്ള ഡ്യൂക്ക് 390 എത്തുന്നത്. ആറുവർഷങ്ങൾക്കിപ്പുറം ഇതാ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് കെ ട്ടി എം ഡ്യൂക്ക് സീരിസിനെ. എൻജിനിലെ മാറ്റങ്ങൾക്കൊപ്പം ഡിസൈനിലും പുതിയ വലിയ മാറ്റങ്ങൾ പുത്തൻ മോഡലിലുണ്ട്. ഇതിന് മുൻപ് സ്പോട്ട് ചെയ്തപ്പോൾ മുഖം മൂടി അണിഞ്ഞാണ് കണ്ടെന്തെങ്കിൽ ഇപ്പോൾ പ്രൊഡക്ഷൻ റെഡി ആയി എത്തിയിട്ടുണ്ട്.
പുത്തൻ ഡ്യൂക്ക് 390 യുടെ സൈഡ് വശമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഇന്ധനടാങ്ക് 890, 790 മോഡലുകളുടേത് പോലെ കുറച്ച് ഉയർന്നാണ് നിൽക്കുന്നത്. ടാങ്ക് ഷോൾഡർ കുറച്ചു കൂടി ഷാർപ് ആക്കിയിട്ടുണ്ട്. സൂക്ഷിച്ച് നോക്കിയാൽ അലോയ് വീൽ, ബ്രേക്ക് എന്നിവടങ്ങളിലും പരിഷ്‌കാരങ്ങളുണ്ട് . പുത്തൻ തലമുറ ആർ സി യിൽ കണ്ടത് പോലെയുള്ള ഭാരം കുറഞ്ഞ സാധന സമഗരികൾ തന്നെയാണ് ഇവിടെയും എത്തിയിരിക്കുന്നത്.

എൻജിൻ സൈഡിലും മാറ്റങ്ങളുണ്ട് എന്ന് വ്യക്തമാണ്. അങ്ങനെ ഒരു സംശയം വരാനുള്ള പ്രധാന കാരണം എൻജിൻ കേസിംങിലെ മാറ്റമാണ്. ഈ വർഷത്തിൻറെ തുടക്കത്തിൽ പറഞ്ഞതു പോലെ 399 സിസി എൻജിൻ എത്തുമോ എന്നുള്ള കാര്യം സംശയമാണ്. എന്നാൽ ഇപ്പോഴത്തെ റിപ്പോർട്ടുകൾ അനുസരിച്ച് പഴയ എൻജിൻ കുറച്ചു കൂടി കരുത്ത് കൂട്ടി എത്താനാണ് സാധ്യത.
ഇപ്പോൾ സിംഗിൾ സിലിണ്ടർ റോക്കറ്റിന് 373.27 സിസി, ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് വരുന്നത് 43.5 പി എസും 37 എൻ എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഇനി വരുന്ന 2024 വേർഷന് 45 പി എസ് കരുത്തും 40 എൻ എം ടോർക്കുമാണ് ഉണ്ടാക്കുക. ഒപ്പം ഭാരത്തിൽ പഴയ 172 കെ ജി തുടരുമെന്നാണ് കണക്കാക്കുന്നത്.
ബി എസ് 6.2 വിലേക്ക് കെ ട്ടി എം ലൈൻ ആപ്പ് എത്തിയതേയുള്ളു. ഇവൻ ഉടൻ എത്തുന്നതിനാലാകാം. വലിയ മാറ്റങ്ങളൊന്നും കെ ട്ടി എം മോഡലുകൾക്ക് നൽക്കാതിരുന്നത്. മറ്റ് ഡ്യൂക്ക് സീരീസിലും പുതിയ മാറ്റങ്ങൾ പ്രതിക്ഷിക്കാം. ഒപ്പം അടുത്ത തലമുറ ആർ സി യും അണിയറയിലുണ്ട്.
Leave a comment