കുറച്ചധികം നാളുകളായി ഡ്യൂക്കിൻറെ പുത്തൻ തലമുറ ഇന്ത്യയിൽ പരീക്ഷണ ഓട്ടം തുടങ്ങിയിട്ട്. എന്നാൽ ഒരു പടി കുടി കയറി പ്രൊഡക്ഷൻ റെഡി ആയി വിദേശത്ത് നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ഇന്റെർനെറ്റിനെ ചൂട് പിടിപ്പിക്കുന്നത്. കൂടുതൽ വ്യക്തമായ ചിത്രങ്ങൾ പുറത്ത് വന്നതോടെ കൂടുതൽ വിവരങ്ങളും ഇപ്പോൾ ലഭ്യമാണ്.
ഡ്യൂക്ക് നിരയിലെ കൊടും ഭീകരനായ സൂപ്പർ ഡ്യൂക്ക് 1290 ൻറെ മുഖം തന്നെയാണ് പുത്തൻ മോഡലിനും. ടാങ്ക് ഷോൾഡറും അവിടെ നിന്ന് തന്നെ നീണ്ട് കൂർത്ത ചെറിയ എയർ ഇൻട്ടേക്കോട് കൂടിയാണ്. 890, 1290 ൻറെ ഡിസൈൻ പോലെ തന്നെയാണ് ഇന്ധനടാങ്കും. സ്പ്ലിറ്റ് അങ്ങനെ തന്നെ തുടരുമ്പോൾ.

പിൻവശത്തേക്ക് എത്തിയപ്പോൾ ഡിസൈനിൽ മാറ്റം വരുത്തിയിട്ടുണ്ട്. ട്ടി ഷെയ്പ്ഡ് ടൈൽ ലൈറ്റാണ് പുത്തൻ മോഡലിന്. താഴേക്ക് നീങ്ങിയാലും മാറ്റങ്ങളുടെ ലിസ്റ്റ് വളരെ വലുതാണ്. പുതിയ ആർ സി യിൽ കണ്ടതരം ഭാരം കുറഞ്ഞ അലോയ് വീൽ, ഡിസ്ക് ബ്രേക്ക് എന്നിവ നൽകിയപ്പോൾ. ഷാസിയിലെ മാറ്റം വ്യക്‌തമല്ല.
എന്നാൽ സബ്ഫ്രെയിം പൊള്ളിച്ചു പണിതിട്ടുണ്ട്. സ്റ്റീൽ ഫ്രെമിന് പകരം കാസ്റ്റ് അലൂമിനിയത്തിലാണ് നിർമ്മാണം. സസ്പെൻഷൻ സെറ്റപ്പിലും മാറ്റങ്ങളുണ്ട്.ഡബിൾ യൂ. പി യുടെ യൂ എസ് ഡി ഫോർക്കും മോണോ സസ്പെൻഷനും തന്നെ തുടരുമ്പോൾ. ഓഫ്‌സെറ്റ് മോണോ സസ്പെൻഷനാണ് പുത്തൻ തലമുറക്ക്.

ആദ്യ തലമുറയിൽ എത്തിയ അണ്ടർബെല്ലി എക്സ്ഹൌസ്റ്റ് ഒരിടവേളക്ക് ശേഷം മൂന്നാം തലമുറയിലും എത്തിയിട്ടുണ്ട്. പക്ഷേ ചൂട് കുറക്കുന്നതിനായി ഇപ്പോഴുള്ള മോഡലുകളുടേത് പോലെ ബെൻഡ് പൈപ്പ് എൻജിൻറെ താഴെ തന്നെയാണ് .
എൻജിൻ കേസ് കവറിൽ മാറ്റമുണ്ട് അത് നമ്മൾ നേരത്തെ കണ്ടതാണ്. 399 സിസി എൻജിൻ ആകുമോ എന്ന് സംശയപ്പെടാവുന്നതാണ്. എന്നാൽ അതിനെ കുറിച്ച് കൂടുതൽ വ്യക്തതയില്ല. ഇന്റർനാഷണൽ മാർക്കറ്റിൽ അധികം വൈകാതെ വിപണിയിൽ എത്താൻ സാധ്യതയുള്ള മോഡൽ.
ഈ വർഷം അവസാനത്തോടെയാണ് ഇന്ത്യൻ വിപണിയിൽ പ്രതീഷിക്കാവുന്നത്. ഏകദേശം 20,000 രൂപയുടെ വർദ്ധനയാണ് പുത്തൻ മോഡലിന് ഉണ്ടാകാൻ സാധ്യത.
Leave a comment