ഇന്ത്യയിൽ വിലകയ്യറ്റം കൊണ്ട് പൊറുതി മുട്ടി നിൽക്കുകയാണ് കെ ട്ടി എം. ബി എസ് 6 ൽ നിന്ന് ബി എസ് 6.2 വിലേക്ക് എല്ലാവരും കൂടി മാറിയെങ്കിലും വിലയിൽ അത്ര വലിയ മാറ്റം ഉണ്ടായിരുന്നില്ല. അതിന് പ്രധാനകാരണം മലിനീകരണം കുറഞ്ഞ എൻജിനിൽ മാത്രം അപ്‌ഡേഷൻ ഒതുക്കിയതാണ്. എന്നാൽ മാറ്റങ്ങളുടെ ലിസ്റ്റ് വന്നതോടെ വിലയിലും വർദ്ധന വരുകയാണ്.
2020 ൽ എത്തിയ രണ്ടാം തലമുറ ഡ്യൂക്ക് 200 മൂന്ന് വർഷങ്ങൾ പിന്നിടുമ്പോളും മാറ്റങ്ങൾ ഒന്നുമില്ലാതെ പോകുകയാണ്. എന്നാൽ ബി എസ് 6.2 എഡിഷനിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുകയാണ് കെ ട്ടി എം. ഡ്യൂക്ക് 250 യിൽ കൊണ്ടുവന്നത് പോലെ ഡ്യൂക്ക് 390 യുടെ എൽ ഇ ഡി ഹെഡ്‍ലൈറ്റ് യൂണിറ്റ് തന്നെയാണ് 2023 എഡിഷനിൽ എത്തുന്നത്.
ഇതോടെ ഇന്ത്യയിൽ ഹാലൊജൻ ഹെഡ്ലൈറ്റുമായി എത്തുന്ന ഏക ഡ്യൂക്ക് 125 മാത്രമാണ്. 250 യുടേത് പോലെ മീറ്റർ കൺസോളിൽ മാറ്റമില്ല. പഴയ എൽ സി ഡി തന്നെ. ഇതോടെ പ്രൈസ് ഹൈക്ക് വരുന്നത് 4,000 രൂപയായി. 1.97 ലക്ഷം രൂപയാണ് ഇപ്പോഴത്തെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
- എം വി അഗുസ്റ്റയെ ലാഭത്തിലാകാൻ കെ ട്ടി എം.
- സ്പോക്ക് വീലുമായി ആഡ്വഞ്ചുവർ 390 ഇന്ത്യയിൽ
- സീറ്റ് ഹൈറ്റ് കുറഞ്ഞ ആഡ്വഞ്ചുവർ 390 വരുന്നു
- ഡ്യൂക്ക് 390 കൂടുതൽ തെളിഞ്ഞ്
മാറ്റം വരുത്തിയിട്ടും വിലയിൽ മാറ്റമില്ല
ഡ്യൂക്ക് 200 ന് പുതിയ എൽ ഇ ഡി ഹെഡ്‍ലൈറ്റ് കിട്ടിയപ്പോൾ സാഹസികൻ 250 ക്ക് പഴയ ഹാലൊജൻ ഹെഡ്‍ലൈറ്റ് തന്നെയാണ് തുടരുന്നത്. അപ്പോൾ എ ഡി വി 250 ക്ക് ഒരു മാറ്റം അനിവാര്യമാണല്ലോ. പക്ഷേ വില കൂട്ടാതെ എങ്ങനെ മാറ്റം കൊണ്ടുവരാം എന്ന് ചിന്തിക്കുമ്പോളാണ് സാഹസികൻ 390 യുടെ വാരിയൻറ്റ് കണ്ണിൽപ്പെട്ടത്.
എക്സ് പോലെയാണ് 250 എന്നതിനാൽ അത് വെട്ടി. പിന്നെ അടുത്ത് നിൽക്കുന്നത് ഉയരം കുറഞ്ഞ ” വി ” യാണ്. വിലകൂട്ടാതെ ഉയരം കുറച്ച് കെ ട്ടി എം മിഷൻ കംപ്ലീറ്റ് ആക്കി. സസ്പെൻഷൻ ട്രവേലിലെ കുറവാണ് ഈ ഉയരം കുറക്കുന്നതിന് പിന്നിൽ. 855 എം എമ്മിൽ നിന്ന് 21 എം എം കുറഞ്ഞ് 834 എം എം ആയിട്ടുണ്ട്. വില 2.46 ലക്ഷം തന്നെ.
Leave a comment