ഇന്ത്യൻ കമ്പനികളും ഇന്റർനാഷണൽ ബ്രാൻഡുകളും കൈകോർക്കുമ്പോൾ എന്താണ് ഇരുവർക്കും കിട്ടുന്നത്. ഓരോ ബ്രാൻഡുകൾക്കും കിട്ടുന്നതിൽ വ്യത്യാസമുണ്ട്. ഇപ്പോഴുള്ള പങ്കാളികളും അവർക്ക് കിട്ടുന്ന കാര്യങ്ങളും നോക്കിയാല്ലോ.
ആദ്യം ഈ നിരയിൽ ഏറ്റവും ലാഭമുണ്ടാക്കിയ ബജാജ്, കെ ട്ടി എം കൂട്ടുകെട്ടിലേക്ക് പോകാം. ബജാജിൻറെ ഉടമസ്ഥതയിലുള്ള ബ്രാൻഡ് ആണ് കെ ട്ടി എം. 49% ഷെയറാണ് ബജാജിൻറെ കൈയിൽ ഉള്ളത്. ഇവരുടെ കൂട്ടുകെട്ട് നോക്കുകായണെങ്കിൽ ബജാജ് ഇന്ത്യയിൽ ഓയിൽ കൂൾഡ്, കാർബുറേറ്റർ എൻജിനിൽ നിന്ന് ഒരു അടുത്ത പടി കൊടുത്തത് കെ ട്ടി എം ആണ്.
ഈ കൂട്ടുകെട്ടിൽ 200, 250, 400 സിസി എൻജിനുകൾ പുറത്തിറക്കി വേറെ ലെവലിലേക്ക് കൈപിടിച്ച് ഉയർത്തിയപ്പോൾ . തിരിച്ചു പ്രത്യുപകാരമായി ബജാജ് നൽകിയത്. ഇന്ത്യയിലേക്കുള്ള എൻട്രി , ഇന്റർനാഷണൽ മാർക്കറ്റിലേക്ക് 125, 200, 250, 390 മോഡലുകൾ നിർമ്മിച്ച് കയറ്റി അയക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ബജാജിൽ നിന്ന് ലഭിച്ചുവരുന്നു.
ചരിത്രം നോക്കിയാൽ 2007 ലാണ് ഇരുവരും ഇന്ത്യയിൽ പങ്കാളിത്തതിൽ എത്തുന്നത്. 2012 ൽ ആദ്യ കെ ട്ടി എം മോഡലായ ഡ്യൂക്ക് 200 ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതേ കൂട്ടുകെട്ടിൽ ബജാജ് ആദ്യമായി ഒരുക്കിയതാണ് എൻ എസ് 200 നെ. 2012 അവസാനത്തോടെ ഇവനും ഇന്ത്യൻ വിപണിയിൽ എത്തി. ബജാജ്, കെ ട്ടി എം ഇപ്പോഴും തങ്ങളുടെ വിജയകരമായ യാത്ര തുടരുന്നു.
2012 ൽ ഈ കൂട്ടുകെട്ടിൽ ആദ്യ മോഡൽ എത്തിയപ്പോൾ മറ്റ് രണ്ടു വമ്പന്മാർ പങ്കാളിയാകാനുള്ള എഴുത്തു കുത്ത് തുടങ്ങിയിരുന്നു.
Leave a comment