ഇപ്പോഴത്തെ ട്രെൻഡ് സാഹസികരാണല്ലോ. അതുകൊണ്ട് കെ ട്ടി എം പഴയ ഒരാളെ പൊടി തട്ടി എടുക്കുകയാണ്. ഈ അടുത്ത് സ്പോട്ട് ചെയ്ത മോഡൽ പുതിയ എൻജിനുമായിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഇനി ജനുസ്സിലേക്ക് കടന്നാൽ, ഇന്ത്യയിൽ അത്ര പരിചിതമല്ലാത്ത സൂപ്പർ മോട്ടോയെ അടിസ്ഥാനപ്പെടുത്തിയാണ് പുത്തൻ മോഡൽ എത്തുന്നത്. സൂപ്പർ മോട്ടോ എന്നാൽ റോഡിലും ഓഫ് റോഡിലും ഒരു പോലെ മികവ് കാട്ടുന്ന മോഡലുകളെയാണ് ഈ തരത്തിൽ വിളിക്കുന്നത്. മോട്ടോ ക്രോസ്സ് ബൈക്കുകളുടേത് പോലെയുള്ള ഡിസൈൻ, മിനിമം ബോഡി പാനലുകൾ എന്നിവയാണ് ഈ ബൈക്കുകളുടെ പ്രത്യകതകൾ.
ഈ സ്വഭാവമുള്ള ബൈക്കുകളിൽ യാത്രപോകണം എന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് പുത്തൻ മോഡൽ അവതരിപ്പിക്കുന്നത്. 17 ഇഞ്ച് വീൽ, റോഡ് പാറ്റേൺ ടയർ, സാഹസികൻ എന്ന് തോന്നിക്കുമെങ്കിലും അവിടെയും ബോഡി പാനലുകളുടെ വെട്ടികുറക്കലുകൾ പ്രതീഷിക്കാം.
ഇത് ആദ്യമായല്ല എസ് എം ട്ടി മോഡലുകൾ കെ ട്ടി എം അവതരിപ്പിക്കുന്നത്. സൂപ്പർ ഡ്യൂക്ക് 1290 ൻറെ പിൻഗാമി 990 യുടെ എഞ്ചിനുമായി ഒരു എസ് എം ട്ടി മോഡൽ അവതരിപ്പിച്ചിരുന്നു. അതുപോലെ തന്നെയാണ് ഇവനും എത്തുന്നത് എന്ന് ഒരു സംസാരമുണ്ട്.
690, 990 മോഡലുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിൽ 990 യുടെ എൻജിനുമായാണ് പുത്തൻ മോഡൽ എത്തുന്നത് എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിൽ എത്തുന്ന കാര്യത്തിൽ ചെറിയൊരു സാധ്യത തെളിയുന്നുണ്ട്.
Leave a comment